കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലക്ഷ്മി നായര്‍ക്ക് അടുക്കളയിലേക്ക് മടങ്ങാം! അഞ്ചു വര്‍ഷത്തേക്ക് വിലക്ക്,തീരുമാനം സര്‍ക്കാരിന് വിട്ടു

പ്രിന്‍സിപ്പല്‍ ചുമതലയില്‍ നിന്നും മാറ്റിനിര്‍ത്താനുള്ള തീരുമാനം സര്‍ക്കാരിന് വിടാനും സിന്‍ഡിക്കേറ്റ് യോഗത്തില്‍ ധാരണ.

  • By Afeef Musthafa
Google Oneindia Malayalam News

തിരുവനന്തപുരം: ലോ അക്കാദമി പ്രിന്‍സിപ്പല്‍ ലക്ഷ്മി നായരെ പരീക്ഷാ ചുമതലകളില്‍ നിന്നും വിലക്കി. കേരള സര്‍വ്വകലാശാലയുടെ സിന്‍ഡിക്കേറ്റ് യോഗത്തിലാണ് തീരുമാനം. എന്നാല്‍ പ്രിന്‍സിപ്പല്‍ ചുമതലയില്‍ നിന്നും മാറ്റിനിര്‍ത്താനുള്ള തീരുമാനം സര്‍ക്കാരിന് വിടാനും സിന്‍ഡിക്കേറ്റ് യോഗത്തില്‍ തീരുമാനിച്ചു.

lakshminair

പ്രിന്‍സിപ്പലിനെ മാറ്റണമെന്നാവശ്യപ്പെട്ട യുഡിഎഫ് അംഗങ്ങള്‍ സര്‍ക്കാരിന് വിടാനുള്ള തീരുമാനത്തെ എതിര്‍ത്തു . പരീക്ഷാ ചുമതലകളില്‍ നിന്നും അഞ്ചു വര്‍ഷത്തേക്കാണ് ലക്ഷ്മി നായരെ വിലക്കിയത്. ഇന്റേണല്‍ അസസ്‌മെന്റിലും, പരീക്ഷാ സംബന്ധമായ ഒരു കാര്യങ്ങളിലും ലക്ഷ്മി നായര്‍ക്ക് അഞ്ചു വര്‍ഷത്തേക്ക് ഇടപെടാനാകില്ല.

സിന്‍ഡിക്കേറ്റ് ഉപസമിതിയുടെ ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണ് ലക്ഷ്മി നായരെ പരീക്ഷാ ചുമതലകളില്‍ നിന്നും ഡീബാര്‍ ചെയ്യാന്‍ തീരുമാനിച്ചത്. ലക്ഷ്മി നായരുടെ ഭാവി മരുമകള്‍ അനുരാധ പി നായരുടെ പരീക്ഷാ ഫലങ്ങള്‍ പുന പരിശോധിക്കാനും, ഹോസ്റ്റലിലെ ക്യാമറകള്‍ മാറ്റി സ്ഥാപിക്കാനും സിന്‍ഡിക്കേറ്റ് നിര്‍ദ്ദേശിച്ചു.

പ്രിന്‍സിപ്പല്‍ സ്ഥാനത്ത് നിന്ന് ലക്ഷ്മി നായരെ മാറ്റുക,ഭൂമി തിരിച്ചെടുക്കല്‍, അഫിലിയേഷന്‍ സംബന്ധിച്ച തീരുമാനം എന്നിവയാണ് സര്‍ക്കാരിന് വിട്ടത്. രൂക്ഷമായ തര്‍ക്കത്തിനൊടുവിലാണ് സിന്‍ഡിക്കേറ്റ് യോഗം പ്രമേയം അവതരിപ്പിച്ചത്. സര്‍ക്കാരിന് വിടാനുള്ള തീരുമാനത്തെ അഞ്ച് കോണ്‍ഗ്രസ് അംഗങ്ങളും, സിപിഐ അംഗങ്ങളും എതിര്‍ത്തു. ഒരു കോണ്‍ഗ്രസ് അംഗവും ലീഗ് അംഗവും വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു.

English summary
Kerala university syndicate decided to debar lakshmi nair from exam duties.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X