Get Updates
Get notified of breaking news, exclusive insights, and must-see stories!

സെബാസ്റ്റ്യന്‍ പോളിനോടും ജയശങ്കറിനോടും പകപോക്കാന്‍ അഭിഭാഷക അസോസിയേഷന്‍... എന്തിന്?

തിരുവനന്തപുരം/കൊച്ചി: കഴിഞ്ഞ രണ്ട് ദിവസങ്ങളായി മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരെ അഭിഭാഷകര്‍ നടത്തുന്ന കയ്യേറ്റങ്ങളാണ് ചര്‍ച്ച. യുവതിയെ കയറിപ്പിടിച്ചു എന്ന പരാതിയില്‍ അറസ്റ്റിലായ ഗവണ്‍മെന്റ് പ്ലീഡര്‍ ധനേഷ് മാത്യുവിന്റെ വാര്‍ത്ത കൊടുത്തതാണ് അഭിഭാഷകരെ ചൊടിപ്പിച്ചത്.

എന്നാല്‍ എല്ലാ അഭിഭാഷകരും ഇത്തരക്കാര്‍ ആയിരുന്നില്ല. മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേര്‍ക്ക് നടന്ന അതിക്രമങ്ങളെ അപലപിയ്ക്കാന്‍ മുതിര്‍ന്ന അഭിഭാഷകര്‍ അടക്കമുള്ളവര്‍ രംഗത്തെത്തി. ഇപ്പോള്‍ അവരുടെ വായടിപ്പിയ്ക്കാനുള്ള ശ്രമത്തിലാണ് അഭിഭാഷക അസോസിയേഷന്‍.

Sebasian paul and Jayasankar

മുന്‍ എംപി കൂടിയായ അഡ്വ സെബാസ്റ്റ്യന്‍ പോള്‍, അഡ്വ ജയശങ്കര്‍, അഡ്വ ശിവന്‍ മഠത്തില്‍, അഡ്വ കാളീശ്വരം രാജ്, അഡ്വ സിപി ഉദയഭാനു, അഡ്വ നന്ദഗോപാല്‍ തുടങ്ങിയ മുതിര്‍ന്ന അഭിഭാഷകന്‍ കൊച്ചിയിലും തിരുവനന്തപുരത്തും നടന്ന സംഭവങ്ങളെ അപലപിച്ചിരുന്നു. ഇപ്പോള്‍ ഇവര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കാന്‍ ഒരുങ്ങുകയാണത്രെ അഭിഭാഷക അസോസിയേഷന്‍.

ഇതിനിടെ ധനേഷ് മാത്യുവിന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് അസോസിയേഷന്‍ പ്രമേയം പാസാക്കുകയും ചെയ്തിട്ടുണ്ട്. പെണ്ണ് കേസില്‍ പ്രതിയായ അഭിഭാഷകന് കുടപിടിയ്ക്കാനാണ് മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേര്‍ക്കുള്ള ആക്രമണമെന്നാണ് വനിത അഭിഭാഷകയായ സംഗീത ലക്ഷ്മണ പ്രതികരിച്ചത്. സംഗീതയ്ക്കും കാരണം കാണിയ്ക്കല്‍ നോട്ടീസ് നല്‍കും എന്നാണ് റിപ്പോര്‍ട്ട്.

ഹൈക്കോടതി വളപ്പില്‍ ഉണ്ടായ സംഘര്‍ഷത്തെ തുടര്‍ന്ന് അഭിഭാഷകര്‍ കോടതി ബഹിഷ്‌കരണ സമരത്തിലാണ്. സമരം ഇതുവരെ അവസാനിപ്പിച്ചിട്ടില്ല.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+