കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലാവ്‌ലിന്‍ കേസ്; പിണറായിയെ വിടാതെ സിബിഐ, വിധിക്കെതിരെ അപ്പീല്‍ നല്‍കും

  • By Akshay
Google Oneindia Malayalam News

കൊച്ചി: ലാവ്‌ലിന്‍ കേസില്‍ പിണറായിയെ കുറ്റവിമുക്തനാക്കിയ ഹൈക്കോടതി വിധിക്കെതിരെ സിബിഐ അപ്പീല്‍ നല്‍കും. അതേസമയം ഹൈക്കോടതി വിധിയില്‍ സന്തോഷമുണ്ടെന്ന് പിണറായി വിജയന്‍ പറഞ്ഞു. വിവാദങ്ങളില്‍ തനിക്കൊപ്പം നിന്ന പാര്‍ട്ടിയോടും സഖാക്കന്മാരോടും നന്ദിയുണ്ടെന്നും അദ്ദേഹം തിരുവനന്തപുരത്ത് നടന്ന വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ആവര്‍ത്തിച്ചാവര്‍ത്തിച്ച് സത്യം തെളിഞ്ഞ ഘട്ടത്തിലൂടെയാണ് കടന്നുപോയതെന്ന് കേസിന്റെ നാള്‍വഴികള്‍ സൂചിപ്പിച്ച് പിണറായി വിശദമാക്കി.

തന്നെ മുന്‍നിര്‍ത്തിക്കൊണ്ട് സിപിഎം എന്ന പാര്‍ട്ടിയെ വേട്ടയാടുകയായിരുന്നു. രാഷ്ട്രീയസമ്മര്‍ദ്ദത്തിന്റെ ഫലമായാണ് സിബിഐ തന്നെ കേസില്‍ പ്രതിയാക്കിയത്. പൊതുവില്‍ സന്തോഷത്തിന്റെതായ വേളയിലും തന്റെ ഉളളില്‍ വളരെ വേദനിപ്പിക്കുന്ന ഒരു ദുഃഖമുണ്ടെന്ന് വ്യക്തമാക്കിയാണ് പിണറായി വാര്‍ത്താസമ്മേളനം ആരംഭിച്ചത്. അത്യന്തികമായി സത്യം തെളിയിക്കുന്നതിനുളള പോരാട്ടത്തില്‍ മുന്നില്‍ നിന്ന് നയിച്ച എം.കെ ദാമോദരന്‍ ഇപ്പോള്‍ ഇല്ലല്ലോ എന്ന സങ്കടമാണ് അതെന്നും അദ്ദേഹത്തെ ഓര്‍ക്കാതെ കേസുമായി ബന്ധപ്പെട്ട ഒന്നുംതന്നെ പരാമര്‍ശിക്കാന്‍ വയ്യെന്നും പിണറായി പറഞ്ഞു.

Pinarayi Vijayan

രാഷ്ട്രീയ ഗൂഢാലോചന ഹൈക്കോടതി കണ്ടെത്തിയതില്‍ സന്തോഷമുണ്ട്. സിപിഐഎം കേന്ദ്രകമ്മിറ്റിയുടെ കണ്ടെത്തല്‍ വസ്തുതാപരമെന്ന് കോടതിവിധിയോടെ തെളിഞ്ഞിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. അതേസമയം പിണറായി വിജയന്റെ ഇച്ഛാശക്തിക്ക് മുന്നില്‍ കേരളമൊട്ടാകെ നമോവാകം അര്‍പ്പിക്കുന്നുവെന്നും ജി സുധാകരന്‍ പറഞ്ഞു. ഇരുട്ടിന്റെ സന്തതികളായ രാഷ്ട്രീയ ശത്രുക്കള്‍ ഒരു കുറ്റവും ചെയ്യാത്ത നാടിന് വെളിച്ചമെത്തിക്കാന്‍ വേണ്ടി ശ്രമിച്ച അതിപ്രഗല്‍ഭനായ അന്നത്തെ വൈദ്യുതമന്ത്രിയെ ബോധപൂര്‍വ്വം വേട്ടയാടാനും തകര്‍ക്കാനും ശ്രമിച്ചതിനെ രാഷ്ട്രീയപരമായും നിയമപരമായും നേരിടുമെന്നാണ് ഞങ്ങള്‍ പറഞ്ഞത്. അതുപോലെ നേരിട്ടു, വിജയിച്ചു. സത്യം ജയിച്ചു. ധര്‍മ്മം ജയിച്ചു എന്ന് ജി സുധാകരന്‍ അഭിപ്രായപ്പെട്ടു.

English summary
Lavlin case; CBI agsint High Court verdict
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X