കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തിരുവനന്തപുരം വഞ്ചിയൂര്‍ കോടതിയില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ കല്ലേറ്

Google Oneindia Malayalam News

തിരുവനന്തപുരം: ഹൈക്കോടതിക്ക് മുന്നില്‍ മാധ്യമപ്രവര്‍ത്തകരും അഭിഭാഷകരും തമ്മിലുണ്ടായ കയ്യാങ്കളിക്ക് പിന്നാലെ തിരുവനന്തപുരം വഞ്ചിയൂര്‍ കോടതിയിലും സംഘര്‍ഷം.മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ അഭിഭാഷകര്‍ കല്ലെറിഞ്ഞു.

ഒരു പ്രകോപനവുമില്ലാതെയാണ് അഭിഭാഷകര്‍ അക്രമിച്ചതെന്ന മാധ്യമപ്രവര്‍ത്തകര്‍ പറഞ്ഞു. ജീവന്‍ ടിവി റിപ്പോര്‍ട്ടര്‍അനുലാലിനും ഒരു ഗുമസ്തനും അഭിഭാഷകരുടെ കല്ലേറില്‍ പരിക്കേറ്റു. റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകരെ തടഞ്ഞ് നിര്‍ത്തിയതിനു ശേഷം അക്രമം അഴിച്ച് വിടുകയായിരുന്നു.

thiruvanadhapuram-map

എഷ്യാനെറ്റ് ന്യൂസിന്റെ വാഹനം അടിച്ച തകര്‍ത്തു. കോടതിയുടെ ഗേറ്റും മീഡിയ റൂമും അഭിഭാഷകര്‍ പൂട്ടി. പോലീസ് വളരെ പാട് പെട്ടാണ് മാധ്യമപ്രവര്‍ത്തകരെ കോടതി വളപ്പില്‍ നിന്നും പുറത്തെത്തിച്ചത്. കൂടുതല്‍ പോലീസ് സംഭവ സ്ഥലത്തെത്തിയിട്ടുണ്ട്. തടി കഷ്ണങ്ങളും വലിയ കല്ലുകളും ഇരുമ്പ് ദണ്ഡുകളും ഉപയോഗിച്ചാണ് അക്രമിക്കാന്‍ അഭിഭാഷകര്‍ എത്തിയതെന്ന് മാധ്യമപ്രവര്‍ത്തകര്‍ പറയുന്നു.കടകംപള്ളി കേസിലെ സിബിഐ കുറ്റപത്രത്തിന്റെ പകര്‍പ്പെടുക്കാന്‍ മാധ്യമപ്രവര്‍ത്തകര്‍ കോടതിയില്‍ എത്തിയപ്പോഴാണ് അഭിഭാഷകര്‍ തടഞ്ഞത്. മാധ്യമപ്രവര്‍ത്തകരെ കോടതിക്കുള്ളിലേക്ക് യാതൊരു കാരണവശാലും കയറ്റില്ലെന്നായിരുന്നു അഭിഭാഷകരുടെ നിലപാട്.

മാധ്യമപ്രവര്‍ത്തകര്‍ നാലാം ലിംഗക്കാരാണെന്നും. നാലാംലിംഗക്കാര്‍ക്ക് കോടതിയിലേക്ക് പ്രവേശനമില്ലെന്ന മുദ്യാവാക്യവും അഭിഭാഷകര്‍ വിളിച്ചു. പിന്നീട് കോടതി ഗേറ്റ് അടച്ച അഭിഭാഷകര്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ കല്ലെറിയുകയായിരുന്നു.

English summary
Lawyers attacked journalist at vanchiyoor court
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X