കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലോ അക്കാദമിക്ക് സര്‍ക്കാര്‍ ഭൂമി നല്‍കിയതെന്തിന്? പകുതിയും ഉപയോഗിച്ചിട്ടില്ല... എല്ലാം ചട്ടലംഘനം...

ലോ അക്കാദമിയില്‍ പ്രവര്‍ത്തിക്കുന്ന സഹകരണ ബാങ്കും ഹോട്ടലും വിദ്യാഭ്യാസ ആവശ്യങ്ങളുടെ പരിധിയില്‍ പെടുന്നവയല്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

  • By Akshay
Google Oneindia Malayalam News

തിരുവനന്തപുരം: ലോ അക്കാദമിയില്‍ ആറര ഓഏകേകറോളം ഭൂമി ഉപയോഗിക്കാതെ കിടക്കുന്നെന്ന് റിപ്പോര്‍ട്ട്. കോളേജിനായി നിര്‍മ്മിച്ച കെട്ടിടത്തില്‍ സഹകരണ ബാങ്കും ഹോട്ടലും പ്രവര്‍ത്തിക്കുന്നത് വ്യവസ്ഥകള്‍ക്ക് വിരുദ്ധമാണെന്ന് കലക്ടറുടെ റിപ്പോര്‍ട്ട്. കലക്ടര്‍ റിപ്പോര്‍ട്ട് റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് കൈമാറിയിരിക്കുകയാണ്. മനോരമയാണ്‌ ഇത് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

കലക്ടറുടെ റിപ്പോര്‍ട്ടറിലെ ശുപാര്‍ശകള്‍ ഉള്‍പ്പെടുത്തി ഇ ചന്ദ്രശേഖരന് റവന്യൂ പ്രിന്‍സിപ്പവല്‍ സെക്രട്ടറി റിപ്പോര്‍ട്ട് സമര്‍പ്പിക്കും. ക്ലാസ് മുറികളും അധ്യാപകരുടെ മുറികളും ഹോസ്റ്റലും ലൈബ്രറിയും അനക്‌സുപം ഓഫീസും സ്‌റ്റേഡിയവും ലൈബ്രറിയും സെമിനാര്‍ ഹാളും കാന്റീനും ക്വാര്‍ട്ടേഴ്‌സുമാണ് കോളേജിനോടനുബന്ധിച്ച് പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ മറ്റൊരു
കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന സഹകരണ ബാങ്കും ഹോട്ടലും വിദ്യാഭ്യാസ ആവശ്യങ്ങളുടെ പരിധിയില്‍ പെടുന്നവയല്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

 സര്‍ക്കാര്‍

സര്‍ക്കാര്‍

വ്യവസ്ഥകള്‍ ലംഘിച്ചിട്ടുണ്ടെങ്കിലും ഭൂമി സര്‍ക്കാരിന് എളുപ്പത്തില്‍ തിരിച്ചെടുക്കാനാകില്ല. ഇതിനായി വിവിധ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി ഉപസമിതിയെ നിയോഗിച്ചേക്കുമെന്നാണ് സൂചന.

 മുഖ്യമന്ത്രി പിണറായി വിജയന്‍

മുഖ്യമന്ത്രി പിണറായി വിജയന്‍

1984ല്‍ റവന്യു സെക്രട്ടറിയുടെ ശുപാര്‍ശ പ്രകാരം മന്ത്രിസഭാ യോഗമാണ് അക്കാദമിക്കു ഭൂമി നല്‍കാന്‍ തീരുമാനിച്ചത്. അതു തിരിച്ചെടുക്കണമെങ്കില്‍ മന്ത്രിസഭ തീരുമാനിക്കണം. ഭൂമി തിരിച്ചെടുക്കേണ്ടതില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെ വ്യക്തമാക്കിയ സ്ഥിതിക്കു റവന്യു വകുപ്പ് ഈ ശുപാര്‍ശ വച്ചാലും പരിഗണിക്കപ്പെട്ടേക്കില.

 മൊത്തം ഭൂമി 11.49 ഏക്കര്‍

മൊത്തം ഭൂമി 11.49 ഏക്കര്‍

11.49 ഏക്കര്‍ സ്ഥലമാണ് 1968ല്‍ അക്കാദമിക്കു പാട്ടത്തിനു നല്‍കിയത്. എന്നാല്‍ വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായി അഞ്ചേക്കറില്‍ താഴെ ഭൂമിയേ വിനിയോഗിച്ചിട്ടൂള്ളൂ ബാക്കി ആറര ഏക്കര്‍ വെറുതെ കിടക്കുന്നുവെന്ന്കലക്ടറിന്റെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്.

 വ്യവസ്ഥകള്‍ക്ക് വിരുദ്ധം

വ്യവസ്ഥകള്‍ക്ക് വിരുദ്ധം

കോളേജിനായി നിര്‍മിച്ച കെട്ടിടത്തില്‍ സഹകരണ ബാങ്കും ഹോട്ടലും പ്രവര്‍ത്തിക്കുന്നതു വ്യവസ്ഥകള്‍ക്കു വിരുദ്ധമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

English summary
Law Academy misused Government land, Report
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X