കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പിണറായിക്ക് കട്ട സപ്പോർട്ടുമായി ഇടത് നേതാക്കൾ; നിരാശരായി പ്രതിപക്ഷം, കുമ്മനത്തിന്റെ ആവശ്യം വേറെ...

ഹൈക്കോടതി വിധി പുറത്തുവന്നയുടൻ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനാണ് ആദ്യം മാധ്യമപ്രവർത്തകരെ കണ്ടത്.

  • By ഡെന്നീസ്
Google Oneindia Malayalam News

തിരുവനന്തപുരം: രാഷ്ട്രീയ കേരളം ഏറെ ആകാംക്ഷയോടെ ഉറ്റുനോക്കിയ ലാവലിൻ കേസ് വിധിയിൽ സിപിഎം നേതാക്കൾക്കും മറ്റു ഇടത് നേതാക്കൾക്കും ആഹ്ലാദം. പിണറായി വിജയനെ കുറ്റവിമുക്തനാക്കിയ ഹൈക്കോടതി വിധി മധുരം വിതരണം ചെയ്താണ് പാർട്ടി കേന്ദ്രങ്ങൾ ആഘോഷിച്ചത്.

ക്രിസ്ത്യാനികൾക്കെതിരെ ടിജി മോഹൻദാസ്; അർത്തുങ്കൽ പള്ളി ശിവക്ഷേത്രം! ഹിന്ദുക്കൾ ചെയ്യേണ്ട ജോലി അതാണ്ക്രിസ്ത്യാനികൾക്കെതിരെ ടിജി മോഹൻദാസ്; അർത്തുങ്കൽ പള്ളി ശിവക്ഷേത്രം! ഹിന്ദുക്കൾ ചെയ്യേണ്ട ജോലി അതാണ്

മതം മാറിയ ശ്രുതി ഹോസ്റ്റലിലേക്ക്, ആലോചിക്കാൻ സമയം വേണമെന്ന്; ഭർത്താവായ അനീസിന് തിരിച്ചടി? മതം മാറിയ ശ്രുതി ഹോസ്റ്റലിലേക്ക്, ആലോചിക്കാൻ സമയം വേണമെന്ന്; ഭർത്താവായ അനീസിന് തിരിച്ചടി?

ഹൈക്കോടതി വിധി പുറത്തുവന്നയുടൻ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനാണ് ആദ്യം മാധ്യമപ്രവർത്തകരെ കണ്ടത്. വിധി പ്രസ്താവിച്ചതിന് തൊട്ടുപിന്നാലെ അദ്ദേഹം എകെജി സെന്ററിൽ വാർത്തസമ്മേളനം നടത്തിയാണ് ആഹ്ലാദം പങ്കുവെച്ചത്. ഹൈക്കോടതി വിധിയെ സ്വാഗതം ചെയ്ത അദ്ദേഹം പിണറായിയെ രാഷ്ട്രീയമായി ഇല്ലാതാക്കാനുള്ള ശ്രമങ്ങൾക്കുള്ള തിരിച്ചടിയാണ് ഈ വിധിയെന്നും അഭിപ്രായപ്പെട്ടു.

സോനാ നായരും മേനകയും പിന്നെ ലാലേട്ടന്റെ സ്വന്തക്കാരും; സെൻസർ ബോർഡിൽ സംഘപരിവാർ ആധിപത്യം?സോനാ നായരും മേനകയും പിന്നെ ലാലേട്ടന്റെ സ്വന്തക്കാരും; സെൻസർ ബോർഡിൽ സംഘപരിവാർ ആധിപത്യം?

രാഷ്ട്രീയ ലക്ഷ്യം...

രാഷ്ട്രീയ ലക്ഷ്യം...

ഹൈക്കോടതി നടത്തിയത് വസ്തുനിഷ്ഠമായ വിലയിരുത്തലാണ്. പിണറായിയെ പ്രതി ചേര്‍ത്തത് രാഷ്ട്രീയ ലക്ഷ്യത്തോടെയായിരുന്നു. രാഷ്ട്രീയ നേതൃരംഗത്ത് നിന്ന് പിണറായിയെ ഇല്ലാതാക്കാനുള്ള ശ്രമമായിരുന്നു കേസില്‍
ഉള്‍പ്പെടുത്തിയതിലൂടെ ലക്ഷ്യം വച്ചതെന്നും കോടിയേരി പറഞ്ഞു.

സിബിഐയ്ക്കും തിരിച്ചടി...

