കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലോ അക്കാദമി പ്രൈവറ്റോ സര്‍ക്കാരോ? സര്‍വകലാശാലയ്ക്കും സംശയം!! കണ്‍ഫ്യൂഷനായല്ലോ...

ലോ അക്കാദമി സര്‍ക്കാര്‍ സ്ഥാപനമെന്ന് കേരള സര്‍വകലാശാല വെബ്സൈറ്റ്. വാര്‍ത്തയായതോടെ തിരുത്തി.

  • By Gowthamy
Google Oneindia Malayalam News

തിരുവനന്തപുരം: വിദ്യാര്‍ഥി സമരം നടക്കുന്ന ലോ അക്കാദമി സര്‍ക്കാര്‍ കോളേജാണെന്ന് കേരള സര്‍വകലാശാല. ഔദ്യോഗിക വെബ്‌സൈറ്റിലാണ് സര്‍വകലാശാല ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. എന്നാല്‍ ഇത് സംബന്ധിച്ച വാര്‍ത്ത പുറത്തു വന്നതോടെ സര്‍വകലാശാല ഇത് തിരുത്തിയിട്ടുണ്ട്. ലോ അക്കാദമി, തിരുവനന്തപുരം, സ്ഥാപിതം 1968, ഗവണ്‍മെന്റ് എന്നാണ് രേഖപ്പെടുത്തിയിരുന്നത്.

law academy

ഗവണ്‍മെന്റ് എന്ന ഭാഗം തിരുത്തി പ്രൈവറ്റ് എന്നാക്കി. അതേസമയം സര്‍വകലാശാല വിദ്യാര്‍ഥികളെ കബളിപ്പിക്കുകയാണെന്ന ആരോപണം ഉയര്‍ന്നിരിക്കുകയാണ്. ലോ അക്കാദമി പ്രൈവറ്റ് സ്ഥാപനമാണെന്നും സര്‍ക്കാരിന് ഇടപെടാനാകില്ലെന്നും മാനേജ്‌മെന്റ് തന്നെ വ്യക്തമാക്കുന്നതിനിടെയാണ് ഇത്തരത്തിലൊരു തെറ്റ് സര്‍വകലാശാല വെബ്‌സൈറ്റില്‍ ഉണ്ടായിരുന്നത്.

പ്രിന്‍സിപ്പല്‍ ലക്ഷ്മി നായരുടെ രാജി ആവശ്യപ്പെട്ട് വിദ്യാര്‍ഥികള്‍ രംഗത്തെത്തിയപ്പോള്‍ ലോ അക്കാദമി പൂര്‍ണമായും സ്വകാര്യ സ്ഥാപനമാണെന്ന് ലക്ഷ്മി നായരും മാനേജ്മെന്‍റും ആവര്‍ത്തിച്ച് വ്യക്തമാക്കിയിരുന്നു. സര്‍ക്കാരിന് ഇടപെടാനുള്ള അവകാശം ഇല്ലെന്നും ലക്ഷ്മി നായര്‍ പറഞ്ഞിരുന്നു. എന്നാല്‍ സ്ഥാപനം സ്ഥിതി ചെയ്യുന്നത് സര്‍ക്കാര്‍ ഭൂമിയിലാണെന്നും ആരോപണങ്ങളുണ്ട്.

എങ്ങനെയാണ് ഇത്തരത്തിലൊരു തെറ്റ് വന്നതെന്ന് വ്യക്തമല്ല. ലോ അക്കാദമിക്ക് അഫിലിയേഷന്‍ ഇല്ലെന്നുള്ള വാര്‍ത്തകള്‍ നേരത്തെ പുറത്തു വന്നിരുന്നു. സര്‍വകലാശാലയാണ് ഇക്കാര്യം വ്യക്തമാക്കിയത്. വിവരാവകാശ നിയപ്രകാരം ആവശ്യപ്പെട്ടപ്പോഴാണ് സര്‍വകലാശാല ഇക്കാര്യം വ്യക്തമാക്കിയത്. അഫിലിയേഷന്‍ രേഖകള്‍ സര്‍വകലാശാലയില്‍ ഇല്ലെന്നാണ് കേരള സര്‍വകലാശാല പറയുന്നത്.

English summary
kerala university wesite wrote law academy is government college. rectified later.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X