കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മാലിന്യം തള്ളുന്നതിനെ ചൊല്ലിയുള്ള തര്‍ക്കം; ഹെല്‍മറ്റ് കൊണ്ട് തലയ്ക്ക് അടിയേറ്റ് അഭിഭാഷകന്‍ മരിച്ചു

  • By Desk
Google Oneindia Malayalam News

ആലപ്പുഴ: മാലിന്യം നിക്ഷേപിക്കുന്നതിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് ചെങ്ങന്നൂരില്‍ അഭിഭാഷകന്‍ തലക്ക് അടിയേറ്റ് മരിച്ചു. പുത്തന്‍കാവ് അങ്ങാടിക്കല്‍ ശാലേം നഗറില്‍ കുറ്റിക്കാട്ട് തൈക്കൂട്ടത്തില്‍ എബ്രഹാം വര്‍ഗ്ഗീസ് (65) ആണ് മരിച്ചത്. ചെങ്ങന്നൂര്‍ കോടതിയില്‍ അഭിഭാഷകനാണ് വര്‍ഗീസ്. സംഭവത്തില്‍ രണ്ട് പേരെ പോലീസ് കസ്റ്റഡിയില്‍ എടുത്തു.

സംഭവത്തില്‍ പോലീസ് പറയുന്നത് ഇങ്ങനെ- വീടിന് സമീപത്തുള്ള ശബരിമല വില്ലേജ് റോഡിലാണ് എബ്രാഹം മാലിന്യം സാധാരണയായി നിക്ഷേപിച്ചിരുന്നത്. കഴിഞ്ഞ ദിവസം അര്‍ധരാത്രിയോടെ മാലിന്യം കവറിലേക്ക് ഇവിടേക്ക് നിക്ഷേപിക്കാന്‍ എത്തിയതായിരുന്നു എബ്രഹാം. ഇത് കണ്ട സമീപ പ്രദേശത്തെ യുവാക്കള്‍ അദ്ദേഹത്തെ തടഞ്ഞു. എന്നാല്‍ ബൈക്ക് നിര്‍ത്താതെ എബ്രഹാം പോകുകയായിരുന്നു.

crimenew-

തുടര്‍ന്ന് ഇവര്‍ രണ്ട് ബൈക്കുകളിലായി എബ്രഹാമിനെ പിന്തുടര്‍ന്നു. തര്‍ക്കത്തിനിടയില്‍ എബ്രഹാം ധരിച്ച ഹെല്‍മറ്റ് കൈക്കലാക്കിയ യുവാക്കളില്‍ ഒരാള്‍ അത് ഉപയോഗിച്ച് അദ്ദേഹത്തിന്‍റെ തലക്കടിച്ചു. അടിയേറ്റ എബ്രഹാം ബോധരഹിതനായി. ഇതോടെ പരിഭ്രാന്തരായ യുവാക്കള്‍ എബ്രഹാമിനെ ആശുപത്രിയിലേക്ക് കൊണ്ട് പോയി.

എബ്രഹാം മടങ്ങി എത്താതിനെ തുടര്‍ന്ന് ഈ സമയം വീട്ടുകാര്‍ അദ്ദേഹത്തിന്‍റെ ഫോണില്‍ ബന്ധപ്പെട്ടിരുന്നു. എന്നാല്‍ അപകടം ഉണ്ടായെന്നും അദ്ദേഹത്തെ ആശുപത്രിയില്‍ എത്തിച്ചിരിക്കുകയാണെന്നുമായിരുന്നു ഇവര്‍ കുടുംബത്തെ അറിയിച്ചത്. ആദ്യം സ്വകാര്യ നഴ്സിങ്ങ് ഹോമില്‍ എത്തിച്ചിരുന്നെങ്കിലും അവിടെ സ്വീകരിച്ചില്ല. ഇതോടെ ഇവര്‍ ചെങ്ങന്നൂര്‍ ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോയി. വഴി മധ്യേയാണ് മരണം സംഭവിച്ചത്.

അടിയേറ്റ് എബ്രഹാം കുഴഞ്ഞ് വീഴുന്നത് സമീപത്തെ സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്. പോലീസും ഫോറന്‍സിക് വിദഗ്ദരും സംഭവ സ്ഥലത്തെത്തി പരിശോധന നടത്തി. ചെങ്ങന്നൂരിലെ സ്വകാര്യ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ പോസ്റ്റുമാര്‍ട്ടത്തിന് ശേഷം കുടുംബത്തിന് വിട്ട് കൊടുക്കും.

മാധ്യമ വിലക്ക്; ഉള്‍പ്പേജില്‍ ഒതുക്കി മനോരമയും മാതൃഭൂമിയും!! മറ്റ് പത്രങ്ങള്‍ നല്‍കിയത് ഇങ്ങനെമാധ്യമ വിലക്ക്; ഉള്‍പ്പേജില്‍ ഒതുക്കി മനോരമയും മാതൃഭൂമിയും!! മറ്റ് പത്രങ്ങള്‍ നല്‍കിയത് ഇങ്ങനെ

'അടിയന്തരാവസ്ഥ കാലത്തു പോലും കേരളത്തിൽ ഒരു പത്രവും പൂട്ടിയിട്ടില്ല'; പ്രതികരിച്ച് ജയശങ്കര്‍'അടിയന്തരാവസ്ഥ കാലത്തു പോലും കേരളത്തിൽ ഒരു പത്രവും പൂട്ടിയിട്ടില്ല'; പ്രതികരിച്ച് ജയശങ്കര്‍

തിരിച്ചടിച്ച് കോണ്‍ഗ്രസ്; കമല്‍നാഥ് സര്‍ക്കാറിന് പിന്തുണ പ്രഖ്യാപിച്ച് ബിജെപി എംഎല്‍എ,മധുര പ്രതികാരംതിരിച്ചടിച്ച് കോണ്‍ഗ്രസ്; കമല്‍നാഥ് സര്‍ക്കാറിന് പിന്തുണ പ്രഖ്യാപിച്ച് ബിജെപി എംഎല്‍എ,മധുര പ്രതികാരം

English summary
lawyer death at alappuzha; police suspect murder
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X