കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചോദ്യപേപ്പറില്‍ ഗുരുതര പിഴവ് വരുത്തി പിഎസ്‌സി, സിലബസിലില്ലാത്ത ചോദ്യങ്ങളും !!

സുഡാനിലെ നീഗ്രോകളെ നമ്മള്‍ എന്തു വിളിക്കുന്നുവെന്നായിരുന്നു ചോദ്യം. ഉത്തരമായി നാല് ഓപ്ഷനുകളും നല്‍കിയിരുന്നു.

  • By Nihara
Google Oneindia Malayalam News

തിരുവനന്തപുരം : എല്‍ഡിസി ചോദ്യപേപ്പറില്‍ ഉദ്യോഗാര്‍ത്ഥികളെ സംശയത്തിലാക്കി പിഎസ് സി ചോദ്യപേപ്പര്‍. സുഡാനിലെ കറുത്ത വര്‍ഗക്കാരെ ആക്ഷേപിക്കുന്ന തരത്തിലുള്ള ചോദ്യങ്ങളാണ് പരീക്ഷയില്‍ ഉള്‍പ്പെടുത്തിയത്. പാലക്കാട്, പത്തനംതിട്ട ജില്ലകളില്‍ നടത്തിയ ചോദ്യപേപ്പറിലാണ് വംശീയമായി അധിക്ഷേപിക്കുന്ന തരത്തിലുള്ള ചോദ്യം പ്രത്യക്ഷപ്പെട്ടത്. സുഡാനിലെ നീഗ്രോകളെ നമ്മള്‍ എന്തു വിളിക്കുന്നുവെന്നായിരുന്നു ചോദ്യം. ഉത്തരമായി നാല് ഓപ്ഷനുകളും നല്‍കിയിരുന്നു.

ലോകബാങ്ക് പ്രതിനിധിയെ പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരന്‍ വംശീയമായി അധിക്ഷേപിച്ചുവെന്ന വിവാദം ഉയര്‍ന്നതിന് പിന്നാലെയാണ് ചോദ്യപേപ്പര്‍ വിവാദവും ഉയര്‍ന്നിട്ടുള്ളത്. പാലക്കാട്, പത്തനംതിട്ട ജില്ലകളില്‍ നടത്തിയ പരീക്ഷയിലാണ് ഇത്തരത്തിലൊരു ചോദ്യം പ്രത്യക്ഷപ്പെട്ടത്. പരീക്ഷയെക്കുറിച്ച് തന്നെ രൂക്ഷമായ വിമര്‍ശനങ്ങള്‍ ഉദ്യോഗാര്‍ത്ഥികള്‍ ഉന്നയിക്കുന്നതിനിടയിലാണ് പുതിയ വിവാദത്തിന് ചോദ്യപേപ്പര്‍ വഴി തെളിയിച്ചിട്ടുള്ളത്.

PSC

എല്‍ഡിസി സിലബസിനും അപ്പുറത്തുള്ള ചോദ്യങ്ങളാണ് പരീക്ഷയില്‍ ചോദിച്ചതെന്ന വിമര്‍ശനം ഉയരുന്നതിനിടയിലാണ് വംശീയാധിക്ഷേപം ഉണ്ടാക്കുന്ന തരത്തിലുള്ള ചോദ്യവും കണ്ടെത്തിയത്. ലോകചരിത്രം, ഭൂമിശാസ്ത്രം എന്നിവ സിലബസില്‍ ഉണ്ടായിരുന്നില്ല. എന്നാല്‍ ഇതു സംബന്ധിച്ച ചോദ്യങ്ങളും പരീക്ഷയില്‍ ഉണ്ടായിരുന്നു. ഇതിനെതിരെ ഉദ്യോഗാര്‍ത്ഥികള്‍ വ്യാപക വിമര്‍ശനം ഉയര്‍ത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ചോദ്യത്തെക്കുറിച്ചുള്ള വിവാദവും തുടങ്ങിയത്.

English summary
Patahanamthitta LDC exam is in controversy.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X