Get Updates
Get notified of breaking news, exclusive insights, and must-see stories!

കോടതി വളപ്പില്‍ പാതികുടിച്ച ബിയര്‍ കുപ്പികളുമായി അഭിഭാഷകന്‍... കണ്ടെത്തിയ പുതിയ 'ലിംഗം', ഗുണ്ടായിസം

തിരുവനന്തപുരം: കഴിഞ്ഞ ദിവസം തിരുവനന്തപുരം വഞ്ചിയൂര്‍ കോടതിയില്‍ അഭിഭാഷകര്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരെ ആക്രമണം അഴിച്ചുവിടുകയായിരുന്നു. ഒരു പ്രകോപനവും ഇല്ലാതെ ആയിരുന്നു അഭിഭാഷകരുടെ ആക്രമണം.

കോടതി വളപ്പില്‍ നിന്ന് പാതി കുടിച്ച് ബിയര്‍ കുപ്പി അഭിഭാഷകര്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേര്‍ക്കെറിഞ്ഞു. വനിത മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരെ രൂക്ഷമായ അസഭ്യവര്‍ഷവും ഉണ്ടായി.

ഹൈക്കോടതിയിലെ ഗവണ്‍മെന്റ് പ്ലീഡര്‍ ആയ ധനേഷ് മാത്യു മാഞ്ഞൂരാനെതിരെ യുവതിയെ കയറിപ്പിടിച്ച കേസില്‍ വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്തതാണ് മാധ്യമ പ്രവര്‍ത്തകരെ ചൊടിപ്പിച്ചത്. രണ്ട് ദിവസം മുമ്പ് കൊച്ചിയിലും മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരെ അഭിഭാഷകര്‍ അക്രമം അഴിച്ചുവിട്ടിരുന്നു. നാലാം ലിംഗക്കാര്‍ എന്നാണ് തിരുവനന്തപുരത്തെ അഭിഭാഷകര്‍ മാധ്യമ പ്രവര്‍ത്തകരെ വിശേഷിപ്പിച്ചത്.

ഗൗണിട്ട ഗുണ്ടകള്‍

ഗൗണിട്ട ഗുണ്ടകള്‍

കറുത്ത ഗൗണിട്ട ഗുണ്ടകള്‍ എന്ന വിശേഷണം തന്നെയാണ് വഞ്ചിയൂരില്‍ അക്രമം അഴിച്ചുവിട്ട അഭിഭാഷകരെ വിശേഷിപ്പിയ്‌ക്കേണ്ടത്.

പ്രകോപനം ഇല്ലാതെ

പ്രകോപനം ഇല്ലാതെ

ഒരു പ്രകോപനവും ഇല്ലാതെയാണ് വനിതാ മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരെ പോലും അഭിഭാഷകര്‍ ആക്രമണം നടത്തിയത്.

ആട് ആന്റണി

ആട് ആന്റണി

ആട് ആന്റണിയുടെ ശിക്ഷാവിധിയുമായി ബന്ധപ്പെട്ട കോടതി നടപടികള്‍ റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേര്‍ക്കായിരുന്നു അഭിഭാഷകരുടെ ആക്രമണം.

നാലാം ലിംഗക്കാര്‍

നാലാം ലിംഗക്കാര്‍

നാലാം ലിംഗക്കാര്‍ക്ക് പ്രവേശനം ഇല്ലെന്നായിരുന്നു കോടതിയിലെ മീഡിയ റൂം പുറത്ത് നിന്ന് പൂട്ടിക്കൊണ്ട് അഭിഭാഷകര്‍ എഴുതിവച്ചത്.

തല്ലിത്തകര്‍ത്തു

തല്ലിത്തകര്‍ത്തു

എഷ്യാനെറ്റ് ന്യൂസ് സംഘത്തിന്റെ വാഹനം അഭിഭാഷകര്‍ തല്ലിത്തകര്‍ത്തു. മാധ്യമ പ്രവര്‍ത്തകരുടെ ക്യാമറകളും തല്ലിത്തകര്‍ത്തിട്ടുണ്ട്.

പരിക്കേറ്റവര്‍

പരിക്കേറ്റവര്‍

ജീവന്‍ ടിവി റിപ്പോര്‍ട്ടര്‍ അനുലാല്‍, മാതൃഭൂമി ന്യൂസ് ക്യാമറ മാന്‍ ബിജു, കേരള കൗമുദിയിലെ റിപ്പോര്‍ട്ടര്‍ രാജീവ് എന്നിവര്‍ക്കാണ് അഭിഭാഷകരുടെ ആക്രമണത്തില്‍ പരിക്കേറ്റത്.

കൂട്ടത്തില്‍ ഒരുത്തനും

കൂട്ടത്തില്‍ ഒരുത്തനും

ഒരു വക്കീല്‍ ഗുമസ്തനും കല്ലേറില്‍ പരിക്കേറ്റിരുന്നു. പക്ഷേ എന്നിട്ടും ആക്രണം അവസാനിപ്പിയ്ക്കാന്‍ അഭിഭാഷകര്‍ തയ്യാറായില്ല. വഴിയാത്രക്കാര്‍ക്കും കല്ലേറില്‍ പരിക്കേറ്റു.

ബിയറും ട്യൂബ് ലൈറ്റും

ബിയറും ട്യൂബ് ലൈറ്റും

പാതി കുടിച്ച ബിയര്‍ കുപ്പികളും അഭിഭാഷകര്‍ കോടതി വളപ്പില്‍ നിന്ന് മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരെ വലിച്ചെറിഞ്ഞു. ഉപയോഗശൂന്യമായ ട്യൂബ് ലൈറ്റുകളും ഇവര്‍ പുറത്തേയ്ക്ക് വലിച്ചെറിഞ്ഞിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+