കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അച്ഛന്‍ പറഞ്ഞത് കൊണ്ട് മാറിനില്‍ക്കുന്നു: ലക്ഷ്മി നായര്‍... എസ്എഫ്‌ഐ കേള്‍ക്കുന്നുണ്ടല്ലോ അല്ലേ?

  • By ശ്വേത കിഷോർ
Google Oneindia Malayalam News

തിരുവനന്തപുരം: തങ്ങള്‍ ഉന്നയിച്ച ആവശ്യങ്ങള്‍ ലോ അക്കാദമി മാനേജ്‌മെന്റ് അംഗീകരിച്ചു എന്നും സമരം വിജയിച്ചു എന്നും അവകാശപ്പെടുന്ന എസ് എഫ് ഐ നേതാക്കള്‍ കേട്ടുകൊള്ളുക. ലക്ഷ്മി നായര്‍ പറയുന്നത് കേട്ടുകൊള്ളുക. അച്ഛന്‍ പറഞ്ഞാല്‍ മാറിനില്‍ക്കാമെന്ന് അന്നേ പറഞ്ഞിരുന്നു. ഇപ്പോള്‍ അച്ഛന്‍ പറഞ്ഞു, ഞാന്‍ മാറിനില്‍ക്കുന്നു.

Read Also: ലക്ഷ്മി നായരും എസ്എഫ്‌ഐ നേതാവും തമ്മില്‍ ബന്ധം? ആ പഴയ കഥ വീണ്ടും കുത്തിപ്പൊക്കുന്നതാര്?

Read Also‌: എസ്എഫ്‌ഐ ഒറ്റിയിട്ടും സമരം വിജയിച്ചു.. എങ്കില്‍ ലക്ഷ്മി നായരെ പുറത്താക്കിയതാര്.. ട്രോളോട് ട്രോള്‍!

ലോ അക്കാദമിയില്‍ നടന്ന സമരം കൊണ്ടാണോ അതോ അച്ഛന്‍ പറഞ്ഞത് കൊണ്ടാണോ ലക്ഷ്മി നായര്‍ മാറിനില്‍ക്കുന്നത് എന്ന്. പ്രിന്‍സിപ്പല്‍ സ്ഥാനം വേണമെന്നാവശ്യപ്പെട്ട് കോടതിയില്‍ പോകില്ല. എന്ന് കരുതി രാജിവെക്കാനും തന്നെ കിട്ടില്ല - ലക്ഷ്മി നായര്‍ നയം വ്യക്തമാക്കുന്നത് ഇങ്ങനെ. പ്രിന്‍സിപ്പാള്‍ സ്ഥാനം പോയെങ്കിലും ലോ അക്കാദമി ഭരണസമിതി അംഗമായി ലക്ഷ്മി നായര്‍ തുടരും.

അച്ഛന്‍ പറഞ്ഞു, താന്‍ കേട്ടു

അച്ഛന്‍ പറഞ്ഞു, താന്‍ കേട്ടു

ലോ അക്കാദമിയുടെ പ്രിന്‍സിപ്പാള്‍ സ്ഥാനത്തു നിന്നും താന്‍ മാറി നില്‍ക്കുന്നത് അച്ഛന്‍ ആവശ്യപ്പെട്ടതുകൊണ്ടാണ് എന്നാണ് ലക്ഷ്മി നായര്‍ പറയുന്നത്. അച്ഛന്‍ പറഞ്ഞാല്‍ മാറിനില്‍ക്കാമെന്ന് താന്‍ അന്നേ പറഞ്ഞിരുന്നു. ഇപ്പോള്‍ അച്ഛന്‍ പറഞ്ഞു, ഞാന്‍ മാറിനില്‍ക്കുന്നു. അന്നും ഇന്നും ഒരു വാക്കേ എനിക്ക് പറയാനുള്ളൂ.

രാജിവെക്കില്ല

രാജിവെക്കില്ല

പ്രിന്‍സിപ്പാള്‍ സ്ഥാനം രാജിവെക്കില്ല എന്ന തീരുമാനത്തില്‍ ലക്ഷ്മി നായര്‍ ഇപ്പോഴും ഉറച്ചുനില്‍ക്കുകയാണ്. പ്രിന്‍സിപ്പാള്‍ സ്ഥാനം വേണമെന്നാവശ്യപ്പെട്ട് കോടതിയില്‍ പോകില്ല. കോളജിലെ എല്ലാ കുട്ടികളുടെയും ഭാവി തനിക്കു പ്രധാനമാണ്. അത് കൊണ്ടാണ് ഇപ്പോള്‍ മാറിനില്‍ക്കുന്നത്. - എസ് എഫ് ഐക്കാരുടെ സമരം കണ്ട് പേടിച്ചിട്ടല്ല എന്ന് ചുരുക്കം.

