ശ്രീ റെഡ്ഡിയുടെ പീഡന ആരോപണത്തിന് മറുപടി നൽകി ലോറൻസ്! സഹതാപം മാത്രം, അഭിനയിച്ച് കാണിക്കൂ
ചെന്നൈ: തെലുഗ്, തമിഴ് സിനിമകളിലെ കാസ്റ്റിംഗ് കൗച്ചിനെക്കുറിച്ച് തുറന്ന് പറച്ചിലുകള്‍ നടത്തി സിനിമാ രംഗത്തെ വമ്പന്‍മാരെയടക്കം ഞെട്ടിച്ചിരിക്കുകയാണ് നടി ശ്രീ റെഡ്ഡി. തെലുങ്കില്‍ യുവനടന് നാനി മുതല്‍ തമിഴില്‍ എആര്‍ മുരുഗദോസും രാഘവേന്ദ്ര ലോറന്‍സും വരെയുണ്ട് ശ്രീ റെഡ്ഡിയുടെ ആരോപണപ്പട്ടികയില്‍.
ഹൈദരാബാദിലെ ഹോട്ടല്‍ മുറിയില്‍ വെച്ച് സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് ലോറന്‍സ് തന്നെ പീഡിപ്പിച്ചതായി ശ്രീ റെഡ്ഡി ആരോപിച്ചിരുന്നു. നടിയുടെ ആരോപണത്തിന് മറുപടിയുമായി ലോറന്‍സ് തന്നെ രംഗത്ത് വന്നിരിക്കുകയാണ്.

ലോറൻസിനെതിരായ ആരോപണം
ഹൈദരാബാദിലെ മസബ്ടാങ്ക് ഗോല്‍കൊണ്ട ഹോട്ടലില്‍ വെച്ച് ലോറന്‍സ് തന്നെ ലൈംഗികമായി ഉപയോഗിച്ചു എന്നായിരുന്നു ശ്രീറെഡ്ഡിയുടെ വെളിപ്പെടുത്തല്‍. തന്നോട് വയര്‍ കാണിക്കാന്‍ ആവശ്യപ്പെട്ടുവെന്നും കണ്ണാടിയില്‍ നോക്കി സ്വയം വശീകരിക്കാന്‍ ആവശ്യപ്പെട്ടുവെന്നും പിന്നെ ലൈംഗികമായി ഉപയോഗിച്ചുവെന്നുമാണ് ശ്രീ റെഡ്ഡി ആരോപിച്ചത്. ഈ ആരോപണങ്ങള്‍ക്കാണ് ലോറന്‍സ് മറുപടി നല്‍കിയിരിക്കുന്നത്.

നിഷേധിച്ച് നടൻ
ശ്രീ റെഡ്ഡി ഉന്നയിച്ച ലൈംഗിക പീഡന ആരോപണങ്ങള്‍ പൂര്‍ണമായും നിഷേധിക്കുകയാണ് ലോറന്‍സ്. ഇത്തരം ആരോപണങ്ങള്‍ തന്നെ ബാധിക്കുന്നവ അല്ലെന്നും എന്നാല്‍ മാധ്യമപ്രവര്‍ത്തകര്‍ വിശദീകരണം ആവശ്യപ്പെടുന്നത് കൊണ്ട് മാത്രമാണ് പ്രതികരിക്കുന്നതെന്നും ലോറന്‍സ് പറയുന്നു. ഇത് തന്നെ സംബന്ധിച്ച് ഒരു വലിയ പ്രശ്നമേ അല്ല.

7 വർഷം മുൻപ് കണ്ടത്
തെലുങ്ക് ചിത്രമായ റിബലിന്റെ സമയത്താണ് തന്നെ കണ്ടത് എന്നാണ് ശ്രീ റെഡ്ഡി പറഞ്ഞത്. ഏഴ് വര്‍ഷം മുന്‍പാണ് അത്. അന്നത് പറയുന്നതിന് പകരം ഇന്ന് പറയുന്നില് തന്നെ കുഴപ്പമുണ്ട്. താന്‍ താമസിച്ചിരുന്ന ഹോട്ടല്‍ മുറിയില്‍ ദൈവത്തിന്റെ ചിത്രവും രുദ്രാക്ഷമാലയും കണ്ടുവെന്നും ശ്രീ റെഡ്ഡി പറഞ്ഞിരുന്നു.

