ലക്ഷ്മി നായര്‍ക്ക് അടുക്കളയിലേക്ക് മടങ്ങാം! അഞ്ചു വര്‍ഷത്തേക്ക് വിലക്ക്,തീരുമാനം സര്‍ക്കാരിന് വിട്ടു
പ്രിന്‍സിപ്പല്‍ ചുമതലയില്‍ നിന്നും മാറ്റിനിര്‍ത്താനുള്ള തീരുമാനം സര്‍ക്കാരിന് വിടാനും സിന്‍ഡിക്കേറ്റ് യോഗത്തില്‍ ധാരണ.
തിരുവനന്തപുരം: ലോ അക്കാദമി പ്രിന്‍സിപ്പല്‍ ലക്ഷ്മി നായരെ പരീക്ഷാ ചുമതലകളില്‍ നിന്നും വിലക്കി. കേരള സര്‍വ്വകലാശാലയുടെ സിന്‍ഡിക്കേറ്റ് യോഗത്തിലാണ് തീരുമാനം. എന്നാല്‍ പ്രിന്‍സിപ്പല്‍ ചുമതലയില്‍ നിന്നും മാറ്റിനിര്‍ത്താനുള്ള തീരുമാനം സര്‍ക്കാരിന് വിടാനും സിന്‍ഡിക്കേറ്റ് യോഗത്തില്‍ തീരുമാനിച്ചു.

പ്രിന്‍സിപ്പലിനെ മാറ്റണമെന്നാവശ്യപ്പെട്ട യുഡിഎഫ് അംഗങ്ങള്‍ സര്‍ക്കാരിന് വിടാനുള്ള തീരുമാനത്തെ എതിര്‍ത്തു . പരീക്ഷാ ചുമതലകളില്‍ നിന്നും അഞ്ചു വര്‍ഷത്തേക്കാണ് ലക്ഷ്മി നായരെ വിലക്കിയത്. ഇന്റേണല്‍ അസസ്മെന്റിലും, പരീക്ഷാ സംബന്ധമായ ഒരു കാര്യങ്ങളിലും ലക്ഷ്മി നായര്‍ക്ക് അഞ്ചു വര്‍ഷത്തേക്ക് ഇടപെടാനാകില്ല.
സിന്‍ഡിക്കേറ്റ് ഉപസമിതിയുടെ ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണ് ലക്ഷ്മി നായരെ പരീക്ഷാ ചുമതലകളില്‍ നിന്നും ഡീബാര്‍ ചെയ്യാന്‍ തീരുമാനിച്ചത്. ലക്ഷ്മി നായരുടെ ഭാവി മരുമകള്‍ അനുരാധ പി നായരുടെ പരീക്ഷാ ഫലങ്ങള്‍ പുന പരിശോധിക്കാനും, ഹോസ്റ്റലിലെ ക്യാമറകള്‍ മാറ്റി സ്ഥാപിക്കാനും സിന്‍ഡിക്കേറ്റ് നിര്‍ദ്ദേശിച്ചു.
പ്രിന്‍സിപ്പല്‍ സ്ഥാനത്ത് നിന്ന് ലക്ഷ്മി നായരെ മാറ്റുക,ഭൂമി തിരിച്ചെടുക്കല്‍, അഫിലിയേഷന് സംബന്ധിച്ച തീരുമാനം എന്നിവയാണ് സര്‍ക്കാരിന് വിട്ടത്. രൂക്ഷമായ തര്‍ക്കത്തിനൊടുവിലാണ് സിന്‍ഡിക്കേറ്റ് യോഗം പ്രമേയം അവതരിപ്പിച്ചത്. സര്‍ക്കാരിന് വിടാനുള്ള തീരുമാനത്തെ അഞ്ച് കോണ്‍ഗ്രസ് അംഗങ്ങളും, സിപിഐ അംഗങ്ങളും എതിര്‍ത്തു. ഒരു കോണ്‍ഗ്രസ് അംഗവും ലീഗ് അംഗവും വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു.
-
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
മോണാലിസയ്ക്ക് പ്രായം പതിനേഴോ പതിനെട്ടോ? സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച: മറുപടിയുമായി ദമ്പതികള്‍ -
'രസികനി'ലെ ആ വികൃതിപ്പയ്യൻ; നടൻ ഹരിമുരളിയെ മരിച്ച നിലയിൽ കണ്ടെത്തി -
വെള്ളാപ്പള്ളി തെറിച്ചു..! എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റി ഹൈക്കോടതി -
സ്വർണ വില ഉച്ചയ്ക്കും ഇടിഞ്ഞു; മഞ്ഞലോഹത്തിൻ്റെ കുതിപ്പ് തീർന്നോ? ഇനി വിലക്കുറവിൻ്റെ നാളുകളോ? -
"രാജ്യം സുരക്ഷിതമായ കൈകളിൽ"; പ്രധാനമന്ത്രിയെ പുകഴ്ത്തി മോഹൻലാൽ -
പാചകവാതക ക്ഷാമത്തില്‍ നില്‍ക്കില്ല.. ഇനി പെട്രോളും ഡീസലും കിട്ടില്ല! കാരണം മോദിയുടെ നയമെന്ന് ഐസക് -
അമ്പലപ്പുഴയിൽ വിഎസിന്റെ മകൻ വിഎ അരുൺ കുമാറിനെ ഇറക്കാൻ സിപിഎം; ലക്ഷ്യം ജി സുധാകരനോ? -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
ജി സുധാകരൻ സിപിഎം വിട്ടു, സ്വതന്ത്രനായി മത്സരിക്കും; 'കോൺഗ്രസിന്റെയോ ബിജെപിയുടെയോ പിന്തുണ തേടില്ല' -
പെരുമ്പാവൂർ ‘സസ്പെൻസിൽ’; പാലക്കാട് രാഹുലിന് പകരം ആര് വരും? തീരുമാനമാകാതെ നേമം മണ്ഡലവും -
കേരളം കത്തുന്നു! താപനില കുതിച്ചുയരുന്നു; പുറത്തിറങ്ങുന്നവർ സൂക്ഷിക്കുക












Click it and Unblock the Notifications