കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇനി വൈകണ്ട, എല്‍ഡി ക്ലാര്‍ക്ക് പരീക്ഷയ്ക്ക് ഒരുങ്ങിക്കോളൂ!! തീയതി പ്രഖ്യാപിച്ചു

ശനിയാഴ്ചകളിലാണ് പരീക്ഷ നടക്കുന്നത്. ഉച്ചയ്ക്ക് 1.30 മുതല്‍ 3.15 വരെയാണ് പരീക്ഷ സമയം. 17.94 ലക്ഷം പേരാണ് ഇത്തവണ അപേക്ഷ നല്‍കിയിട്ടുള്ളത്.

  • By Gowthamy
Google Oneindia Malayalam News

തിരുവനന്തപുരം: എല്‍ഡി ക്ലാര്‍ക്ക് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവരാണോ? പഠിച്ചു തുടങ്ങാന്‍ ഇനി വൈകണ്ട. എല്‍ഡി ക്ലാര്‍ക്ക് പരീക്ഷ തീയതി പിഎസ് സി പ്രഖ്യാപിച്ചു. ജൂണ്‍ ആറിനാണ് പരീക്ഷ ആരംഭിക്കുന്നത്. ഓഗസ്റ്റ് 26ന് പരീക്ഷ അവസാനിക്കും.

തസ്തികമാറ്റം വഴിയുള്ള നിയമനം ഉള്‍പ്പെടെ ആറ് ഘട്ടങ്ങളിലായാണ് പരീക്ഷ നടക്കുന്നത്. ശനിയാഴ്ചകളിലാണ് പരീക്ഷ നടക്കുന്നത്. ഉച്ചയ്ക്ക് 1.30 മുതല്‍ 3.15 വരെയാണ് പരീക്ഷ സമയം. 17.94 ലക്ഷം പേരാണ് ഇത്തവണ അപേക്ഷ നല്‍കിയിട്ടുള്ളത്. എസ്എസ്എല്‍സി മാത്രം യോഗ്യതയുള്ളവരുടെ അവസാന അവസരം കൂടിയാണ് ഈ പരീക്ഷ എന്ന പ്രത്യേകതയും ഉണ്ട്.

ldc exam

തിരുവനന്തപുരം, മലപ്പുറം ജില്ലകളിലാണ് ആദ്യം പരീക്ഷ. ജൂണ്‍ 17നാണ് പരീക്ഷ. കൊല്ലം, തൃശൂര്‍, കാസര്‍ ഗോഡ് ജില്ലകളിലാണ് രണ്ടാംഘട്ട പരീക്ഷ. ജൂലൈ ഒന്നിനാണ് രണ്ടാം ഘട്ട പരീക്ഷ നടക്കുന്നത്. എറണാകുളം, കണ്ണൂര്‍ ജില്ലകളില്‍ ജൂലൈ 15നാണ് പരീക്ഷ. ആലപ്പുഴ, ഇടുക്കി, കോഴിക്കോട് ജില്ലകളില്‍ ജൂലൈ 29നും നടക്കും. പത്തനംതിട്ട, പാലക്കാട് ജില്ലകളില്‍ ഓഗസ്റ്റ് 19നും കോട്ടയം വയനാട് ജില്ലകളില്‍ ഓഗസ്റ്റ് 26നുമാണ് പരീക്ഷ.

തസ്തിക മാറ്റം വഴിയുള്ള നിമനത്തിനായുള്ള പരീക്ഷ ഓഗസ്റ്റ് അഞ്ചിന് നടക്കും. ഇത് 14 ജില്ലകളിലും ഒന്നിച്ചാണ്.

English summary
kerala psc declared ld clerk exam.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X