വഞ്ചിയൂര്‍ ആക്രമണം; അഭിഭാഷകര്‍ക്കെതിരെ കേസെടുക്കുമെന്ന് ഡിസിപി
തിരുവനന്തപുരം: വഞ്ചിയൂര്‍ കോടതി വളപ്പില്‍ മാധ്യമപ്രവര്‍ത്തകരെ ആക്രമിച്ച അഭിഭാഷകര്‍ക്കെതിരെ കേസെടുക്കാമെന്ന് തിരുവനന്തപുരം ഡിസിപി. ആക്രമണത്തില്‍ അന്വേഷണം നടത്താമെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ പോലീസിന്റെ പതിവ് ഉറപ്പ് കേട്ട് പ്രതിഷേധ സമരം പിന്‍വലിക്കില്ലെന്ന നിലപാടിലാണ് മാധ്യമ പ്രവര്‍ത്തകര്‍.
കോടതി വളപ്പിലെ റോഡിനു മുന്നില്‍ റോഡ് ഉപരോധിക്കുകയാണ് മാധ്യമപ്രവര്‍ത്തകര്‍. അക്രമികളെ
ആദ്യം അറസ്റ്റ് ചെയ്യൂ പിന്നീട് അന്വേഷണം നടത്താമെന്നാണ് മാധ്യമപ്രവര്‍ത്തകരുടെ നിലപാട്. മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ കല്ലേറ് നടത്തിയ അഭിഭാഷകര്‍ കോടതി ഗേറ്റ് അടക്കുകയും മീഡിയാ റൂം പൂട്ടുകയും ചെയ്തു. അഭിഭാഷകരുടെ കൈയ്യേറ്റത്തില്‍ ജീവന്‍ ടിവി റിപ്പോര്‍ട്ടര്‍ അനുലാലിന് പരിക്കേറ്റു. ഏഷ്യാനെറ്റ് ന്യൂസ് ചാനലിന്റെ വാഹനം അഭിഭാഷകര്‍ തകര്‍ത്തു. അഭിഭാഷകര്‍ നടത്തിയ കല്ലേറില്‍ വക്കീല്‍ ഗുമസ്തനും പരിക്കേറ്റു.

കഴിഞ്ഞ ദിവസം എറണാകുളത്ത് ഹൈക്കോടതി പരിസരത്തും അഭിഭാഷകര്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ അസഭ്യവര്‍ഷവും കൈയ്യേറ്റവും നടത്തിയിരുന്നു. മാധ്യമപ്രവര്‍ത്തകരെ അധിഷേപിച്ച് കോടതി പരിസരത്തും മീഡിയ റൂമിലും മാധ്യമ പ്രവര്‍ത്തകരുടെ വാഹനങ്ങളിലും വ്യാപകമായി പോസ്റ്റര്‍ പതിച്ചായിരുന്നു ആദ്യം അഭിഭാഷകരുടെ പ്രകോപനം.
മാധ്യമപ്രവര്‍ത്തകരെ നാലാംലിംഗക്കാരെന്ന് വിളിച്ചായിരുന്നു അഭിഭാഷകരുടെ ആക്രോശം. മീഡിയ റൂമില്‍ അഭിഭാഷകര്‍ ശൗചാലയം എന്ന ബോര്‍ഡും വച്ചിരുന്നു. മര്‍ദ്ദനത്തില്‍ ഏഷ്യാനെറ്റ് റിപ്പോര്‍ട്ടര്‍ സലാം പി ഹൈദ്രോസ്, മീഡിയ വണ്‍ ക്യാമഖറാ മാന്‍ മോനിഷ് എന്നിവര്‍ക്ക പരിക്കേറ്റിരുന്നു.












Click it and Unblock the Notifications