കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പിണറായിയും ബൃന്ദ കാരാട്ടും ഇട്ടാല്‍ ബര്‍മുഡ, സിപിഐ ഇട്ടാല്‍ വളളിക്കളസം; സിപിഎം ഭക്തരെക്കൊണ്ട് തോറ്റു

  • By Kishor
Google Oneindia Malayalam News

എ ഐ എസ് എഫിന്റെ സമരപ്പന്തലിലെത്തിയ സി പി ഐ നേതാവ് പന്ന്യന്‍ രവീന്ദ്രന്‍ സമീപത്ത് നിരാഹാരമനുഷ്ഠിക്കുന്ന ബി ജെ പി നേതാവ് വി മുരളീധരനെ സന്ദര്‍ശിച്ചത് എന്തോ വലിയ പാതകമായി എന്നു കരുതുകയും വിമര്‍ശിക്കുകയും ചെയ്യുന്നതായി കാണുന്നു. ബി ജെ പിയോടുള്ള രാഷ്ട്രീയ വിമര്‍ശത്തെ തൊട്ടുകൂടായ്മയിലേക്കു വലിച്ചു നീട്ടേണ്ടതില്ല. - ഡോ ആസാദിന് മാത്രമല്ല സോഷ്യല്‍ മീഡിയയില്‍ പലര്‍ക്കും ഈ അഭിപ്രായമുണ്ട്.

Read Also: അച്ഛന്‍ പറഞ്ഞത് കൊണ്ട് മാറിനില്‍ക്കുന്നു: ലക്ഷ്മി നായര്‍... എസ്എഫ്‌ഐ കേള്‍ക്കുന്നുണ്ടല്ലോ അല്ലേ?

സി പി ഐ നേതാക്കളായ കാനം രാജേന്ദ്രനും പന്ന്യന്‍ രവീന്ദ്രനും നിരാഹാര സമരം നടത്തുന്ന ബി ജെ പി നേതാക്കളെ കാണാന്‍ പോയതിന് പിന്നാലെ സി പി എം അനുഭാവികള്‍ വളരെ രൂക്ഷമായിട്ടാണ് സോഷ്യല്‍ മീഡിയയില്‍ പ്രതികരിക്കുന്നത്. സി പി എമ്മിനൊപ്പം തുടരുന്നതിലും നല്ലത് സി പി ഐ, ബി ജെ പിക്കൊപ്പം പോകുന്നതാണ് എന്ന് വരെ ഇവര്‍ പറയുന്നു. സി പി ഐയെ അടിക്കാന്‍ കിട്ടിയ വടിയായിട്ടാണ് സി പി എമ്മുകാര്‍ ഈ സംഭവത്തെ കാണുന്നത്.

ഡോ ആസാദ് പറയുന്നു

ഈ സംഭവത്തെ അധികാരത്തിലെ പങ്കാളിത്തത്തിനുള്ള രണ്ടു ഭിന്ന രാഷ്ട്രീയ ദര്‍ശനങ്ങളുടെ അപായകരമായ സഖ്യവുമായി കൂട്ടിക്കുഴയ്ക്കേണ്ടതില്ല. ദുര്‍വ്യാഖ്യാനങ്ങളും തെറ്റിദ്ധരിപ്പിക്കലുകളും ശരിയായ മുന്നേറ്റങ്ങളുടെ ലക്ഷണങ്ങളല്ല. ആശയമറ്റവന്റെ കുമാര്‍ഗങ്ങളാണ്. എന്നാണ് ഡോ ആസാദ് പറയുന്നത്. എന്നാല്‍ ആസാദിനെ രാഷ്ട്രീയം പഠിപ്പിക്കുന്ന കമന്റുകളാണ് പോസ്റ്റിന് കിട്ടുന്നത് എന്നത് വേറെ കാര്യം.

91ല്‍ നിന്ന് 19 പോയാലും 72 ബാക്കിയാ

91ല്‍ നിന്ന് 19 പോയാലും 72 ബാക്കിയാ

സിപിഐക്ക് സി പി എം ഭക്തരുടെ ഓണ്‍ലൈന്‍ ഭീഷണി ഇങ്ങനെയാണ്. എന്ന് വെച്ചാല്‍ സി പി ഐ ഇല്ലെങ്കിലും സി പി എം ഭരിക്കുമെന്നാണ് പറയുന്നത്. മുന്നണിയില്‍ നിന്നും ഇറങ്ങിപ്പോകണമെന്നും സി പി എമ്മിന്റെ സഹായത്തോടെ ജയിച്ച എം എല്‍ എ സ്ഥാനങ്ങള്‍ രാജിവെക്കണമെന്നും വരെ ആവശ്യപ്പെടുന്നുണ്ട് ഓണ്‍ലൈനിലെ സി പി എം അനുഭാവികള്‍. കൂട്ടത്തില്‍ ഭേദമെന്ന് തോന്നുന്ന ചില പ്രതികരണങ്ങള്‍ ഇങ്ങനെ.

