കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലാവലിൻ കേസ്; സിബിഐ സുപ്രീം കോടതിയിലേയ്ക്ക്, നവംബർ 20 ന് അപ്പീൽ നൽകും

നവംബര്‍ 20നകം അപ്പീല്‍ നല്‍കും. പിണറായി അടക്കമുള്ളവരെ കുറ്റവിമുക്തരാക്കിയതിനെതിരെയാണ് അപ്പീല്‍ നല്‍കുന്നത്.

  • By Ankitha
Google Oneindia Malayalam News

തിരുവനന്തപുരം: ലാവലിൻ കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനുൾപ്പടെയുള്ള വരെ കുറ്റവിമുക്തനാക്കിയ നടപടിക്കെതിരെ സിബിഐ സുപ്രീംകോടതിയെ സമീപിക്കും. ഈ നവംബർ 20 ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയിൽ അപ്പീൽ‌ നൽകും.കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനെ കുറ്റവിമുക്തനാക്കിയ ഹൈക്കോടതി വിധിക്കെതിരെ സിബിഐ നേരത്തെയും സുപ്രീംകോടതിയിര്‍ജി ഹര്‍ജി സമർപ്പിച്ചിരുന്നു.

സംഭവം നടക്കുമ്പോൾ നല്ല മഴയുണ്ടായിരുന്നു, കണ്ണൂരിൽ ബസ് ആളുകളെ ഇടിച്ചു തെറിപ്പിച്ചു, സംഭവം ഇങ്ങനെ...സംഭവം നടക്കുമ്പോൾ നല്ല മഴയുണ്ടായിരുന്നു, കണ്ണൂരിൽ ബസ് ആളുകളെ ഇടിച്ചു തെറിപ്പിച്ചു, സംഭവം ഇങ്ങനെ...

pinarayi

പിണറായിയ്ക്ക് പുറമേ മുൻ ഊർജ സെക്രട്ടറി കെ മോഹനൻ, ജേയിന്റ് സെക്രട്ടറി ഫ്രാൻസിസ് എന്നിവരേയും ഹൈക്കോടതി കേസിൽ കുറ്റവിമുക്തരാക്കിയിരുന്നു. എന്നാൽ കെഎസ്ഇബി മുൻ ഉദ്യോഗസ്ഥരായ ശിവാദാസൻ, കെജി രാജശേഖരൻനായർ, കസ്തൂരിരംഗ അയ്യർ എന്നിവർ വിചാരണ നേരിടണമെന്ന് സുപ്രീം കോടതി വിധിച്ചിരുന്നു. ഇവരുടെ ഹർജികൾ ഇപ്പോൾ സുപ്രീം കോടതിയുടെ പരിഗണനയിലാണ് ഉള്ളത്.ലാവ്‌ലിന്‍ കരാറുമായി ബന്ധപ്പെട്ട് ഭരണതലത്തില്‍ നിന്നുള്ള ഉത്തരവില്ലാതെ ഉദ്യോഗസ്ഥര്‍ക്കു മാത്രം തീരുമാനമെടുക്കാന്‍ കഴിയില്ല. പ്രതികള്‍ക്ക് കൂട്ടുത്തരവാദിത്വമുണ്ടെന്നും മൂന്നുപേരെ മാത്രം വിചാരണ ചെയ്യാന്‍ സാധിക്കില്ലെന്നും സിബിഐ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.

കോട്ടയത്തെ ദമ്പതിമാരുടെ തിരോധാനം, ഹബീബയെ പീഡിപ്പിക്കാൻ ശ്രമിച്ചു, ഭർത്തൃവീട്ടുകാർക്കെതിരെ സഹോദരൻകോട്ടയത്തെ ദമ്പതിമാരുടെ തിരോധാനം, ഹബീബയെ പീഡിപ്പിക്കാൻ ശ്രമിച്ചു, ഭർത്തൃവീട്ടുകാർക്കെതിരെ സഹോദരൻ

പിണറായി വൈദ്യുതമന്ത്രിയായിരിക്കെ ജലവൈദ്യുത നിലയങ്ങളുടെ നവീകരണ പദ്ധതിയ്ക്കായി 374 കോടിയുടെ നഷ്ടുമണ്ടാക്കിയെന്നതാണ് ലാവ് ലിൻ കേസ്. എന്നാൽ പിണറായി സാമ്പത്തിക ക്രമക്കോട് നടത്തിയതായി സിബിഐ കുറ്റപത്രത്തിൽ ഇല്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹൈക്കോടതി അദ്ദേഹത്തെ കേസിൽ കുറ്റവിമുക്തനാക്കിയത്

.

English summary
lavlin case cbi sumbitting an apeal in supreme court
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X