ഭാഗ്യം സോപ്പ് കൊണ്ടുപോയേനെ...!!! 65 ലക്ഷത്തിന്റെ ലോട്ടറി ടിക്കറ്റ് കിടന്നത് അലക്കാനുള്ള ഷര്‍ട്ടില്‍
കണ്ണാടി കമ്മാട് വീട്ടില്‍ ജോര്‍ജ്ജ് കുട്ടിയെ ഭാഗ്യദേവത കടാക്ഷിച്ചു.
കുട്ടനാട്: കണ്ണാടി കമ്മാട് വീട്ടില്‍ ജോര്‍ജ്ജ് കുട്ടിയെ ഭാഗ്യദേവത കടാക്ഷിച്ചു. 65 ലക്ഷത്തിന്റെ ലോട്ടറി, എന്നാല്‍ അശ്രദ്ധ കൊണ്ട് നഷ്ടപ്പെടുമായിരുന്ന ലോട്ടറി തിരികെ കിട്ടിയത് മറ്റൊരു ഭാഗ്യം.

തിങ്കളാഴ്ച നടന്ന വിന് വിന് ലോട്ടറിയുടെ നറുക്കെടുപ്പിലാണ് ജോര്‍ജ്ജ്കുട്ടിയ്ക്ക് സമ്മാനം അടിച്ചത്. മേസ്തിരിപ്പണിയ്ക്ക് സഹായി ആയി പള്ളാത്തുരുത്തിയില്‍ ജോലി ചെയ്യുമ്പോഴാണ് സമ്മാനാര്‍ഹമായ ടിക്കറ്റ് എടുത്തത്. ടിക്കറ്റ് നറുക്കെടുക്കുന്നത് നോക്കാതെ ഷര്‍ട്ട് അലക്കാനിട്ട് ജോര്‍ജ്ജ്കുട്ടി പണിയ്ക്ക് പോയി. ഭര്‍ത്താവ് സ്ഥിരമായി ടിക്കറ്റ് എടുക്കുന്നത് അറിയാവുന്നത് കൊണ്ട് ഭര്‍ത്താവിന്റെ ഷര്‍ട്ടിന്റെ പോക്കറ്റില്‍ കിടന്നിരുന്ന ടിക്കറ്റ് പത്രത്തില്‍ വന്ന ഫലവുമായി ഭാര്യ ബിന്‍സി ഒത്തുനോക്കി. അപ്പോഴാണ് അറിയുന്നത് ഒന്നാം സമ്മാനം ജോര്‍ജ്ജ് കുട്ടിയ്ക്ക് ആണെന്ന്.

ബിന്‍സി ഉടന്‍ തന്നെ ഭര്‍ത്താവിനെ വിവരം അറിയിച്ചു. മകനോടൊപ്പം ചെന്ന് സമ്മാനാര്‍ഹമായ ടിക്കറ്റ് ബാങ്കില്‍ എത്തിച്ചു. ജോര്‍ജ്ജ് കുട്ടിയ്ക്കും ബിന്‍സിയ്ക്കും രണ്ട് മക്കളാണ്. മൂത്തമകന് ജെറിന് എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിയാണ്. ഇളയമകന് ഐടിഐ വിദ്യാര്‍ത്ഥിയും. മക്കളുടെ പഠനത്തിനായി എടുത്ത വായ്പ അടച്ച് തീര്‍ക്കണം, നല്ലൊരു വീട് പണിയണം ഇതൊക്കെയാണ് ജോര്‍ജ്ജ്കുട്ടിയുടെ ആഗ്രഹം.
-
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
'ചില സഹായങ്ങളൊക്കെ ചെയ്യാമെന്ന് പറഞ്ഞു, പ്രാവർത്തികമാക്കിയാൽ സന്തോഷം';കെ സുധാകരൻ -
ബെംഗളൂരുവിൽ 18,000 രൂപയ്ക്ക് സുഖ ജീവിതം; 22 കാരിയുടെ ഇൻസ്റ്റഗ്രാം വീഡിയോ വൈറൽ..ചെലവാക്കുന്നത് ഇങ്ങനെ












Click it and Unblock the Notifications