ലോ അക്കാദമി: തലസ്ഥാനത്ത് ബിജെപി പ്രവര്‍ത്തകരും പോലീസും തമ്മില്‍ സംഘര്‍ഷം! നിരവധി പേര്‍ക്ക് പരുക്ക്
റോഡ് ഉപരോധിക്കുകയായിരുന്ന പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് നീക്കുന്നതിനിടെയാണ് സംഘര്‍ഷം ഉണ്ടായത്. ബിജെപി നേതാവ് കെ സുരേന്ദ്രന്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് പരുക്കേറ്റു.
തിരുവനന്തരപുരം: ലോ അക്കാദമി വിഷയത്തില്‍ പേരൂര്‍ക്കട റോഡ് ഉപരോധിച്ച ബിജെപി പ്രവര്‍ത്തകരും പോലീസും തമ്മില്‍ സംഘര്‍ഷം. റോഡ് ഉപരോധിക്കുകയായിരുന്ന പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് നീക്കുന്നതിനിടെയാണ് സംഘര്‍ഷം ഉണ്ടായത്. ബിജെപി നേതാവ് കെ സുരേന്ദ്രന്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് പരുക്കേറ്റു. ലോ അക്കാദമിയില്‍ ഉപവാസം നടത്തുന്ന വി മുരളീധരനെ അറസ്റ്റ് ചെയ്യാനാണ് പോലീസ് ശ്രമിക്കുന്നത്. പോലീസിനെ സമരപ്പന്തലിലേക്ക് പ്രവേശിപ്പിക്കില്ലെന്നാണ് പ്രവര്‍ത്തകര്‍ പറയുന്നത്.
ലക്ഷ്മി നായരെ പുറത്താക്കുക, സര്‍ക്കാരിന്‍റെ തണുപ്പന്‍ നയം അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് ഉച്ചയോടെയാണ് ബിജെപി റോഡ് ഉപരോധിച്ചത്. കെ. സുരേന്ദ്രന്‍, വിവി രാജേഷ് എന്നിവരാണ് ഉപരോധത്തിന് നേതൃത്വം നല്‍കിയത്. റോഡ് ഉപരോധിക്കുന്നവരെ അറസ്റ്റ് ചെയ്ത് നീക്കാനുള്ള പോലീസ് ശ്രമമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്.

പോലീസിനു നേരെ പ്രവര്‍ത്തകര്‍ കല്ലേറു നടത്തി. പോലീസ് ജല പീരങ്കി പ്രയോഗിച്ചു. ലാത്തിച്ചാര്‍ജും ഉണ്ടായി. കെ സുരേന്ദ്രന്‍ ഉള്‍പ്പെടെ നിരവധി പേര്‍ക്ക് ലാത്തിച്ചാര്‍ജില്‍ പരുക്കേറ്റു. ഇതിനിടെയാണ് ഉപവാസമിരിക്കുന്ന വി. മുരളീധരനെ അറസ്റ്റ് ചെയ്ത് നീക്കാന്‍ പോലീസ് തീരുമാനിച്ചത്. പോലീസ് സമരപ്പന്തലിലേക്ക് കടന്നാല്‍ ശക്തമായി നേരിടുമെന്ന് പ്രവര്‍ത്തകരും വ്യക്തമാക്കിയിരിക്കുകയാണ്. ഐജി മനോജ് എബ്രഹാമിന്‍റെ നേതൃത്വത്തിലുള്ള വന്‍ സംഘം സ്ഥലത്ത് എത്തിയിട്ടുണ്ട്. സമവായ ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്.












Click it and Unblock the Notifications