ലോ അക്കാദമി ഡയറക്ടര്‍ കോലിയക്കോട് എന്‍ നാരായണന്‍ നായര്‍ അന്തരിച്ചു
തിരുവനന്തപുരം: ലോ അക്കാദമി സ്ഥാപകനും ഡയറക്ടറുമായ കോലിയക്കോട് എന്‍ നാരായണന്‍ നായര്‍ (93) അന്തരിച്ചു. വാര്‍ധക്യസഹജകമായ അസുഖങ്ങളെത്തുടര്‍ന്നു തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ടെലിവിഷന്‍ അവതാരക ലക്ഷ്മി നായര്‍, രാജ്‌നാരായണന്‍, നാഗരാജ് നാരായണന്‍ എന്നിവര്‍ മക്കളും സഹകരണബാങ്ക് സംസ്ഥാന പ്രസിഡന്റ് കോലിയക്കോട് കൃഷ്ണന്‍ നായര്‍ സഹോദരനുമാണ്.

നാരായണന്‍നായരുടെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന്‍ എന്നിവര്‍ അനുശോചിച്ചു. കേരളത്തിന്റെ നിയമപഠന മേഖലയില്‍ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച അദ്ധ്യാപകനും നിയമവിദഗ്ധനുമാണ് ഡോ. എന്‍ നാരായണന്‍ നായറെന്ന് മുഖ്യമന്ത്രി പറഞ്ഞു.
സ്വന്തമായ നിലപാടുകള്‍ ഉയര്‍ത്തിപ്പിടിക്കാന്‍ വിമുഖത കാണിക്കാതിരുന്ന രാഷ്ട്രീയ വ്യക്തിത്വം കൂടെയായിരുന്നു അദ്ദേഹം. നാരായണന്‍ നായരുടെ വിയോഗം നിയമവിദ്യാഭ്യാസ രംഗത്തിന് വലിയ നഷ്ടമാണ്. അദ്ദേഹത്തോട് വ്യക്തിപരമായ സൗഹൃദം സൂക്ഷിച്ചിരുന്നു. അതിനാല്‍ ഒരു സുഹൃത്തിനെക്കൂടെയാണ് നഷ്ടമായിരിക്കുന്നത്. നാരായണന്‍ നായരുടെ കുടുംബത്തിന്റെ ദുഃഖത്തില്‍ ആത്മാര്‍ത്ഥമായി പങ്കു ചേരുന്നു. ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു- മുഖ്യമന്ത്രി പറഞ്ഞു.
Recommended Video
ഡോ. എന്‍ നാരായണന്‍ നായരുടെ നിര്യാണത്തില്‍ അഗാധമായ അനുശോചനം രേഖപ്പെടുത്തുന്നെന്ന് കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.
കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ആദ്യകാല നേതാക്കളില്‍ ഒരാളായിരുന്നു അദ്ദേഹം. പിന്നീട് ലോ അക്കാദമിയെ ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച നിയമവിദ്യാലയമാക്കി മാറ്റുന്നതില്‍ വലിയ പങ്കാണ് വഹിച്ചത്. നിയമപഠന മേഖലയില്‍ വ്യക്തിമുദ്ര പതിപ്പിച്ച നാരായണന്‍ നായര്‍ മികച്ച അദ്ധ്യാപകനും നിയമവിദഗ്ധനുമായിരുന്നു. തിരുവനന്തപുരത്തിന്റെ എല്ലാ രംഗങ്ങളിലും ഒരു കാലഘട്ടം വരെ സജീവമായി ഇടപെട്ട സാമൂഹ്യ രാഷ്ട്രീയ പ്രവര്‍ത്തകനായിരുന്നെന്നും കോടിയേരി വ്യക്തമാക്കി.












Click it and Unblock the Notifications