കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലാവ്ലിന്‍ കേസ് വീണ്ടും മാറ്റി; സിബിഐക്കെതിരെ രൂക്ഷ വിമർശനവുമായി സുപ്രീം കോടതി

Google Oneindia Malayalam News

ദില്ലി; എസ്എൻസി ലാവ്‍ലിൻ കേസ് വാദം കേൾക്കുന്നത് സുപ്രീം കോടതി വീണ്ടും മാറ്റി.അടുത്ത മാസം ഏഴിലേക്കാണു കേസ് മാറ്റിയത്.കൂടുതല്‍ സമയം വേണമെന്ന സിബിഐ ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു. അതേസമയം നിരന്തരം കേസ് മാറ്റണമെന്ന സിബിഐ ആവശ്യത്തെ കോടതി കടുത്ത അതപ്തി അറിയിച്ചു.

മുഖ്യമന്ത്രി പിണറായി വിജയനെ ഉൾപ്പെടെ വെറുതെ വിട്ട കേരള ഹൈക്കോടതി വിധിക്കെതിരെയായിരുന്നു സിബിഐ സുപ്രീം കോടതിയെ സമീപിച്ചത്. രണ്ട് കോടതികൾ ഒരേ വിധി പറഞ്ഞ കേസായതിനാൽ തന്നെ പ്രതികൾക്കെതിരെ ശക്തമായ തെളിവുകളും വാദങ്ങളും കോടതിയിൽ ഹാജരാക്കണമെന്ന് നേരത്തേ സുപ്രീം കോടതി സിബിഐയോട് ആവശ്യപ്പെട്ടിരുന്നു.

page-16021419

ഒക്ടോബർ 8 ന് സിബിഐ ഹർജി പരിഗണിച്ച കോടതി അന്വേഷണ ഏജൻസിയുടെ വാദങ്ങൾ കുറിപ്പായി നൽകാൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ അന്ന് പിന്നീട് കേസ് പരിഗണിച്ചപ്പോഴെല്ലാം കുറിപ്പും രേഖകളും സമർപ്പിക്കാൻ സിബിഐ സുപ്രീം കോടതിയോട് കൂടുതവ്‍ സമയം തേടുകയായിരുന്നു.

ഇടുക്കി ജില്ലയിലുള്ള പള്ളിവാസൽ, ചെങ്കുളം, പന്നിയാർ ജലവൈദ്യുത പദ്ധതികളുടെ പുനരുദ്ധാരണത്തിന്, കനേഡിയൻ കമ്പനിയായ എസ്.എൻ.സി. ലാവലിനുമായി ഒപ്പിട്ട കരാറുകളുമായി ബന്ധപ്പെട്ട വ്യവസ്ഥാ ലംഘനങ്ങളാണ് ലാവലിൻ കേസിന്‍റെ അടിസ്ഥാനം. കരാർ ലാവലിൻ കമ്പനിക്ക് നൽകുന്നതിന് പ്രത്യേക താല്പര്യം കാണിക്കുക വഴി സംസ്ഥാനത്തിന് 374 കോടി രൂപയുടെ നഷ്ടം സംഭവിച്ചിട്ടുണ്ടായിരിക്കാമെന്നാണ് ലാവലിൻ കേസിലെ പ്രധാന ആരോപണം.

Recommended Video

cmsvideo
Director Ranjith supports Pinarayi Vijayan government | Oneindia Malayalam

കേസില്‍ പിണറായിയെ കൂടാതെ ഒന്നാം പ്രതി മുന്‍ ഊര്‍ജ്ജ സെക്രട്ടറി കെ മോഹനചന്ദ്രന്‍, എട്ടാം പ്രതി മുന്‍ ജോയിന്റ് സെക്രട്ടറി എ ഫ്രാന്‍സിസ് എന്നിവരെ വിചാരണക്കോടതി പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കിയിരുന്നു.

ഹൈദരാബദിൽ ട്വിസ്റ്റ്; പേപ്പർ ബാലറ്റ് എണ്ണി തുടങ്ങിയപ്പോൾ കുതിച്ച് ടിആർഎസ്..ബിജെപി മൂന്നാമത്ഹൈദരാബദിൽ ട്വിസ്റ്റ്; പേപ്പർ ബാലറ്റ് എണ്ണി തുടങ്ങിയപ്പോൾ കുതിച്ച് ടിആർഎസ്..ബിജെപി മൂന്നാമത്

English summary
Lavlin case rescheduled; Supreme Court slams CBI
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X