ലക്ഷ്മി നായരുടെ രാജിയില്‍ വിദ്യാഭ്യാസമന്ത്രിക്ക് മൗനം; സമരം തുടരുമെന്ന് വിദ്യാര്‍ത്ഥികള്‍
ലോ അക്കാദമിയില്‍ സമരം തുടരും. വിദ്യാര്‍ത്ഥികളും വിദ്യഭ്യാസമന്ത്രി രവീന്ദ്രനാഥുമായി നടത്തിയ ചര്‍ച്ച പരാജയം.
തിരുവനന്തപുരം: ലോ അക്കാദമിയിലെ സമരം പരിഹരിക്കുന്നതിനായി സര്‍ക്കാര്‍ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടു. വിദ്യാഭ്യാസമന്ത്രി രവീന്ദ്രനാഥിന്റെ നേതൃത്വത്തിലായിരുന്നു ചര്‍ച്ച. വിദ്യാര്‍ത്ഥികളുടെ ആവശ്യങ്ങള്‍ അംഗീകരിക്കാമെന്ന് മന്ത്രി ഉറപ്പ് നല്‍കി. എന്നാല്‍ പ്രിന്‍സിപ്പലിന്റെ രാജിക്കാര്യത്തില്‍ മന്ത്രിയുടെ ഭാഗത്ത് നിന്നും വ്യക്തമായ മറുപടി ലഭിച്ചില്ല. ഇതോടെയാണ് സമരം തുടരാന്‍ വിദ്യാര്‍ത്ഥികള്‍ തീരുമാനിച്ചത്. എസ്എഫ്‌ഐ അടക്കമുള്ള വിദ്യാര്‍ത്ഥി സംഘടനകള്‍ സമരം തുടരാന്‍ തീരുമാനിച്ചിട്ടുണ്ട്.

പ്രിന്‍സിപ്പലിന്റെ രാജി ആവശ്യത്തില്‍ നിന്നും പിന്മാറണമെന്ന് പാര്‍ട്ടി എസ്എഫ്‌ഐയോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ രാജിവയ്ക്കുക എന്ന ആവശ്യത്തില്‍ നിന്നും പിന്നോട്ടില്ലെന്ന് എസ്എഫ്‌ഐ സംസ്ഥാന പ്രസിഡന്റ് ജെയ്ക്ക് സി തോമസ് പറഞ്ഞു.
പ്രിന്‍സിപ്പലിന്റെ രാജി ആവശ്യപ്പെട്ട് ലോ അക്കാദമിയില്‍ വിദ്യാര്‍ത്ഥി സംഘടനകളുടെ സമരം രണ്ടാഴ്ച പിന്നിടുകയാണ്. പരാതിയുമായി വിദ്യാര്‍ത്ഥികള്‍ നേരിട്ട് എത്തിയതോടെയാണ് പ്രശ്‌നത്തില്‍ ഇടപെടാന്‍ സര്‍ക്കാന്‍ മുന്നോട്ട് വന്നത്.












Click it and Unblock the Notifications