കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കഴുത്തിന് പിടിച്ച് പുറത്താക്കി, ഭീഷണി വേറെ... അഭിഭാഷകര്‍ ജഡ്ജിയുടെ മുന്നില്‍ വച്ച് ചെയ്തത്

  • By Desk
Google Oneindia Malayalam News

തിരുവനന്തപുരം: മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരെ വീണ്ടും അഭിഭാഷകരുടെ കൈയ്യേറ്റം. തിരുവനന്തപുരം വിജിലന്‍സ് കോടതിയിലാണ് സംഭവം നടന്നത്. വനിത മാധ്യമ പ്രവര്‍ത്തകരുള്‍പ്പെടെ ആറ് മാധ്യമ പ്രവര്‍ത്തകരെയാണ് അഭിഭാഷകര്‍ കോടതിയില്‍ പുറത്താക്കിയത്.

തിരുവനന്തപുരം വിജിലന്‍സ് പ്രത്യേക കോടതിയില്‍ ആണ് സംഭവം. കോടതി മുറിയില്‍ നേരത്തെ തന്നെ മാധ്യമ പ്രവര്‍ത്തകര്‍ എത്തിയിരുന്നു. കോടതി നടപടികള്‍ പുരോഗമിക്കവേ ഇപി ജയരാജന്റെ കേസ് പരിണനയ്‌ക്കെടുക്കുകയായിരുന്നു. അപ്പോഴാണ് ഒരു സംഘം അഭിഭാഷകര്‍ വന്ന് സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള മാധ്യമ പ്രവര്‍ത്തകരെ പുറത്താക്കിയത്.

കേരളത്തിലെ കോടതികളില്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക് ഒരു നിയന്ത്രണവും ഇല്ലെന്ന് ഹൈക്കോടതി ചീഫ് ജസ്റ്റിസും മുഖ്യമന്ത്രിയും വ്യക്തമാക്കിയതിന് ശേഷമാണ് ഈ സംഭവം എന്ന് കൂടി ഓര്‍ക്കണം. ജഡ്ജിയുടെ വാക്കുകള്‍ക്ക് പോലും അഭിഭാഷകര്‍ വിലവച്ചില്ല.

അഭിഭാഷകര്‍

അഭിഭാഷകര്‍

തിരുവനന്തപുരം വിജിലന്‍സ് പ്രത്യേക കോടതിയില്‍ ഇപി ജയരാജനെതിരെയുള്ള ഹര്‍ജി പരിഗണിക്കുന്നത് റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമ പ്രവര്‍ത്തകരെയാണ് അഭിഭാഷകര്‍ കൈയ്യേറ്റം ചെയ്തത്. കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ അനുവദിക്കില്ലെന്ന് പറഞ്ഞായിരുന്നു നടപടി.

(ഫയൽ ചിത്രം)

പുറത്താക്കി

പുറത്താക്കി

മാധ്യമ പ്രവര്‍ത്തകരുടെ ഷര്‍ട്ടിന്റെ കോളറില്‍ പിടിച്ച് കോടതി മുറിയില്‍ നിന്ന് പുറത്താക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. കോടതി മുറിയില്‍ വച്ചാണ് ഇതെല്ലാം നടന്നത്.

(ഫയൽ ചിത്രം)

ജഡ്ജിയ്ക്ക് മുന്നില്‍

ജഡ്ജിയ്ക്ക് മുന്നില്‍

കോടതി മുറിയില്‍ കോടതി നടപടികള്‍ പുരോഗമിക്കുന്നതിനിടെ ആണ് സംഭവങ്ങള്‍ നടന്നത്. ജഡ്ജിയുടെ കണ്‍മുന്നില്‍ വച്ചായിരുന്നു അഭിഭാഷകരുടെ അതിക്രമം.
(ഫയൽ ചിത്രം)

ജഡ്ജി പറഞ്ഞിട്ടും

ജഡ്ജി പറഞ്ഞിട്ടും

ആരാണ് അവിടെ ബഹളുമുണ്ടാക്കുന്നത്... എന്ത് അടിസ്ഥാനത്തിലാണ് ബഹളമുണ്ടാക്കുന്നത്...? ജഡ്ജിയുടെ ചോദ്യം ഇങ്ങനെ ആയിരുന്നു. പക്ഷേ അഭിഭാഷകര്‍ ഇതൊന്നും വകവച്ചില്ല.
(ഫയൽ ചിത്രം)

കോളറില്‍ കുത്തിപ്പിടിച്ചു

കോളറില്‍ കുത്തിപ്പിടിച്ചു

കോടതി മുറിയില്‍ ഉണ്ടായിരുന്ന പിടിഐ ലേഖകന്‍ ജെ രാമകൃഷ്ണന്റെ കോളറില്‍ കുത്തിപ്പിടിച്ചു. ഇന്ത്യന്‍ എക്‌സ്പ്രസ് ലേഖകന്‍ പ്രഭാത് നായരെ അഭിഭാഷകര്‍ മര്‍ദ്ദിച്ചു.

സ്ത്രീകളോട്

സ്ത്രീകളോട്

ഈ സമയം കോടതിയില്‍ ഉണ്ടായിരുന്ന വനിത മാധ്യമ പ്രവര്‍ത്തകര്‍ സഹായം ചോദിച്ച് ജഡ്ജിയുടെ ചേമ്പറിനടുത്തേക്ക് നീങ്ങി. പുറത്തിറങ്ങിയില്ലെങ്കില്‍ വനിത അഭിഭാഷകരെ കൊണ്ടുവന്ന് പിടിച്ചിറക്കും എന്നായി അഭിഭാഷകരുടെ ഭീഷണി.

പോലീസ്

പോലീസ്

പോലീസുകാരും കോടതിയില്‍ ഉണ്ടായിരുന്നു. പ്രശ്‌നത്തിന് നില്‍ക്കാതെ പുറത്ത് പോകുന്നതാണ് നല്ലത് എന്നായിരുന്നത്രെ പോലീസുകാര്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക് നല്‍കിയ ഉപദേശം.

ബോര്‍ഡ് നശിപ്പിച്ചു

ബോര്‍ഡ് നശിപ്പിച്ചു

കോടതിയിലെ മീഡിയ റൂമിന്റെ ബോര്‍ഡ് അഭിഭാഷകര്‍ തല്ലിത്തകര്‍ത്തു. പിന്നീട് പുറത്ത് നിര്‍ത്തിയിരുന്ന മാധ്യമങ്ങളുടെ വാഹനങ്ങള്‍ക്ക് നേര്‍ക്ക് കല്ലെറിയുകയും ചെയ്തു.

English summary
Lawyers attacked journalist in front of Judge inside court.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X