Get Updates
Get notified of breaking news, exclusive insights, and must-see stories!

വിഎസിനെതിരെ സിപിഎം നേതാവ് എംഎം ലോറന്‍സ്; പിണറായിയെ തകര്‍ക്കാന്‍ ശ്രമിച്ചെന്ന്...

തിരുവനന്തപുരം: പിണറായിയെ തകര്‍ക്കാന്‍ വിഎസ് അച്യുതാനന്ദന്‍ ലാവ്‌ലിന്‍ കേസ് ഉപയോഗിച്ചെന്ന് സിപിഎം നേതാവ്. എംഎം ലോറന്‍സാണ് വിഎസിനെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്ത് വന്നിരിക്കുന്നത്. വിഎസ് പിണറായിയെ തകര്‍ക്കാന്‍ ലാവലിന്‍ കേസ് ഉപയോഗിച്ചുവെന്നും പാര്‍ട്ടിയെ രക്ഷിക്കണമെന്ന ഉദ്ദേശ്യം അദ്ദേഹത്തിനുണ്ടായിരുന്നില്ലെന്നും എംഎം ലോറന്‍സ് അഭിപ്രായപ്പെട്ടു.

കേസിന്റെ കാര്യത്തില്‍ വസ്തുതാപരമായ പരിശോധന വിഎസ് അച്യുതാനന്ദന്റെ ഭാഗത്തു നിന്നും ഉണ്ടായിട്ടില്ല. ലാവ്ലിന്‍ വിഷയം വ്യക്തിപരമായാണ് വിഎസ് കണ്ടതെന്നും അദ്ദേഹം പറഞ്ഞു. പല കാര്യങ്ങളിലും ശക്തമായ നിലപാട് സ്വീകരിച്ച മുതിര്‍ന്ന നേതാവാണ് വിഎസ് അച്യുതാനന്ദന്‍. ലാവ്‌ലിന്‍ വിഷയത്തില്‍ കോടതി വിധി ഉള്‍ക്കൊണ്ട് നിലപാട് തിരുത്തണം. ഇത് വിഎസിന്റെ പ്രശസ്തി ഉയരുവാന്‍ ഇടയാക്കുമെന്നും എംഎം ലോറന്‍സ് പറഞ്ഞു.

VS Achuthananthan and Pinarayi Vijayan

ലാവ്‌ലിന്‍ കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനെ ഹൈക്കോടതിയും കുറ്റവിമുക്തനാക്കിയപ്പോള്‍ തങ്ങളുടെ നിലപാട് വിജയിച്ചുവെന്നാണ് സിപിഎം കേന്ദ്ര നേതൃത്വവും വ്യക്തമാക്കുന്നത്. രണ്ട് കാര്യങ്ങളായിരുന്നു സിപിഎം കേന്ദ്ര നേതൃത്വത്തെ ഏറെ വിഷമിപ്പിച്ചത്. സിപിഎമ്മിന്റെ പ്രധാന നേതാവ് അഴിമതി കേസില്‍പെട്ടു എന്നതാണ് ഒന്നെങ്കില്‍ രണ്ടാമത്തേത് പാര്‍ട്ടിയുടെ ഏറ്റവും മുതിര്‍ന്ന ജനകീയ നേതാവ് വിഎസ് അച്യുതാനന്ദന്‍ പാര്‍ട്ടി നിലപാടിനെ പരസ്യമായി ചോദ്യം ചെയ്യുന്നു എന്നതുകൂടിയാണ്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+