കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഉപതിരഞ്ഞെടുപ്പില്‍ ഇടത് മുന്നേറ്റം; പിറവത്ത് ഭരണം നിലനിർത്തി, കോട്ടയത്ത് കോണ്‍ഗ്രസ് സീറ്റ് പിടിച്ചു

Google Oneindia Malayalam News

എറണാകുളം: സംസ്ഥാനത്തെ വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പുകളുടെ ഫലം പുറത്ത് വന്നപ്പോള്‍ നിർണ്ണായകമായ വിജയങ്ങള്‍ കരസ്ഥമാക്കി എല്‍ ഡി എഫ്. കൊച്ചി നഗരസഭ, പിറവം നഗരസഭ, തിരുവന്തപുരം ജില്ലയിലെ വിതുര, കോട്ടയം ജില്ലയിലെ കാണാക്കാരി പഞ്ചായത്തുകളിലെ ഫലങ്ങളാണ് അദ്യഘട്ടത്തില്‍ പുറത്ത് വന്നത്. നാലിടത്തും വിജയം എല്‍ ഡി എഫിനായിരുന്നു.

പിറവം നഗരസഭയിലെ തിരഞ്ഞെടുപ്പ് ഫലം മൂന്ന് മുന്നണികള്‍ക്കും നിർണ്ണായകമായിരുന്നു. ഇരുപത്തിയേഴംഗ നഗരസഭാ കൗൺസിലിൽ ഭരണപക്ഷമായ ഇടത് മുന്നണിക്കും, പ്രതിപക്ഷമായ യു ഡി എഫിനും നിലവില്‍ 13 അംഗങ്ങള്‍ വീതമാണ് ഉണ്ടായിരുന്നത്. മൂന്ന് സ്ഥാനങ്ങളുടെ വ്യക്തമായ ഭൂരിപക്ഷത്തോടെയായിരുന്നു എല്‍ ഡി എഫ് ഭരണം ആരംഭിച്ചിരുന്നത്.

പാർലമെന്റില്‍ ഇന്ന്: പരിഗണനയ്ക്ക് വരുന്നത് നിരവധി ബില്ലുകള്‍, പ്രതിഷേധം തുടർന്ന് പ്രതിപക്ഷംപാർലമെന്റില്‍ ഇന്ന്: പരിഗണനയ്ക്ക് വരുന്നത് നിരവധി ബില്ലുകള്‍, പ്രതിഷേധം തുടർന്ന് പ്രതിപക്ഷം

എന്നാൽ ഇടതുപക്ഷത്തെ ജനതാദൾ അംഗം മിനി സോജന്

എന്നാൽ ഇടതുപക്ഷത്തെ ജനതാദൾ അംഗം മിനി സോജന് സർക്കാർ ജോലി ലഭിച്ചതിനെ തുടർന്ന് രാജിവച്ചു. ഇതോടെ ഭരണപക്ഷം പതിനാലായി. ഈ വാർഡില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ നേരത്തെ യു ഡി എഫ് സീറ്റ് പിടിച്ചെടുത്തിരുന്നു. പിന്നീട് പതിനാലാം ഡിവിഷനിലെ ഇടത് അംഗം ജോർജ് നാരേക്കാടന്റെ മരണത്തോടെ എല്‍ ഡി എഫ് അംഗബലവും 13 ആയി. ഇതോടെയാണ് പതിനാലാം വാർഡിന്റെ ഫലം ഏറെ നിർണ്ണായകമായി മാറിയത്.

രണ്ടാമതും വിവാഹിതയായി സീരിയല്‍ താരം അർച്ചന സൂശീലന്‍: ചിത്രങ്ങള്‍ വൈറല്‍

ഇന്ന് രാവിലെ വോട്ടെണ്ണല്‍ ആരംഭിച്ചത് മുതല്‍ എല്‍ഡിഎഫിന് ലീഡ് നിലനിർത്താന്‍

ഇന്ന് രാവിലെ വോട്ടെണ്ണല്‍ ആരംഭിച്ചത് മുതല്‍ എല്‍ ഡി എഫിന് ലീഡ് നിലനിർത്താന്‍ സാധിച്ചിരുന്നു. ഇടപ്പിള്ളിച്ചിറയിൽ സി പി ഐ എമ്മിലെ ഡോ. അജേഷ് മനോഹർ യു ഡി എഫ് സ്ഥാനാർത്ഥി അരുൺ കല്ലറക്കലിനെ 22 വോട്ടിനാണ് പരാജയപ്പെടുത്തിയത്. കഴിഞ്ഞ തവണ 116 വോട്ടിൻ്റെ ഭൂരിപക്ഷത്തിനായിരുന്നു എല്‍ഡിഎഫ് വിജയിച്ചത്. അതേസമയം ഇവിടെ ബിജെപിക്ക് 6 വോട്ട് മാത്രമായിരുന്നു ലഭിച്ചത്.കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ ഡിവിഷനില്‍ ബിജെപി സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയിരുന്നില്ല. 2015ല്‍ 30 വോട്ട് കിട്ടിബിജെപി മധ്യമേഖലാ ഉപാധ്യക്ഷന്‍ എംഎന്‍ മധുവിന്റെ നേതൃത്വത്തില്‍ വലിയ പ്രചാരണവും ബിജെപി നടത്തി. പിസി വിനോദാണ് ബിജെപിക്ക് വേണ്ടി മത്സരിച്ചത്. കോട്ടയം ജില്ലയിലെ കാണക്കാരി സീറ്റ് കോണ്‍ഗ്രസില്‍ നിന്നും സി പി എം പിടിച്ചെടുക്കുകയായിരുന്നു.