ശ്രീ റെഡ്ഡിയോട് ശത്രുതയില്ല
എന്നാല്‍ ഹോട്ടല്‍ മുറിയില്‍ ദൈവത്തിന്റെ ചിത്രവും രുദ്രാക്ഷ മാലയും വെച്ച് പൂജ നടത്തുന്ന വിഡ്ഢിയല്ല താന്‍. ശ്രീറെഡ്ഡിയോട് താനൊരു തെറ്റും ചെയ്തിട്ടില്ലെന്ന് ഉറപ്പുണ്ട്. അവരോട് യാതൊരു വിധത്തിലുള്ള ശത്രുതയും തനിക്കില്ല. മറിച്ച് സഹതാപം മാത്രമേ ഉള്ളൂ. സത്യത്തില്‍ എന്താണ് ഈ നടിയുടെ പ്രശ്നമെന്നും ലോറന്‍സ് ചോദിക്കുന്നു.

വാർത്താ സമ്മേളനം വിളിക്കാം
സിനിമയില്‍ ചാന്‍സ് തരാമെന്ന് പറഞ്ഞ് പലരും പറ്റിച്ചു എന്നാണോ പ്രശ്നം. എങ്കില്‍ താന്‍ അവസരം നല്കാന് തയ്യാറാണ്. നമുക്ക് ഒരുമിച്ച് ഒരു വാര്‍ത്താ സമ്മേളനം വിളിക്കാം. അവിടെ വെച്ച് നിങ്ങള്‍ക്ക് എളുപ്പത്തില്‍ അഭിനയിക്കാന്‍ സാധിക്കുന്ന സീനും ഒട്ടും പ്രയാസമില്ലാത്ത ഡാന്‍സ് സ്റ്റെപ്പുകളും തരാം.

അഭിനയിച്ച് കാണിക്കൂ
ഇവ രണ്ടും നിങ്ങള്‍ ചെയ്യുകയാണ് എങ്കില്‍ അടുത്തതായി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഒരു മികച്ച വേഷം നല്‍കാം. ആ സിനിമ വന്നാല്‍ നിങ്ങള്‍ക്ക് വേറെയും അവസരങ്ങള്‍ ലഭിച്ചേക്കാം. നിങ്ങളോട് തെറ്റ് ചെയ്യാത്തത് കൊണ്ട് തന്നെ നിങ്ങളെ അഭിമുഖീകരിക്കുന്നതില്‍ തനിക്ക് ബുദ്ധിമുട്ട് തോന്നേണ്ട കാര്യമില്ലെന്നും ലോറന്‍സ് പറയുന്നു.

സ്ത്രീകളോട് ബഹുമാനം
വാര്‍ത്താ സമ്മേളനത്തില്‍ അഭിനയിച്ച് കാണിക്കാന്‍ പ്രയാസമാണ് എങ്കില്‍ അഭിഭാഷകനൊപ്പമോ സുഹൃത്തുക്കള്‍ക്കൊപ്പമോ തന്നെ വന്ന് കാണാനും അഭിനയിച്ച് കാണിക്കാനും ലോറന്‍സ് ആവശ്യപ്പെടുന്നു. നല്ല പ്രകടനമാണ് എങ്കില്‍ താന്‍ സഹായിക്കാന്‍ തയ്യാറാണ്. താന്‍ സ്ത്രീകളെ എന്നും ബഹുമാനിക്കുന്ന ആളാണെന്നും ശ്രീ റെഡ്ഡിക്ക് നല്ലത് സംഭവിക്കട്ടെ എന്നുമാണ് രാഘവേന്ദ്ര ലോറന്‍സിന്റെ വിശദീകരണം.
-
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
യുപിയിൽ പാക് ചാരശൃംഖല തകർത്തു; 22 പേർ പിടിയിൽ, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ












Click it and Unblock the Notifications