തിരുവനന്തപുരം വഞ്ചിയൂര്‍ കോടതിയില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ കല്ലേറ്
തിരുവനന്തപുരം: ഹൈക്കോടതിക്ക് മുന്നില്‍ മാധ്യമപ്രവര്‍ത്തകരും അഭിഭാഷകരും തമ്മിലുണ്ടായ കയ്യാങ്കളിക്ക് പിന്നാലെ തിരുവനന്തപുരം വഞ്ചിയൂര്‍ കോടതിയിലും സംഘര്‍ഷം.മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ അഭിഭാഷകര്‍ കല്ലെറിഞ്ഞു.
ഒരു പ്രകോപനവുമില്ലാതെയാണ് അഭിഭാഷകര്‍ അക്രമിച്ചതെന്ന മാധ്യമപ്രവര്‍ത്തകര്‍ പറഞ്ഞു. ജീവന് ടിവി റിപ്പോര്ട്ടര്അനുലാലിനും ഒരു ഗുമസ്തനും അഭിഭാഷകരുടെ കല്ലേറില്‍ പരിക്കേറ്റു. റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകരെ തടഞ്ഞ് നിര്‍ത്തിയതിനു ശേഷം അക്രമം അഴിച്ച് വിടുകയായിരുന്നു.

എഷ്യാനെറ്റ് ന്യൂസിന്റെ വാഹനം അടിച്ച തകര്‍ത്തു. കോടതിയുടെ ഗേറ്റും മീഡിയ റൂമും അഭിഭാഷകര്‍ പൂട്ടി. പോലീസ് വളരെ പാട് പെട്ടാണ് മാധ്യമപ്രവര്‍ത്തകരെ കോടതി വളപ്പില്‍ നിന്നും പുറത്തെത്തിച്ചത്. കൂടുതല്‍ പോലീസ് സംഭവ സ്ഥലത്തെത്തിയിട്ടുണ്ട്. തടി കഷ്ണങ്ങളും വലിയ കല്ലുകളും ഇരുമ്പ് ദണ്ഡുകളും ഉപയോഗിച്ചാണ് അക്രമിക്കാന്‍ അഭിഭാഷകര്‍ എത്തിയതെന്ന് മാധ്യമപ്രവര്‍ത്തകര്‍ പറയുന്നു.കടകംപള്ളി കേസിലെ സിബിഐ കുറ്റപത്രത്തിന്റെ പകര്‍പ്പെടുക്കാന്‍ മാധ്യമപ്രവര്‍ത്തകര്‍ കോടതിയില്‍ എത്തിയപ്പോഴാണ് അഭിഭാഷകര്‍ തടഞ്ഞത്. മാധ്യമപ്രവര്‍ത്തകരെ കോടതിക്കുള്ളിലേക്ക് യാതൊരു കാരണവശാലും കയറ്റില്ലെന്നായിരുന്നു അഭിഭാഷകരുടെ നിലപാട്.
മാധ്യമപ്രവര്‍ത്തകര്‍ നാലാം ലിംഗക്കാരാണെന്നും. നാലാംലിംഗക്കാര്‍ക്ക് കോടതിയിലേക്ക് പ്രവേശനമില്ലെന്ന മുദ്യാവാക്യവും അഭിഭാഷകര്‍ വിളിച്ചു. പിന്നീട് കോടതി ഗേറ്റ് അടച്ച അഭിഭാഷകര്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ കല്ലെറിയുകയായിരുന്നു.
-
സ്വർണ വില ഗ്രാമിന് 6000 വരെ ആകണമെന്ന് വ്യാപാരികൾ; വില കുറയാൻ ആഗ്രഹിക്കുന്നത് ഇക്കാര്യം കൊണ്ടെന്ന് -
അധികാരസ്ഥാനങ്ങളില്‍ എത്തിച്ചേരും, സുഹൃത്തുക്കളുമായി അകലും, അവിചാരിതമായ ആപത്തുകള്‍, വാരഫലം -
സ്വർണ വില താഴേക്ക് തന്നെ; പവൻ വില കേരളത്തിൽ 17,000 രൂപയെങ്കിലും ഇടിയും..പുതിയ പ്രവചനങ്ങൾ ഇങ്ങനെ -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇടവം രാശി: പദ്ധതികൾ തയ്യാറാക്കാൻ ഇന്ന് നല്ല ദിവസം, മുടങ്ങിക്കിടന്ന പല കാര്യങ്ങളും വീണ്ടും ആരംഭിക്കും












Click it and Unblock the Notifications