നഗരസഭ മുൻ കൗൺസിലർ ,എം ജി യൂണിവേഴ്സിറ്റി ചെയർമാൻ

നഗരസഭ മുൻ കൗൺസിലർ ,എം ജി യൂണിവേഴ്സിറ്റി ചെയർമാൻ, തലയോലപ്പറമ്പ് ഡി ബി കോളേജ് യൂണിയൻ ചെയർമാൻ, കടുത്തുരുത്തി പോളിടെക്‌നിക് യൂണിയൻ ചെയർമാൻ, ഡിവൈഎഫ്ഐ ബ്ലോക്ക്‌ സെക്രട്ടറി, സിപിഐഎം ഏരിയ കമ്മിറ്റി അംഗം തുടങ്ങിയ നിലകളിൽ പ്രവര്‍ത്തിച്ചിട്ടുണ്ട് അജേഷ് മനോഹർ. പി സി വിനോദായിരുന്നു ബി ജെ പി സ്ഥാനാർത്ഥി.

ഗാന്ധിനഗർ വാർഡും എല്‍ഡിഎഫ് നിലനിർത്തി

ഏറെ നിർണ്ണായകമായ കൊച്ചി നഗരസഭയിലെ ഗാന്ധിനഗർ വാർഡും എല്‍ഡിഎഫ് നിലനിർത്തി. 63--ാം ഡിവിഷൻ ഗാന്ധിനഗറിൽ സിപിഐ എമ്മിലെ ബിന്ദു ശിവനാണ് വിജയിച്ചത്. യുഡിഎഫ്‌ സ്ഥാനാർഥി പി ഡി മാർട്ടിനെ 687 വോട്ടുകൾക്കാണ്‌ പരാജയപ്പെടുത്തിയത്‌. ഇടത് കൗൺസിലറായിരുന്ന കെ കെ ശിവൻ അന്തരിച്ചതിനെത്തുടർന്നുണ്ടായ ഒഴിവിലാണ്‌ തെരഞ്ഞെടുപ്പ്‌ നടന്നത്‌.

കെ കെ ശിവന്റെ ഭാര്യയാണ് ബിന്ദു. കഴിഞ്ഞ തവണ 115 വോട്ടിന്റെ ഭൂരിപക്ഷം

കെ കെ ശിവന്റെ ഭാര്യയാണ് ബിന്ദു. കഴിഞ്ഞ തവണ 115 വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു എൽഡിഎഫ്‌ ജയം. ഇത്തവണ 500 ലേറെ വോട്ടുകള്‍ ഉയർത്താന്‍ കഴിഞ്ഞത് സിപിഎമ്മിന് വലിയ നേട്ടമായി. രണ്ടംഗങ്ങളുടെ മരണത്തെ തുടർന്ന്‌ നിലവിലെ കോർപ്പറേഷൻ കൗൺസിൽ അംഗസംഖ്യ എഴുപത്തിരണ്ടായിരുന്നു. ഇതില്‍ 36 അംഗങ്ങളുടെ പിന്തുണയാണ് എല്‍ഡിഎഫിനുള്ളത്. യുഡിഎഫിന് 32 ഉം, ബിജെപിക്ക് നാലും അംഗങ്ങളുണ്ട്.

തിരുവനന്തപുരം കോർപ്പറേഷന്‍ വെട്ടുകാട് ഡിവിഷനും എല്‍ ഡി എഫ് നിലനിർത്തി.

തിരുവനന്തപുരം കോർപ്പറേഷന്‍ വെട്ടുകാട് ഡിവിഷനും എല്‍ ഡി എഫ് നിലനിർത്തി. തിരുവമ്പാടി പഞ്ചായത്തിലെ കൂമ്പാറ വാര്‍ഡിലും ഇടത് വിജയം തുടർന്നു. ഉപതിരഞ്ഞെടുപ്പില്‍ എല്‍ ഡി എഫ് സ്ഥാനാര്‍ഥി ആദര്‍ശ് ജോസഫ് വിജയിച്ചു. യു.ഡി.എഫിന്റെ സുനേഷ് ജോസഫിനെ 7 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയാണ് എല്‍.ഡി.എഫ് സീറ്റ് നിലനിര്‍ത്തിയത്.

