ചോദ്യപേപ്പറില്‍ ഗുരുതര പിഴവ് വരുത്തി പിഎസ്സി, സിലബസിലില്ലാത്ത ചോദ്യങ്ങളും !!
സുഡാനിലെ നീഗ്രോകളെ നമ്മള് എന്തു വിളിക്കുന്നുവെന്നായിരുന്നു ചോദ്യം. ഉത്തരമായി നാല് ഓപ്ഷനുകളും നല്‍കിയിരുന്നു.
തിരുവനന്തപുരം : എല്‍ഡിസി ചോദ്യപേപ്പറില്‍ ഉദ്യോഗാര്‍ത്ഥികളെ സംശയത്തിലാക്കി പിഎസ് സി ചോദ്യപേപ്പര്‍. സുഡാനിലെ കറുത്ത വര്‍ഗക്കാരെ ആക്ഷേപിക്കുന്ന തരത്തിലുള്ള ചോദ്യങ്ങളാണ് പരീക്ഷയില്‍ ഉള്‍പ്പെടുത്തിയത്. പാലക്കാട്, പത്തനംതിട്ട ജില്ലകളില്‍ നടത്തിയ ചോദ്യപേപ്പറിലാണ് വംശീയമായി അധിക്ഷേപിക്കുന്ന തരത്തിലുള്ള ചോദ്യം പ്രത്യക്ഷപ്പെട്ടത്. സുഡാനിലെ നീഗ്രോകളെ നമ്മള് എന്തു വിളിക്കുന്നുവെന്നായിരുന്നു ചോദ്യം. ഉത്തരമായി നാല് ഓപ്ഷനുകളും നല്‍കിയിരുന്നു.
ലോകബാങ്ക് പ്രതിനിധിയെ പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരന് വംശീയമായി അധിക്ഷേപിച്ചുവെന്ന വിവാദം ഉയര്‍ന്നതിന് പിന്നാലെയാണ് ചോദ്യപേപ്പര്‍ വിവാദവും ഉയര്‍ന്നിട്ടുള്ളത്. പാലക്കാട്, പത്തനംതിട്ട ജില്ലകളില്‍ നടത്തിയ പരീക്ഷയിലാണ് ഇത്തരത്തിലൊരു ചോദ്യം പ്രത്യക്ഷപ്പെട്ടത്. പരീക്ഷയെക്കുറിച്ച് തന്നെ രൂക്ഷമായ വിമര്‍ശനങ്ങള്‍ ഉദ്യോഗാര്‍ത്ഥികള്‍ ഉന്നയിക്കുന്നതിനിടയിലാണ് പുതിയ വിവാദത്തിന് ചോദ്യപേപ്പര്‍ വഴി തെളിയിച്ചിട്ടുള്ളത്.

എല്‍ഡിസി സിലബസിനും അപ്പുറത്തുള്ള ചോദ്യങ്ങളാണ് പരീക്ഷയില്‍ ചോദിച്ചതെന്ന വിമര്‍ശനം ഉയരുന്നതിനിടയിലാണ് വംശീയാധിക്ഷേപം ഉണ്ടാക്കുന്ന തരത്തിലുള്ള ചോദ്യവും കണ്ടെത്തിയത്. ലോകചരിത്രം, ഭൂമിശാസ്ത്രം എന്നിവ സിലബസില്‍ ഉണ്ടായിരുന്നില്ല. എന്നാല്‍ ഇതു സംബന്ധിച്ച ചോദ്യങ്ങളും പരീക്ഷയില്‍ ഉണ്ടായിരുന്നു. ഇതിനെതിരെ ഉദ്യോഗാര്‍ത്ഥികള്‍ വ്യാപക വിമര്‍ശനം ഉയര്‍ത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ചോദ്യത്തെക്കുറിച്ചുള്ള വിവാദവും തുടങ്ങിയത്.
-
ആര് വന്നാലും കണ്ണീർ തോരുന്നില്ല, കുടിവെള്ളവും വെള്ളപ്പൊക്കവും കുട്ടനാട്ടിൽ തെരഞ്ഞെടുപ്പ് വിഷയങ്ങൾ -
ചന്ദ്രൻ രാശിമാറുന്നത് വെറുതെയല്ല; ഈ രാശിക്കാരുടെ പ്രണയത്തിൽ പുരോഗതി, ഒപ്പം സമ്പത്തും ആഡംബരവും -
'വല്ലാത്ത തിളപ്പ് എടുക്കല്ലേ സഖാവെ,പിഷാരടിയെ തടഞ്ഞത് എന്തിനെന്ന് അന്വേഷിക്ക്';അഖിൽ മാരാർ -
മഞ്ജു വാര്യരും ദിലീപും വീണ്ടും ഒന്നിച്ചൊരു സിനിമ? നടൻറെ വാക്കുകൾ..മഞ്ജുവിൻ്റ മറുപടി ഇങ്ങനെ -
'മഞ്ജുവിന്റെ കുടുംബം തകർക്കുക കാവ്യയുടെ ജീവിത ലക്ഷ്യം, തുടക്കം മുതൽ ദിലീപിനെ ലക്ഷ്യമിട്ടിരുന്നു'; വിമർശനം -
സ്വർണ വില ഇന്ന് ചതിച്ചു; ജ്വല്ലറികളിലേക്ക് പോകാൻ നിൽക്കുകയാണോ? ഇന്നത്തെ ഗ്രാം, പവൻ നിരക്ക് അറിയാം -
യുഡിഎഫിന് സീറ്റ് കുറഞ്ഞു.. എല്‍ഡിഎഫിന് തിരിച്ചുവരവ്; പുതിയ ലോക്പോള്‍ സര്‍വേ പുറത്ത് -
വീഗൻസിന്റെ പ്രത്യേകത ശ്രദ്ധയ്ക്ക്; വൈറ്റമിൻ ബി12 കുറഞ്ഞാൽ എട്ടിന്റെ പണി ഉറപ്പ്, ഈ കാര്യങ്ങൾ ഉൾപ്പെടുത്തൂ -
ഹനുമാന് ജയന്തി ദിനത്തില്‍ രൂപംകൊണ്ട രാജയോഗം! ഈ രാശിക്കാര്‍ക്കിനി നല്ലകാലം -
തമിഴ്നാട്ടിൽ ഡിഎംകെയ്ക്ക് തുടർഭരണം? മുഖ്യമന്ത്രി സ്റ്റാലിൻ തന്നെ, വിജയ്യുടെ ടിവികെ 12 സീറ്റുകൾ നേടും! സർവേ -
രാമയണയിൽ രണ്‍ബീർ സിംഗിൻ്റെ പ്രതിഫലം 150 കോടി; സായ് പല്ലവിയുടേയും യഷിൻ്റേയും പ്രതിഫലം ഇതാ -
പിണറായിയ്ക്കോ മോദിക്കോ എതിരെ പിഷാരടി രാഷ്ട്രീയ പ്രസംഗം നടത്തിയിട്ടുണ്ടോ? അഖില്‍ മാരാര്‍












Click it and Unblock the Notifications