കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലക്ഷ്മി നായര്‍ക്കെതിരെ സര്‍ക്കാര്‍ ചെറുവിരല്‍ അനക്കില്ല! ഭയമോ? ലോ അക്കാദമി സമരം പാഴായോ?

സമരത്തിനു പിന്നാലെ അക്കാദമിയുടെ കവാടവും മതിലും പൊളിച്ച് നീക്കിയെങ്കിലും അതിനു ശേഷം നടപടികളൊന്നും മുന്നോട്ട് പോയിട്ടില്ല. വിവാദ ഭൂമി സംബന്ധിച്ച റവന്യൂ നടപടികള്‍ ഇഴഞ്ഞു നീങ്ങുകയാണ്.

  • By Gowthamy
Google Oneindia Malayalam News

തിരുവനന്തപുരം: ഒരുമാസം കേരളത്തെ മുള്‍മുനയില്‍ നിര്‍ത്തിയ ലോ അക്കാദമി സമരം ഫലം കണ്ടില്ലെന്ന് വിവരം. ലോ അക്കാദമി പ്രിന്‍സിപ്പല്‍ സ്ഥാനത്തു നിന്ന് ലക്ഷ്മി നായരെ മാറ്റിയെങ്കിലും ഭൂമി സംബന്ധിച്ച കേസിലോ കുട്ടികളെ ജാതി വിളിച്ച് ആക്ഷേപിച്ചെന്ന പരാതിയിലോ ലക്ഷ്മിനായര്‍ക്കെതിരെ ചെറുവിരല്‍ പോലും അനക്കാന്‍ കഴിയാത്ത അവസ്ഥയിലാണ് സര്‍ക്കാര്‍.

സമരത്തിനു പിന്നാലെ അക്കാദമിയുടെ കവാടവും മതിലും പൊളിച്ച് നീക്കിയെങ്കിലും അതിനു ശേഷം നടപടികളൊന്നും മുന്നോട്ട് പോയിട്ടില്ല. വിവാദ ഭൂമി സംബന്ധിച്ച റവന്യൂ നടപടികള്‍ ഇഴഞ്ഞു നീങ്ങുകയാണ്. പതിച്ച് നല്‍കിയ ഭൂമി വ്യവസ്ഥകള്‍ക്കു വിരുദ്ധമായി ഉപയോഗിച്ചിട്ടുണ്ടെന്ന് പ്രിന്‍സിപ്പല്‍ സെക്രട്ടറി റിപ്പോര്‍ട്ട് നല്‍കിയെങ്കിലും അക്കാദമിക്ക് നോട്ടീസ് നല്‍കാന്‍ പോലും റവന്യൂ അധികൃതര്‍ തയ്യാറായിട്ടില്ല.

 റവന്യൂ വകുപ്പ് ഇടപെടുന്നില്ല

റവന്യൂ വകുപ്പ് ഇടപെടുന്നില്ല

ലോ അക്കാദമിയുടെ വിവാദ ഭൂമി സംബന്ധിച്ച അന്വേഷണം ഇഴഞ്ഞു നീങ്ങുകയാണെന്നാണ് ആരേപണം. പതിച്ചു നല്‍കിയ ഭൂമി വ്യവസ്ഥകള്‍ക്ക് വിരുദ്ധമായി ഉപയോഗിച്ചിട്ടുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ടെങ്കിലും നോട്ടീസ് നല്‍കാന്‍ പോലും റവന്യൂ വകുപ്പ് തയ്യാറായിട്ടില്ല.

 സിപിഎം-സിപിഐ തര്‍ക്കം

സിപിഎം-സിപിഐ തര്‍ക്കം

അക്കാദമിയുടെ കവാടവും മതിലും പൊളിച്ചതോടെ നടപടി അവസാനിപ്പിക്കാനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നതെന്നാണ് സൂചനകള്‍. രജിസ്‌ട്രേഷന്‍ സംബന്ധിച്ച അന്വേഷണം എങ്ങും എത്താത്ത സാഹചര്യത്തില്‍ സിപിഎമ്മും സിപിഐയും തമ്മിലുള്ള അഭിപ്രായ വ്യത്യാസം വെളിച്ചത്തായിരുന്നു.