ലിന്റോ ജോസഫിനെ എം എല്‍ എ യായി തിരഞ്ഞെടുത്തതിനെത്തുടര്‍ന്നുവന്ന

ലിന്റോ ജോസഫിനെ എം എല്‍ എ യായി തിരഞ്ഞെടുത്തതിനെത്തുടര്‍ന്നുവന്ന ഒഴിവിലേക്കാണ് ഇവിടെ തിരഞ്ഞെടുപ്പ്. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റായിരിക്കെയാണ് ലിന്റോ നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്. യു.ഡി.എഫ്. വാര്‍ഡായിരുന്ന കൂമ്പാറ 212-വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ലിന്റോ പിടിച്ചെടുത്തത്.

അതേസമയം ഉണ്ണികുളം പഞ്ചായത്തിലെ പതിനഞ്ചം വാർഡിൽ ഇത്തവണയും യുഡിഎഫ്

അതേസമയം ഉണ്ണികുളം പഞ്ചായത്തിലെ പതിനഞ്ചം വാർഡിൽ ഇത്തവണയും യുഡിഎഫ്. ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥി ഒ.എം.ശശീന്ദ്രൻ വിജയിച്ചു. 530 വോട്ടുകളുടെ ഭൂരിപക്ഷത്തോടെയാണ് വിജയം. കഴിഞ്ഞ തവണ 453 വോട്ടിന്റെ ഭൂരിപക്ഷത്തിൽ യുഡിഎഫ് തന്നെയായിരുന്നു വിജയിച്ചത്. മുസ്ലിം ലീഗ് അംഗമായിരുന്ന ഇ.ഗംഗാധരന്റെ മരണത്തെ തുടർന്നാണ് ഇവിടെ ഉപതിരഞ്ഞെടുപ്പ് വേണ്ടി വന്നത്.

അതേസമയം, വോട്ടെടുപ്പ് കര്‍ശനമായ കോവിഡ്

അതേസമയം, വോട്ടെടുപ്പ് കര്‍ശനമായ കോവിഡ് 19 മാനദണ്ഡങ്ങള്‍ പാലിച്ചാണ് നടന്നതെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. വോട്ടര്‍മാര്‍ക്ക് പോളിംഗ് ബൂത്തുകളില്‍ മാസ്‌ക് നിര്‍ബന്ധമാക്കിയിരുന്നു. വോട്ടര്‍മാര്‍ക്ക് വോട്ട് ചെയ്യുന്നതിനു മുമ്പും വോട്ട് ചെയ്തതിനു ശേഷവും സാനിറ്റൈസര്‍ നല്‍കി. പോളിംഗ് ബൂത്തിന് അകത്തും പുറത്തും സാമൂഹിക അകലം ഉറപ്പാക്കി. 32 വാര്‍ഡുകളിലായി ആകെ 115 സ്ഥാനാര്‍ത്ഥികളാണ് ജനവിധി തേടിയത്. അതില്‍ 21 പേര്‍ സ്ത്രീകളാണ്.

നഗരസഭ മുൻ കൗൺസിലർ ,എം ജി യൂണിവേഴ്സിറ്റി ചെയർമാൻ,

നഗരസഭ മുൻ കൗൺസിലർ ,എം ജി യൂണിവേഴ്സിറ്റി ചെയർമാൻ, തലയോലപ്പറമ്പ് ഡി ബി കോളേജ് യൂണിയൻ ചെയർമാൻ, കടുത്തുരുത്തി പോളിടെക്‌നിക് യൂണിയൻ ചെയർമാൻ, ഡിവൈഎഫ്ഐ ബ്ലോക്ക്‌ സെക്രട്ടറി, സിപിഐഎം ഏരിയ കമ്മിറ്റി അംഗം തുടങ്ങിയ നിലകളിൽ പ്രവര്‍ത്തിച്ചിട്ടുണ്ട് അജേഷ് മനോഹർ. പി സി വിനോദായിരുന്നു ബി ജെ പി സ്ഥാനാർത്ഥി.

കൂടുതല്‍ കൂടുതല്‍ സുന്ദരിയാവുന്ന ശോഭന: വൈറലായി പുതിയ ചിത്രങ്ങള്‍

Recommended Video

cmsvideo
പ്രധാനമന്ത്രിയായാൽ എന്തുചെയ്യും ? രാഹുൽ ഗാന്ധിയുടെ മറുപടി കേട്ടോ

English summary
LDF advances in by-elections; Piravom retained power, captured the Congress seat in Kottayam
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X