അവസാനം ചെയർമാനും പറഞ്ഞു : ''ലക്ഷ്മി നായരേ...രാജി വച്ച് പുറത്ത് പോകൂ'' ലക്ഷ്മി നായർ ഒറ്റപ്പെടുന്നു!!!
ലക്ഷ്മി നായർ രാജി വെച്ചില്ലെങ്കിൽ, താൻ ലോ അക്കാദമി ചെയർമാൻ സ്ഥാനത്ത് തുടരാൻ ആഗ്രഹിക്കുന്നില്ലെന്ന് ബിജെപി നേതാവ് അയ്യപ്പൻ പിള്ള
തിരുവനന്തപുരം: ലോ അക്കാദമി പ്രിന്‍സിപ്പാള്‍ സ്ഥാനത്ത് നിന്ന് ലക്ഷ്മി നായര്‍ രാജിവയ്ക്കണമെന്ന് അക്കാദമി ചെയര്‍മാനും ബിജെപി നേതാവുമായ അയ്യപ്പന്‍ പിള്ള. ഇല്ലെങ്കില്‍ താന്‍ രാജി വയ്ക്കുമെന്നും പേരൂര്‍ക്കടയിലെ ബിജെപി പ്രതിഷേധ പന്തലില്‍ എത്തിയ അയ്യപ്പന്‍ പിള്ള പറഞ്ഞു.

അക്കാദമി ഭരണ സമിതിയിലെ ഭിന്നതയാണ് അയ്യപ്പന്‍പിള്ളയുടെ പ്രതികരണത്തോടെ പുറത്ത് വന്നത്. ലക്ഷ്മി നായര്‍ രാജിവയ്‌ക്കേണ്ട അഞ്ച് വര്‍ഷത്തേക്ക് മാറി നിന്നാല്‍ മതിയെന്നാണ് അക്കാദമി ഭരണ സമിതിയിലെ പ്രമുഖരായ ലക്ഷ്മി നായരുടെ അച്ഛന്‍ നാരായണന്‍ നായര്‍, അമ്മാവന്‍, സഹോദരന്‍ നാഗരാജ് നാരായണന്‍ എന്നിവര്‍ പറയുന്നത്. എന്നാല്‍ ഇത് കൊണ്ട് പ്രശ്‌നം പരിഹരിക്കാനാവില്ലെന്നാണ് പുതിയ പ്രതികരണങ്ങള്‍ വ്യക്തമാക്കുന്നത്.

അതേ സമയം ലോ അക്കാദമിയുടെ ഭൂമി സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ട് ഭൂമിയുടെ ആദ്യ അവകാസികളായ തിരുകൊച്ചി സര്‍ക്കാരിലെ മന്ത്രി പി എസ് നടരാജന്‍പിള്ളയുടെ ബന്ധുക്കള്‍ രംഗത്തെത്തി. ഭൂമിയുടെ കൈമാറ്റത്തിലെ ക്രമക്കേടുകള്‍ സര്‍ക്കാര്‍ അന്വേഷിക്കണമെന്നും ബന്ധുക്കള്‍ ആവശ്യപ്പെടുന്നു.
നടരാജന്‍ പിള്ളയ്ക്ക് പൈതൃക സ്വത്തായി കിട്ടിയ പേരൂര്‍ക്കടയിലെ ഭൂമി സര്‍ സിപി സര്‍ക്കാര്‍ ബലമായി സര്‍ക്കാരിലേക്ക് ഏറ്റെടുക്കുകയായിരുന്നെന്ന് ബന്ധുക്കള്‍ പരാതിപ്പെടുന്നു. നടരാന്‍ പിള്ളയുടെ മരണശേഷമാണ് 1967ല്‍ സര്‍ക്കാര്‍ ഭൂമി വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായി നാരായണന്‍ നായര്‍ക്ക് കൈമാറിയത്. എന്നാല്‍ അവര്‍ അത് സ്വകാര്യ സ്വത്തായി കൈവശപ്പെടുത്തുകയായിരുന്നെന്നും ആരോപണം ഉണ്ട്.
ലോ അക്കാദമി ഭൂമി സംബന്ധിച്ച് അന്വേഷണം തുടരുമെന്ന് റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍ വ്യക്തമാക്കിയിട്ടുണ്ട്.












Click it and Unblock the Notifications