 തിരിച്ചു പിടിക്കില്ലെന്ന് പിണറായി

തിരിച്ചു പിടിക്കില്ലെന്ന് പിണറായി

അതേസമയം ഇതിന്റെ നിയമവശങ്ങള്‍ വിശദമായി പഠിച്ചതിന് ശേഷം മാത്രമെ അക്കാദമിക്ക് നോട്ടീസ് നല്‍കാന്‍ കഴിയുകയുള്ളൂവെന്നാണ് ജില്ലാ ഭരണകൂടം പറയുന്നത്. എന്നാല്‍ ഭൂമി തിരിച്ചു പിടിക്കില്ലെന്ന് മുഖ്യമന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാല്‍ സിപിഐയുടെ നേതൃത്വത്തിലുള്ള റവന്യൂ വകുപ്പ് മുഖ്യമന്ത്രിയെ തള്ളി നടപടികള്‍ ആരംഭിക്കുകയായിരുന്നു.

 വ്യവസ്ഥകള്‍ ലംഘിച്ചു

വ്യവസ്ഥകള്‍ ലംഘിച്ചു

റവന്യു പ്രിന്‍സിപ്പല്‍ സെക്രട്ടറി പിഎച്ച് കുര്യന്‍ ഫെബ്രുവരി ഒമ്പതിന് നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ലോഅക്കാദമിക്ക് ജില്ലാ ഭരണകൂടം നോട്ടീസ് നല്‍കിയത്. ഇതിനു പിന്നാലെ 12ന് കവാടവും മതിലും പൊളിച്ച് നീക്കിയിരുന്നു. കാന്റീനും സഹകരണ ബാങ്കും പ്രവര്‍ത്തിപ്പിച്ചിരുന്നത് വ്യവസ്ഥകള്‍ ലംഘിച്ചാണെന്ന് കണ്ടെത്തിയിരുന്നു. ഇതുസംബന്ധിച്ച് അക്കാദമിക്ക് നോട്ടീസ് നല്‍കുമെന്ന് അറിയിച്ചിരുന്നുവെങ്കിലും ഒരുമാസം പിന്നിട്ടിട്ടും നടപടികള്‍ എങ്ങും എത്തിയില്ല.

 അക്കാദമി കോടതിയെ സമീപിക്കും

അക്കാദമി കോടതിയെ സമീപിക്കും

നോട്ടീസ് നല്‍കിയാല്‍ അക്കാദമി കോടതിയെ സമീപിക്കുമെന്നും ഇത് സര്‍ക്കാരിന് തിരിച്ചടിയാകാതിരിക്കാന്‍ എല്ലാ നിയമവശവും പരിശോധിച്ച ശേഷം മാത്രമേ നടപടി സ്വീകരിക്കാന്‍ കഴിയുകയുള്ളൂവെന്നാണ് തഹസീല്‍ദാര്‍ പറയുന്നത്. ഇതിനായി നിയമവകുപ്പിന്റെയും പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെയും അഭിപ്രായം തേടിയിരിക്കുകയാണെന്നും അദ്ദേഹം പറയുന്നു.

 പഴിചാരി വകുപ്പുകള്‍

പഴിചാരി വകുപ്പുകള്‍

അക്കാദമിക്കെതിരെ തുടര്‍ നടപടി സ്വീകരിക്കുന്നതിനുളള ഫയലുകള്‍ നിയമ വകുപ്പിന്റെ കൈവശമാണെന്നാണ് റവന്യു വകുപ്പ് പറയുന്നത്. എന്നാല്‍ അങ്ങനെയൊരു ഫയല്‍ ഇതുവരെ ലഭിച്ചിട്ടില്ലെന്നു നിയമ വകുപ്പും പറയുന്നു. അക്കാദമിയുടെ രജിസ്‌ട്രേഷന്‍ സംബന്ധിച്ച വിവാദങ്ങളിലും അന്വേഷണം നിലച്ചമട്ടാണ്.

 നടപടി ഇല്ല

നടപടി ഇല്ല

വിദ്യാര്‍ഥികളെ ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ചെന്ന പരാതിയിലും നടപടി സ്വീകരിച്ചിട്ടില്ല. ആരോപണങങള്‍ ശരിയാണെന്ന് കണ്ടെത്തിിയരുന്നു. എന്നാല്‍ നടപടി സ്വീകരിച്ചിട്ടില്ല.

English summary
revenue department not take action against law academy on land acquisition case.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X