ലോ അക്കാദമി അനിശ്ചിത കാലത്തേക്ക് അടച്ചു, ക്ലാസുകള്‍ തുടങ്ങിയാല്‍ സംഘര്‍ഷമുണ്ടാകുമെന്ന് ഇന്റലിജന്‍സ്
ഫെബ്രുവരി 6 തിങ്കളാഴ്ച മുതല്‍ കോളേജ് തുറന്ന് ക്ലാസുകള്‍ ആരംഭിക്കാനായിരുന്നു മാനേജ്‌മെന്റ് നേരത്തെ തീരുമാനിച്ചിരുന്നത്.
തിരുവനന്തപുരം: പേരൂര്‍ക്കട ലോ അക്കാദമി കോളേജ് അനിശ്ചിതകാലത്തേക്ക് അടച്ചു. സംഘര്‍ഷ സാധ്യത കണക്കിലെടുത്താണ് കോളേജ് അനിശ്ചിതകാലത്തേക്ക് അടച്ചിടാന്‍ മാനേജ്‌മെന്‍ര് തീരുമാനിച്ചത്. നേരത്തെ എസ്എഫ്‌ഐയുമായുള്ള ധാരണപ്രകാരം ഫെബ്രുവരി 6 തിങ്കളാഴ്ച മുതല്‍ കോളേജ് തുറന്നു പ്രവര്‍ത്തിക്കാന്‍ മാനേജ്‌മെന്റ് തീരുമാനിച്ചിരുന്നു.
എന്നാല്‍ കോളേജിന് മുന്നില്‍ എസ്എഫ്‌ഐ ഒഴികെയുള്ള എല്ലാ വിദ്യാര്‍ത്ഥി സംഘടനകളും സമരം തുടരുകയാണ്. കൂടാതെ ബിജെപി നേതാവ് വിവി രാജേഷും കോണ്‍ഗ്രസ് നേതാവ് കെ മുരളീധരനും നടത്തുന്ന നിരാഹാര സമരവും നടക്കുന്നുണ്ട്. ഇതിനിടയിലും തിങ്കളാഴ്ച മുതല്‍ കോളേജ് തുറന്ന് പ്രവര്‍ത്തിപ്പിക്കാനുള്ള തീരുമാനത്തിലായിരുന്നു മാനേജ്‌മെന്റ്.

തിങ്കളാഴ്ച മുതല്‍ കോളേജില്‍ ക്ലാസുകള്‍ ആരംഭിച്ചാല്‍ സംഘര്‍ഷമുണ്ടാകുമെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കോളേജ് അനിശ്ചിതകാലത്തേക്ക് അടച്ചിടാന്‍ മാനേജ്‌മെന്റ് തീരുമാനിച്ചത്. തിങ്കളാഴ്ച ക്ലാസുകള്‍ ആരംഭിച്ചാല്‍ നേരിടുമെന്ന് കോണ്‍ഗ്രസ് എംഎല്‍എ കെ മുരളീധരനും മുന്നറിയിപ്പ് നല്‍കിയിരുന്നു.












Click it and Unblock the Notifications