അശ്ലീലക്കാഴ്ചകള്‍ തുടരട്ടെ

അശ്ലീലക്കാഴ്ചകള്‍ തുടരട്ടെ

കോണ്‍ഗ്രസ്സിന്റെ പ്രധാന നേതാക്കള്‍ ആരും തന്നെ സംഘപരിവാര്‍ സമരാഭാസത്തിന് കുട പിടിക്കാനോ അവിടെ പോയി ബി.ജെ.പി നേതാക്കളെ കൂടെ ചേര്‍ത്ത് നിര്‍ത്താനോ ശ്രമിച്ചിട്ടില്ല എന്ന് തോന്നുന്നു. അങ്ങനെയുള്ള ചിത്രങ്ങള്‍ എവിടെയും കണ്ടതായി ഓര്‍ക്കുന്നില്ല. എന്തായാലും അശ്ലീലക്കാഴ്ചകള്‍ തുടരട്ടെ - ശ്രീജിത് കൊണ്ടോട്ടി എഴുതുന്നു.

ആര്‍ക്കാണ് മൈലേജ് - കിരണ്‍ തോമസ്

ആര്‍ക്കാണ് മൈലേജ് - കിരണ്‍ തോമസ്

അടിയന്തരാവസ്ഥക്കാലത്ത് ജനസംഘക്കാരുള്ള ജനതാപാര്‍ട്ടിയുമായി സിപിഎം സഖ്യമുണ്ടാക്കി എന്ന് നിരന്തരം പറയുന്ന സിപിഐക്കാരുടെ നേതാവ് പന്ന്യന്‍ രവീന്ദ്രന്‍ വി മുരളീധരനെ സന്ദര്‍ശിക്കുന്നു അത് പോലെ സിപിഎമ്മിന് വിപ്ലവം പോരാന്ന് പറയുന്നവരുടെ നേതാവ് കെ കെ രമയും വി മുരളീധരനെ സന്ദര്‍ശിക്കുന്നു. ഇവരൊക്കെ ആര്‍ക്കാണ് മൈലേജ് ഉണ്ടാക്കി കൊടുക്കുന്നതെന്ന് ചിന്തിക്കാന്‍ ഈ പാര്‍ട്ടിയിലൊന്നും ആരുമില്ലെ?

 പന്ന്യനെ എവിടെയും പ്രതീക്ഷിക്കാം

പന്ന്യനെ എവിടെയും പ്രതീക്ഷിക്കാം

പന്ന്യനെ ഏതു സ്റ്റേജിലും പ്രതീക്ഷിക്കാവുന്നതല്ലേ. പന്തുകളി, സിനിമ, പാട്ട്, കലോത്സവം. അങ്ങനെ ഏത് ഉത്സവത്തിന് ചെണ്ടക്കോലിടുന്നിടത്തും പന്ന്യന്‍ കാണും. അങ്ങനെ പുളളി മുരളീധരനേയും ഒന്നു സന്ദര്‍ശിച്ചു എന്നേ ഉളളു. പണ്ട് കരുണാകരന് ലഡ്ഡു കൊടുത്തത് ഓര്‍മ്മയില്ലേ. സിപിഐയുടെ മറ്റൊരു മുഖമാണ് പന്ന്യന്‍.

സമര സഖാക്കളെ കാണാനല്ലേ

സമര സഖാക്കളെ കാണാനല്ലേ

പന്ന്യന്‍ രവീന്ദ്രന്‍ പോയത് വിദ്യാര്‍ത്ഥി സമര സഖാക്കളെ കാണാന്‍ ആണ്. എല്ലാവരെയും സന്ദര്‍ശിച്ചിട്ടുണ്ട്. അവിടെ ആണ് മുരളീധരനും കിടക്കുന്നത്. ഒരു സുഹൃത്ത് അവിടെ ഉപവാസം ഇരിക്കുമ്പോള്‍ അവിടെ കയറും അത് സാമാന്യ മര്യാദ. - ഇതിലെന്താണ് തെറ്റ് - സി പി ഐക്കാരുടെ ഡിഫന്‍സ് ഇങ്ങനെ. പിണറായിയും ബൃന്ദ കാരാട്ടും രാഷ്ട്രീയ എതിരാളികളെ കാണാന്‍ പോകാറില്ലേ എന്നാണ് ചോദ്യം.