സമരക്കാരോട് പറയാനുള്ളത്

സമരക്കാരോട് പറയാനുള്ളത്

അതിരുവിട്ട സ്വാതന്ത്ര്യങ്ങള്‍ തടയാന്‍ ശ്രമിച്ചിരുന്നു എന്നാണ് ലക്ഷ്മി നായര്‍ പറയുന്നത്. എന്ന് വെച്ചാല്‍ അവരുടെ നിലപാടായിരുന്നു ശരിയെന്ന്. ആ സ്വാതന്ത്ര്യം കൂടി കുട്ടികള്‍ അനുഭവിക്കുന്നെങ്കില്‍ അനുഭവിച്ചോട്ടെ. 1200 കുട്ടികളുണ്ട് ലോ അക്കാദമിയില്‍. ഇതില്‍ 200 പേരുടെ ആവശ്യം പരിഗണിച്ചാണ് മാറിനില്‍ക്കാന്‍ തീരുമാനിച്ചത്.

വിദേശത്തേക്ക് പോകുന്നോ

വിദേശത്തേക്ക് പോകുന്നോ

ഞാന്‍ അക്കാദമിയില്‍ ഉള്ളതാണ് നിങ്ങളുടെ പ്രശ്‌നമെങ്കില്‍, ഇനി അതുണ്ടാകില്ല. വിദേശത്തുള്ള മകള്‍ക്കൊപ്പം കുറച്ചുദിവസം ചെലവഴിക്കാനാണ് താല്‍പര്യമെന്ന് ലക്ഷ്മി നായര്‍ ഒരു പോര്‍ട്ടലിനോട് പറഞ്ഞു. ലോ അക്കാദമിയുടെ ഭൂമിയുമായി ബന്ധപ്പെട്ട ആരോപണങ്ങളില്‍ കഴമ്പില്ല, സര്‍ക്കാര്‍ ഭൂമിയിലല്ല സ്ഥാപനം പണിതിരിക്കുന്നത് - ലക്ഷ്മി നായര്‍ പറഞ്ഞു.

ഭരണസമിതി അംഗമായി തുടരും

ഭരണസമിതി അംഗമായി തുടരും

അഡ്വാന്‍സ്ഡ് ലീഗല്‍ സ്റ്റഡീസ് ആന്‍ഡ് റിസര്‍ച്ച് ഡയറക്ടര്‍ സ്ഥാനം ഏറ്റെടുക്കണോ എന്ന കാര്യത്തില്‍ ലക്ഷ്മി നായര്‍ ഇനിയും തിരുമാനം എടുത്തില്ല എന്നാണ് അറിയുന്നത്. അതേസമയം ലോ അക്കാദമിയുടെ ഭരണസമിതി അംഗമായി തുടരും. ലോ അക്കാദമി മാനേജ്മെന്റും എസ് എഫ് ഐ നേതാക്കളുമായി നടത്തിയ ചര്‍ച്ചയിലാണ് സമരം അവസാനിച്ചത് എന്ന അവകാശവാദത്തെ കളിയാക്കുന്നതാണ് ലക്ഷ്മി നായരുടെ പ്രതികരണം.

ജയശങ്കറിന്റെ കളിയാക്കല്‍

ജയശങ്കറിന്റെ കളിയാക്കല്‍

എസ് എഫ് ഐയുടെ അവകാശവാദത്തെ അഡ്വക്കേറ്റ് ജയശങ്കര്‍ കളിയാക്കിയത് ഇങ്ങനെയാണ് - സമരം കോഴി കോട്ടുവായിട്ട പോലെ അവസാനിച്ചു. ലക്ഷ്മി മാഡം രാജിവച്ചു പോകണം 24ണ്മ7 കുക്കറി ഷോ നടത്തണം എന്നാണ് വിദ്യാര്‍ഥികളുടെ ഡിമാന്‍ഡ്. രാജിവെക്കുന്ന പ്രശ്‌നമില്ല, സമരം പിന്‍വലിച്ചു മാപ്പു പറയണം എന്നാണ് മാഡത്തിന്റെ മനോഗതം.

നാരായണന്‍ നായരുടെ വിട്ടുവീഴ്ച്

നാരായണന്‍ നായരുടെ വിട്ടുവീഴ്ച്

ചര്‍ച്ചയില്‍ ചെറിയൊരു വിട്ടുവീഴ്ച്ചയ്ക്കു നാരായണന്‍ നായര്‍ തയ്യാറായി. ലക്ഷ്മിക്കുട്ടി പത്തോ പതിനഞ്ചോ ദിവസം കാഷ്വല്‍ ലീവെടുക്കും വൈസ് പ്രിന്‍സിപ്പലിനു ചാര്‍ജ് കൊടുക്കാം എന്നു സമ്മതിച്ചു. വിദ്യാര്‍ഥികള്‍ പ്രകോപിതരായി. എസ് എഫ് ഐക്കാരൊഴിച്ച് ബാക്കി സകലരും ഇറങ്ങിപ്പോയി കാഷ്വല്‍ ലീവു പോരാ, ലക്ഷ്‌മ്യേടത്തി ഒരു മാസം ഏണ്‍ഡ് ലീവെടുക്കണമെന്ന് എസ്എഫ്‌ഐ കുട്ടികള്‍ കെഞ്ചിയെങ്കിലും നായര്‍ വഴങ്ങിയില്ല.

English summary
Law academy raw: Lakshmi Nair talks about her resignation
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X