കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലോ അക്കാദമി: പത്രപ്പരസ്യം മാനേജ്‌മെന്റ് കുതന്ത്രം; മതിയായ വിവരങ്ങളില്ലാത്ത പരസ്യം പുതിയ അടവോ???

ലോ അക്കാദമിക്ക് പുതിയ പ്രിന്‍സിപ്പാളിനായി നല്‍കിയ പത്രപ്പരസ്യം മാനേജ്‌മെന്റിന്റെ കുതന്ത്രമാണെന്ന് കെ മുരളീധരന്‍. പ്രിന്‍സിപ്പാള്‍ പദവിയുടെ കാലാവധിയേക്കുറിച്ച് പരസ്യത്തില്‍ പരാമര്‍ശിച്ചിട്ടില്ല.

  • By Jince K Benny
Google Oneindia Malayalam News

തിരുവനന്തപുരം: ലോ അക്കാദമിയിലെ വിദ്യാര്‍ത്ഥി സമരം അവസാനിച്ചെങ്കിലും അതിലേക്ക് നയിച്ചത് മാനേജ്‌മെന്റിന്റെ കുതന്ത്രമാണെന്ന ആരോപണവുമായി കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍ എംഎല്‍എ രംഗത്തെത്തി. ലോ കോളേജിലേക്ക് പുതിയ പ്രിന്‍സിപ്പാളിനായി അപേക്ഷ ക്ഷണിച്ചുകൊണ്ട് മാനേജ്‌മെന്റ് ഇന്നത്തെ പത്രങ്ങളില്‍ പരസ്യം ചെയ്തിരുന്നു. ലക്ഷ്മി നായരെ പ്രിന്‍സിപ്പാള്‍ സ്ഥാനത്ത് നിന്നും മാറ്റിയെന്ന വാര്‍ത്തയ്ക്ക് സ്ഥിരത നല്‍കുന്നതായിരുന്നു പരസ്യം. ഇതാണ് വിദ്യാര്‍ത്ഥികള്‍ ചില വ്യവസ്ഥകളുടെ അടിസ്ഥാനത്തില്‍ സമരം അവസാനിപ്പിക്കാന്‍ കാരണം.

K Muralidharan

എന്നാല്‍ ഈ പരസ്യം ആളെ പറ്റിക്കാനുള്ളതാണെന്ന് കെ മുരളീധരന്‍ എംഎല്‍എ പറയുന്നു. എത്രകാലത്തേക്കാണ് പുതിയ പ്രിന്‍സിപ്പാളിനെ നിയമിക്കുന്നതെന്ന് പറയുന്നില്ല. പ്രിന്‍സിപ്പാള്‍ പദവി സ്ഥിര നിയമനമാണോ എത്ര വര്‍ഷത്തെ കാലവധിയുണ്ടെന്നോ പരസ്യത്തില്‍ വ്യക്തമാക്കുന്നില്ല.

വിദ്യാര്‍ത്ഥി സമരത്തിന്റെ ആവശ്യം ഭൂമി കയ്യേറ്റത്തേക്കുറിച്ചല്ല പ്രിന്‍സിപ്പാളിനെ മാറ്റുകയെന്നതാണ്. ഇത് സംസ്ഥാന സര്‍ക്കാര്‍ തീരുമാനക്കുന്ന കാര്യമല്ല. ബുധനാഴ്ച നടക്കുന്ന മന്ത്രിസഭാ യോഗത്തില്‍ നിന്ന് ഒന്നും പ്രതീക്ഷിക്കുന്നില്ലെന്ന് പറഞ്ഞ അദ്ദേഹം ഇടത് മുന്നണി യോഗത്തില്‍ എന്തെങ്കിലും ചര്‍ച്ച നടന്നാലായെന്ന പ്രതീക്ഷയും പങ്കുവച്ചു.

29 ദിവസം നീണ്ടു നിന്ന സമരത്തിനൊടുവിലാണ് സംയുക്ത വിദ്യാര്‍ത്ഥി സമരം അവസാനിച്ചത്. സമരത്തിലൊപ്പമുണ്ടായിരുന്ന എസ്എഫ്‌ഐ ഒരാഴ്ച മുമ്പ് സമരം അവസാനിപ്പിച്ചിരുന്നു. തങ്ങള്‍ ഉന്നയിച്ചിരുന്ന ആവശ്യങ്ങള്‍ മാനേജ്‌മെന്റ് അംഗീകരിച്ചെന്ന് കാണിച്ചാണ് അവര്‍ സമരം അവസാനിപ്പിച്ചത്.

English summary
The newspaper advertisement for principal is management trick says K Muralidharan. There isn't enough details about the period of the post.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X