കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുഖ്യമന്ത്രിക്ക് വീണ്ടും കരിങ്കൊടി

  • By Soorya Chandran
Google Oneindia Malayalam News

തിരുവനന്തപുരം: ജനസമ്പര്‍ക്ക പരിപാടി അത്രക്ക് അലമ്പാക്കിയില്ലെങ്കിലും ഇടത് പക്ഷം സമരത്തിന്റെ ആവേശമൊന്നും കുറച്ചിട്ടില്ല. കുടപ്പനക്കുന്ന് എന്‍സിആര്‍എംഐ കാന്പസില്‍ സെന്റര്‍ ഫോര്‍ ഓട്ടോമേറ്റഡ് മൈക്രോബിയല്‍ ക്യാരക്ടറൈസേഷന്‍ ലബോറട്ടറിയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ച് മടങ്ങുകയായിരുന്ന മുഖ്യമന്ത്രിയെ ഇടത് പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചു.

മുഖ്യമന്ത്രിയെ കരിങ്കൊടി കാണിയ്ക്കാന്‍ കുടപ്പനക്കുന്ന് കയര്‍ റിസര്‍ച്ച് ആന്‍ഡ് മാനേജ്‌മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ടിലേയ്ക്കുള്ള നാലു വഴിയും ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ രാവിലെ മുതലേ ഉപരോധിച്ചിരുന്നു. എന്നാല്‍ മുഖ്യമന്ത്രി മറ്റൊരു വഴിയ്ക്ക് ഇന്‍സ്റ്റിറ്റ്യൂട്ടിലെത്തി പരിപാടി ഉദ്ഘാടനം ചെയ്തു. പിന്നീട് മുഖ്യമന്ത്രി പുറത്തിറങ്ങവേ പ്രവര്‍ത്തകര്‍ ഗേറ്റില്‍ കാത്ത് നിന്ന് കരിങ്കൊടി കാണിച്ചു. ഇതോടെ പൊലീസും സമരക്കാരും തമ്മില്‍ വാക്കേറ്റവും നേരിയ തോതില്‍ സംഘര്‍ഷവും ഉണ്ടായി.

മുഖ്യമന്ത്രി വരാന്‍ സാധ്യതയുള്ള പേരൂര്‍ക്കട, ഇരപ്പുകുഴി, സിവില്‍ സ്‌റ്റേഷന്‍ റോഡ്, കുടപ്പനക്കുന്ന് എന്നീ വഴികള്‍ കരിങ്കൊടി കാണിക്കാനായി ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ എട്ട് മണിയ്ക്ക് തന്നെ ഉപരോധിച്ചിരുന്നു. പക്ഷെ മുഖ്യമന്ത്രി മണ്ണന്തല മുക്കോല പള്ളിമുക്ക് കെപ്‌കോ കോഴി ഫാം വഴി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ കടന്നാണ് പരിപാടി ഉദ്ഘാടനം ചെയ്തത്.

പ്രതിഷേധത്തിന്റെ ചിത്രങ്ങള്‍ കാണാം

പ്രതിഷേധം പ്രതിഷേധം

പ്രതിഷേധം പ്രതിഷേധം

കുടപ്പനക്കുന്നില്‍ കയര്‍ റിസര്‍ച്ച് ആന്‍ഡ് മാനേജ്‌മെന്റ് ഇന്‍സ്റ്റിറ്റിയൂട്ടില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ കരിങ്കൊടി കാണിച്ച എല്‍ഡിഎഫ് പ്രവര്‍ത്തകനെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കുന്നു.

തോറ്റിട്ടില്ല..തോറ്റിട്ടില്ല

തോറ്റിട്ടില്ല..തോറ്റിട്ടില്ല

മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച വനിത പ്രവര്‍ത്തകയെ പോലീസുകാര്‍ പിടിച്ചുകൊണ്ടുപോകുന്നു.

തോറ്റിട്ടില്ല..തോറ്റിട്ടില്ല

തോറ്റിട്ടില്ല..തോറ്റിട്ടില്ല

മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച വനിത പ്രവര്‍ത്തകയെ പോലീസുകാര്‍ പിടിച്ചുകൊണ്ടുപോകുന്നു.

തോറ്റിട്ടില്ല..തോറ്റിട്ടില്ല

തോറ്റിട്ടില്ല..തോറ്റിട്ടില്ല

മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച വനിത പ്രവര്‍ത്തകയെ പോലീസുകാര്‍ പിടിച്ചുകൊണ്ടുപോകുന്നു.

ഒരുവെടിക്ക് രണ്ട് പക്ഷി

ഒരുവെടിക്ക് രണ്ട് പക്ഷി

രണ്ട് എല്‍ഡിഎഫ് പ്രവര്‍ത്തകരെ പോലീസ് ഒരുമിച്ച് പിടിച്ച് മാറ്റുന്നു.

English summary
LDF activist showed black flag towards Oommen Chandy.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X