കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലോ അക്കാദമി സമരം തുടരും; സര്‍ക്കാര്‍ നേരിട്ട് ഇടപെട്ടേക്കുമെന്ന് റിപ്പോര്‍ട്ട്

  • By Anwar Sadath
Google Oneindia Malayalam News

തിരുവനന്തപുരം: പേരൂര്‍ക്കട ലോ അക്കാദമിയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായി സബ് കളക്ടര്‍ വിളിച്ച യോഗത്തില്‍ തീരുമാനമാകാത പിരിഞ്ഞതോടെ സംസ്ഥാന സര്‍ക്കാര്‍ പ്രശ്‌നത്തില്‍ നേരിട്ട് ഇടപെട്ടേക്കുമെന്ന് സൂചന. വിദ്യാര്‍ഥികളും മാനേജ്‌മെന്റും നിലപാടുകളില്‍ ഉറച്ചുനിന്നതോടെയാണ് വ്യാഴാഴ്ച വൈകിട്ട് വിളിച്ചുചേര്‍ത്ത യോഗം തീരുമാനമാകാതെ പിരിഞ്ഞത്.

കോളജ് പ്രിന്‍സിപ്പലായിരുന്ന ലക്ഷ്മി നായരെ തല്‍സ്ഥാനത്തു നിന്നും മാറ്റി നിര്‍ത്തിയതായി നേരത്തെ എസ്എഫ്‌ഐയ്ക്ക് ഉറപ്പു നല്‍കിയിരുന്നു. ഈ യോഗത്തില്‍ ഭരണസമിതിയിലെ 21 പേരും ഒപ്പിട്ട മിനിറ്റ്‌സ് ഹാജരാക്കാണമെന്ന് വിദ്യാര്‍ഥികള്‍ നിലപാടെടുത്തു. എന്നാല്‍, ഇത് ഹാജരാക്കാന്‍ മാനേജ്‌മെന്റിന് കഴിഞ്ഞില്ല.

thiruvananthapuram-map

വിദ്യാര്‍ഥിസമരം അക്രമാസക്തമാകുന്നതോടെയാണ് കളക്ടര്‍ ചര്‍ച്ചയ്ക്കു മുന്‍കൈ എടുത്തത്. ചര്‍ച്ച അലസിപ്പിരിഞ്ഞതോടെ വരും ദിവസങ്ങളില്‍ സമരം കൂടുതല്‍ ശക്തമാക്കാനാണ് വിദ്യാര്‍ഥി സംഘടനകളുടെ തീരുമാനം. അതേസമയം, സംസ്ഥാന സര്‍ക്കാര്‍ നേരിട്ട് പ്രശ്‌നത്തില്‍ ഇടപെടണമെന്ന് കളക്ടര്‍ റിപ്പോര്‍ട്ട് നല്‍കിയേക്കും.

സര്‍ക്കാര്‍ ഇടപെടണമെന്ന് സമരക്കാരും ആവശ്യപ്പെട്ടിട്ടുണ്ട്. മുഖ്യമന്ത്രിയോ വിദ്യാഭ്യാസമന്ത്രിയോ മാനേജ്‌മെന്റുമായി ചര്‍ച്ച നടത്തി പ്രശ്‌ന പരിഹാരമുണ്ടാക്കണമന്നാണ് ആവശ്യം. ബിജെപി കോണ്‍ഗ്രസ് കക്ഷികള്‍ സമരത്തില്‍ നിന്നും മുതലെടുക്കുന്നത് തടയണമെന്ന് സിപിഎമ്മും സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെടും.

English summary
Law Academy Row: District Collector talks with strikers
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X