Get Updates
Get notified of breaking news, exclusive insights, and must-see stories!

ലോ അക്കാദമിയില്‍ വീണ്ടും 'യുദ്ധം';പോലീസും ബിജെപി പ്രവര്‍ത്തകരും ഏറ്റുമുട്ടി,നിരവധി പേര്‍ക്ക് പരിക്ക്

മാര്‍ച്ച് തടഞ്ഞ പോലീസിന് നേരെ ബിജെപി പ്രവര്‍ത്തകര്‍ കല്ലെറിഞ്ഞു.

തിരുവനന്തപുരം: തലസ്ഥാനത്ത് ബിജെപി പ്രവര്‍ത്തകരും പോലീസും തമ്മില്‍ വീണ്ടും സംഘര്‍ഷം. പേരൂര്‍ക്കട ലോ അക്കാദമിയിലേക്ക് ബിജെപി ബുധനാഴ്ച നടത്തിയ മാര്‍ച്ചാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. മാര്‍ച്ച് തടഞ്ഞ പോലീസിന് നേരെ ബിജെപി പ്രവര്‍ത്തകര്‍ കല്ലെറിഞ്ഞു. തുടര്‍ന്ന് പോലീസ് ലാത്തിച്ചാര്‍ജ് നടത്തുകയും ചെയ്തു.

bjp

ലാത്തിച്ചാര്‍ജ് നടത്തിയിട്ടും പ്രവര്‍ത്തകര്‍ പിരിഞ്ഞുപോകാന്‍ കൂട്ടാക്കിയില്ല. തുടര്‍ന്ന് പോലീസ് കണ്ണീര്‍വാതകവും ജലപീരങ്കിയും പ്രയോഗിക്കുകയായിരുന്നു. സംഘര്‍ഷത്തില്‍ ഒട്ടേറെ ബിജെപി പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. മാധ്യമ പ്രവര്‍ത്തകര്‍ക്കും സംഘര്‍ഷത്തില്‍ പരിക്കേറ്റിട്ടുണ്ട്. ചൊവ്വാഴ്ച ലോ അക്കാദമിയിലേക്ക് നടത്തിയ മാര്‍ച്ചിന് നേരെയുണ്ടായ പോലീസ് അതിക്രമത്തില്‍ പ്രതിഷേധിച്ച് ജില്ലയില്‍ ബിജെപി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പുരോഗമിക്കുന്നതിനിടെയാണ് തലസ്ഥാനത്ത് സംഘര്‍ഷം ഉടലെടുത്തത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+