കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹൈക്കോടതിയിൽ അസാധാരണ നടപടി.. ജഡ്ജിമാരെ തെരഞ്ഞെടുക്കേണ്ടത് അഭിഭാഷകരല്ല, ഉത്തരവ് റദ്ദാക്കി!

Google Oneindia Malayalam News

കൊച്ചി: സുപ്രീം കോടതിയില്‍ ജസ്റ്റിസ് ചെലമേശ്വറിന്റെ നേതൃത്വത്തില്‍ ജഡ്ജിമാര്‍ കോടതിക്ക് പുറത്ത് വന്ന് പത്രസമ്മേളനം വിളിച്ചത് അത്യസാധാരണമായ സംഭവം ആയിരുന്നു. ചീഫ് ജസ്‌ററിസ് ദീപക് മിശ്രയ്‌ക്കെതിരെ വിയോജിപ്പ് പ്രകടിപ്പിച്ച് കൊണ്ടായിരുന്നു അസാധാരണമായ ആ നീക്കം. സുപ്രീം കോടതിയില്‍ വന്‍ പ്രതിസന്ധിക്കും ആ സംഭവം കാരണമായി. ഇപ്പോഴിതാ കേരള ഹൈക്കോടതിയിലും അസാധാരണമായ സംഭവങ്ങള്‍ നടക്കുന്നു.

മുന്‍ ചീഫ് ജസ്റ്റിസ് ആന്റണി ഡൊമിനിക് കേസുകള്‍ ബെഞ്ച് മാറ്റിയതിനെ തിരുത്തി ആക്ടിങ് ചീഫ് ജസ്റ്റിസ് ഋഷികേശ് റോയി രംഗത്ത് എത്തി. ഹൈക്കോടതിയില്‍ കേസ് കേള്‍ക്കുന്നതിന് അഭിഭാഷകരുടെ താല്‍പര്യ പ്രകാരം ബെഞ്ച് മാറ്റി പുറപ്പെടുവിച്ച ഉത്തരവ് ഋഷികേശ് റോയിയുടെ നേതൃത്വത്തിലുള്ള ഭരണ സമിതി റദ്ദാക്കി.

hc

ആക്ടിംങ് ചീഫ് ജസ്റ്റിസിസിന്റെത് അസാധാരണ നടപടിയാണെന്നാണ് വിലയിരുത്തപ്പെടുന്നത്. കാരണം ഭരണപരമായ കാര്യങ്ങളില്‍ മുന്‍ ചീഫ് ജസ്റ്റിസിന്റെ ഉത്തരവ് റദ്ദാക്കുന്ന കീഴ്വഴക്കമില്ല. കേസ് കേള്‍ക്കേണ്ട ബെഞ്ചോ ജഡ്ജിയേയോ അഭിഭാഷകര്‍ തെരഞ്ഞെടുക്കുന്നത് തെറ്റായ നടപടിയാണ് എന്ന് ചൂണ്ടിക്കാട്ടിയാണ് ഉത്തരവ് റദ്ദാക്കിയത്.

പാലക്കാട്ടെ ഒരു ഭൂമി കേസുമായി ബന്ധപ്പെട്ടായിരുന്നു ഡൊമിനിക് ആന്റണി വിരമിക്കുന്നതിന് തൊട്ട് മുന്‍പ് ഉത്തരവ് പുറപ്പെടുവിച്ചത്. ഈ കേസ് നാല് അഭിഭാഷകരുടെ അഭ്യര്‍ത്ഥന മാനിച്ച് ജസ്റ്റിസ് ചിദംബരേഷിന്റെ ബെഞ്ചില്‍ നിന്നും മാറ്റിയിരുന്നു. ഈ ഉത്തരവിനെതിരെയാണ് പുതിയതായി ചുമതലയേറ്റ ആക്ടിങ് ചീഫ് ജസ്‌ററിസ് രംഗത്ത് വന്നിരിക്കുന്നത്.

English summary
Lawyers in High court are not allowed to choose judges, Says Acting Chief Justice
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X