
'ഇതിപ്പോ കുഴിച്ചിട്ടിരുന്ന മാലിന്യമെടുത്ത് ഉമ്മറത്തിട്ടപോലെയായി':വിമര്‍ശിച്ച് ഹരീഷ് വാസുദേവന്‍
കോഴിക്കോട്: പീഢനക്കേസില്‍ പിസി ജോര്‍ജിന് ജാമ്യം കിട്ടിയതിന് പിന്നാലെ വിമര്‍ശനവുമായി അഭിഭാഷകന് ഹരീഷ് വാസുദേവന്‍.പത്തു പൈസയുടെ ക്രെഡിബിലിറ്റി ഇല്ലാത്ത ഒരുവളുടെ സഹായമില്ലാതെ തന്നെ, സാമൂഹിക മാലിന്യങ്ങളെ കൈകാര്യം ചെയ്യാന്‍ കഴിയുമെന്ന് അദ്ദേഹം പറഞ്ഞു.
ജാമ്യവ്യവസ്ഥ ലംഘിച്ച കേസില്‍ പ്രോസിക്യൂഷന് വേണ്ടത്ര എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നെങ്കില്‍ അയാള്‍ കുറച്ചുകാലം കൂടി ജയിലിലായേനെ എന്നും ഹരീഷ് വാസുദേവന്‍ പറഞ്ഞു. ഫേസ്ബുക്കിലൂടെയായിരുന്നു പ്രതികരണം.ഒരു പരാതിയിന്മേല് യാതൊരു അന്വേഷണവുമില്ലാതെ, കക്ഷിരാഷ്ട്രീയ താല്‍പ്പര്യങ്ങള്‍ മാത്രം നോക്കി പോലീസ് പ്രവര്‍ത്തിച്ചാല്‍ ഏത് കേസിലും ഇത്തരം വിപരീത ഫലമാണ് ഉണ്ടാകുക എന്നും അദ്ദേഹം പറഞ്ഞു.
ഹരീഷ് വാസുദേവന്‍ പറഞ്ഞത്: സ്ത്രീകളെ സംരക്ഷിക്കാനായി പ്രത്യേകം നിര്‍മ്മിച്ച നിയമങ്ങളും, നാളിതുവരെയുള്ള ജഡ്ജിമാര്‍ എഴുതി ശക്തിപ്പെടുത്തിയ വ്യാഖ്യാനങ്ങളുമെല്ലാം ദുര്ബ്ബലമാകുന്നത് ഇത്തരം ദുരുപയോഗം കൊണ്ടാണ്.
ഒരു പരാതിയിന്മേല് യാതൊരു അന്വേഷണവുമില്ലാതെ, കക്ഷിരാഷ്ട്രീയ താല്‍പ്പര്യങ്ങള്‍ മാത്രം നോക്കി പോലീസ് പ്രവര്‍ത്തിച്ചാല്‍ ഏത് കേസിലും ഇത്തരം വിപരീത ഫലമാണ് ഉണ്ടാകുക.
പത്തു പൈസയുടെ ക്രെഡിബിലിറ്റി ഇല്ലാത്ത ഒരുവളുടെ സഹായമില്ലാതെ തന്നെ, സാമൂഹിക മാലിന്യങ്ങളെ കൈകാര്യം ചെയ്യാന്‍ കഴിയും. ജാമ്യവ്യവസ്ഥ ലംഘിച്ച കേസില്‍ പ്രോസിക്യൂഷന് വേണ്ടത്ര എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നെങ്കില്‍ അയാള്‍ കുറച്ചുകാലം കൂടി ജയിലിലായേനെ.ഇതിപ്പോ വെറുതേ, കുഴിച്ചിട്ടിരുന്ന മാലിന്യം എടുത്ത് ഉമ്മറത്ത് ഇട്ടപോലെയായി...
'ജോര്‍ജ് അച്ചായനെന്ത് കേസ്, പന്ത്രണ്ടാമത്തെ കേസിനൊപ്പം ഒന്ന്'; പഴയ വീഡിയോയുമായി സന്ദീപ് വാര്യര്സോളര് പീഡനക്കേസിലെ പരാതിക്കാരി നല്കിയ പീഡന പരാതിയില്‍ പൂഞ്ഞാര്‍ മുന്‍ എംഎല്‍എ പി.സി.ജോര്‍ജിനെ കഴിഞ്ഞ ദിവസം മ്യൂസിയം പോലീസ് അറസ്റ്റ് ചെയ്തിരുന്നു. സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലുമായി ബന്ധപ്പെട്ട ഗൂഢാലോചന കേസില്‍ ചോദ്യം ചെയ്യാന്‍ തൈക്കാട് ഗെസ്റ്റ് ഹൗസിലെത്തിയ ജോര്‍ജിനെതിരെ സോളര്‍ കേസിലെ പ്രതി പരാതി നല്‍കുകയായിരുന്നു. കഴിഞ്ഞ ഫെബ്രുവരി 10 ന് തൈക്കാട് ഗെസ്റ്റ് ഹൗസിലെത്തിയ തന്നെ പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നാണ് പരാതി.
പീഡനക്കേസില്‍ പി സി ജോര്‍ജിനെതിരെ വ്യക്തമായ തെളിവുകള്‍ തന്റെ കൈവശമുണ്ടെന്നും പരാതിക്കാരി പറഞ്ഞിട്ടുണ്ട്. തെളിവുകളെല്ലാം പൊലീസിന് കൈമാറിയിട്ടുണ്ടെന്നും ഫോണ്‍ കോള്‍ റെക്കോര്‍ഡുകളും മറ്റും തെളിവുകളുമാണ് കൈമാറിയത് എന്നും അവര്‍ പറഞ്ഞു.
അല്ലേലും റിമി സിംപിളാ... എയർപോർട്ടിലെ ചേച്ചിമാർക്കൊപ്പം സെൽഫിയുമായി റിമി ടോമി
പി സി ജോര്‍ജ് പീഡിപ്പിച്ചത് അന്വേഷണ സംഘത്തോട് അങ്ങോട്ട് പറയുക ആയിരുന്നുവെന്നും 2014 മുതല്‍ പി സി ജോര്‍ജുമായി ഫോണില്‍ ബന്ധപ്പെട്ടിരുന്നു എന്നുമാണ് പരാതിക്കാരി പറയുന്നത്. തന്റെ പരാതിക്ക് പിന്നില്‍ മറ്റ് രാഷ്ട്രീയ ലക്ഷ്യങ്ങളില്ലെന്നും അവര്‍ പറഞ്ഞു.