സിബിഐയ്ക്കും തിരിച്ചടി...

പിണറായിയെ തിരഞ്ഞുപിടിച്ച് പ്രതി ചേര്‍ത്ത സിബിഐക്കേറ്റ തിരിച്ചടിയാണ് ഹൈക്കോടതി വിധിയെന്നും കോടിയേരി പറഞ്ഞു. പോളിറ്റ് ബ്യൂറോ അംഗമായ ഒരാളെ കേസില്‍ പെടുപെടുത്തുന്നതിലൂടെ അഴിമതിക്കു കൂട്ടുനില്‍ക്കാത്ത
പാര്‍ട്ടിയാണ് സിപിഎം എന്ന പ്രതിഛായയെ തകര്‍ക്കാനുള്ള പ്രചാരവേലക്കാരുടെ ശ്രമത്തിന് തിരിച്ചടി നേരിട്ടിരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

രാഷ്ട്രീയ ഗൂഢാലോചന...

രാഷ്ട്രീയ ഗൂഢാലോചന...

ഒരു ഉപജാപകവൃന്ദത്തിന്റെ രാഷ്ട്രീയ ഗൂഢാലോചനയ്ക്കു കീഴടങ്ങിയാണ് സിബിഐ പിണറായി വിജയനെ ലാവലിൻ കേസിൽ പ്രതിയാക്കിയത് എന്ന സിപിഐഎം നിലപാട് ഹൈക്കോടതിയും ശരിവെച്ചിരിക്കുന്നുവെന്നാണ് ധനമന്ത്രി തോമസ് ഐസക്ക് പ്രതികരിച്ചത്.

സത്യത്തിന്റെ വിജയം...

സത്യത്തിന്റെ വിജയം...

പിണറായി വിജയനെ കുറ്റവിമുക്തനാക്കിയ ഹൈക്കോടതി വിധി സത്യത്തിന്റെ വിജയമാണെന്നാണ് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരൻ പ്രതികരിച്ചത്.

ഇച്ഛാശക്തിക്ക് നമോവാകം...

ഇച്ഛാശക്തിക്ക് നമോവാകം...

സത്യം ജയിച്ചു, ധർമ്മം ജയിച്ചു, നീതി ജയിച്ചു എന്നു പറഞ്ഞ ജി സുധാകരൻ, പിണറായി വിജയന്റെ ഇച്ഛാശക്തിക്ക് മുന്നിൽ മലയാളികൾ നമോവാകം അർപ്പിക്കുന്നുവെന്നും കൂട്ടിച്ചേർത്തു.

പ്രതിച്ഛായ കൂട്ടുന്ന വിധി....

പ്രതിച്ഛായ കൂട്ടുന്ന വിധി....

ലാവലിൻ കേസിൽ മുഖ്യമന്ത്രി പിണറായി വിജയനെ കുറ്റവിമുക്തനാക്കിയത് എൽഡിഎഫിന്റെ പ്രതിച്ഛായ കൂട്ടുന്ന വിധിയാണെന്നാണ് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ അഭിപ്രായപ്പെട്ടത്.

പാർട്ടി പറഞ്ഞത് ശരി...

പാർട്ടി പറഞ്ഞത് ശരി...

ലാവലിൻ കേസ് രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമാണെന്ന പാർട്ടി നിലപാട് ശരിവെയ്ക്കുന്നതാണ് ഹൈക്കോടതി വിധിയെന്നാണ് സിപിഎം ദേശീയ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പ്രതികരിച്ചത്.

സുപ്രീംകോടതിയിൽ പോകണം...

സുപ്രീംകോടതിയിൽ പോകണം...

പിണറായിയെ കുറ്റവിമുക്തനാക്കിയ ഹൈക്കോടതി വിധിക്കെതിരെ സിബിഐ സുപ്രീംകോടതിയെ സമീപിക്കണമെന്നായിരുന്നു ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്റെ പ്രതികരണം.

പ്രതികരിക്കാതെ കോൺഗ്രസ്...

പ്രതികരിക്കാതെ കോൺഗ്രസ്...

എന്നാൽ പിണറായി വിജയനെ കുറ്റവിമുക്തനാക്കിയ ഹൈക്കോടതി വിധി പുറത്തുവന്ന് മണിക്കൂറുകൾ പിന്നിട്ടിട്ടും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയടക്കമുള്ള കോൺഗ്രസ് നേതാക്കൾ പ്രതികരിച്ചിട്ടില്ല.

English summary
lavlin case verdict;response of various political leaders.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X