കോണ്‍ഗ്രസിനേപ്പോലെ ആണോ ബിജെപി

കോണ്‍ഗ്രസിനേപ്പോലെ ആണോ ബിജെപി

കോണ്‍ഗ്രസ് എംഎല്‍എമാര്‍ ഉപവാസം കിടന്നപ്പോള്‍ എന്തിനാ സ്വരാജും മുഹ്സിനും അവിടെ പോയത് മൈലേജ് ഉണ്ടാക്കാനാണോ? എന്ന് ചോദിച്ചാല്‍ കോണ്‍ഗ്രസിനേപ്പോലെ ആണോ ബിജെപി എന്ന് ഓര്‍ത്താല്‍ നല്ലത്, എം എല്‍ എ അല്ല നിരാഹാരം കിടക്കുന്നത് എന്നാണ് മറുപടി.

ആക്ഷേപങ്ങള്‍ പല വിധം

ആക്ഷേപങ്ങള്‍ പല വിധം

എബിവിപിയില്‍ നിന്ന് ഒരു 'എ'യും കെഎസ് യുവില്‍ നിന്നൊരു 'എസ്' ഉം എടുക്കുക. രണ്ടിനുമിടയ്ക്ക് ഇംഗ്ലീഷിലെ ഫസ്റ്റ് പേഴ്‌സണ്‍ 'ഐ' ഫിറ്റു ചെയ്യുക ('ഞാന്‍' ഇല്ലെങ്കില്‍ ലോകാവസാനമാണല്ലോ). ചന്തത്തിന് ഒരു എഫ് ഉം സ്‌ക്രൂ ഉപയോഗിച്ച് പിടിപ്പിക്കുക. എന്തുകിട്ടും...? - എ ഐ എസ് എഫിനെയും സി പി ഐയെയും അവഹേളിക്കലാണ് ഇതെഴുതിയ ആളുടെ ഹോബി തന്നെ.

പന്ന്യന്‍ ചെയ്തത് മാത്രമാണോ തെറ്റ്

പന്ന്യന്‍ ചെയ്തത് മാത്രമാണോ തെറ്റ്

പന്ന്യന്‍ ചെയ്തത് തെറ്റാണെങ്കില്‍ ആ തെറ്റ് ബൃന്ദാകാരാട്ട് മുമ്പേ ചെയ്തു എന്ന് സമ്മതിക്കൂ. മറ്റ് നേതാക്കന്മാരും ഇങ്ങനെ സൗഹൃദം പങ്കിട്ടിട്ടുണ്ട്. തെളിവു വേണമെങ്കില്‍ തരാം. പ്രശ്‌നം തോന്നുമ്പോള്‍ തോന്നുന്നതാവരുത് യുക്തി. ഒരു വീട്ടില്‍തന്നെ ഭിന്ന രാഷ്ട്രീയക്കാര്‍ കാണും. അവര്‍ ശീലിക്കേണ്ടത് തൊട്ടുകൂടായ്മയല്ല. ആദരപൂര്‍വ്വമുള്ള വിയോജിപ്പും ആരോഗ്യകരമായ സംവാദവുമാണ്.

സമാധാനപരമായ അന്തരീക്ഷമുണ്ടാകട്ടെ

സമാധാനപരമായ അന്തരീക്ഷമുണ്ടാകട്ടെ

എത്ര വിയോജിപ്പ് ഉണ്ടായാലും ഇത്തരത്തില്‍ ഉള്ള ഇടപെടല്‍ സമാധാനപരമായ ഒരന്തരീക്ഷം ഉണ്ടാകാന്‍ സാധ്യമാകും. ഈ മനോഭാവം താഴെ കിടയില്‍ ഉള്ള അണികളില്‍ ഉണ്ടാകണം.പ്രവാസികള്‍ വിളിക്കുന്നു പല പരിപാടികളിലും ഇവര്‍ ഒന്നിച്ചു മുറികള്‍ കൂടി പങ്കിടുന്നു. അതിന് ഞാന്‍ കൂടി സക്ഷി ആണ്. ഇനിയുള്ള കാലം ഇങ്ങനെ വേണം അല്ലെങ്കില്‍ രാഷ്ട്രീയ കൊലപാതകങ്ങള്‍ കൂടുതല്‍ ഉണ്ടാകും.

English summary
CPI leaders visited BJP leader V Muralidharan during his fast irks social media.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X