Get Updates
Get notified of breaking news, exclusive insights, and must-see stories!

ജിഷയുടെ മരണം; രാപ്പകല്‍ സമരവുമായി എല്‍ഡിഎഫ്

തിരുവനന്തപുരം: പെരുമ്പാവൂരില്‍ അതിക്രൂരമായി കൊല്ലപ്പെട്ട ജിഷയുടെ ഘാതകരെ കണ്ടുത്തുന്നതുവരെ രാപ്പകല്‍ സമരം നടത്തുമെന്ന് എല്‍ഡിഎഫ്. പെരുമ്പാവൂര്‍ ഡിവൈഎസ്പി ഓഫീസിനു മുന്നിലാണ് സമരം. വ്യാഴാഴ്ചമുതല്‍ സമരത്തിന് തുടക്കമായി.

സംഭവം നടന്ന് ഏട്ട് ദിവസം പിന്നിടുമ്പോഴും പോലീസിന് ഇപ്പോഴും തുമ്പുകളൊന്നും കിട്ടാതെ വലയുകയാണ്. കേസില്‍ അറസ്റ്റുകളൊന്നും രേഖപ്പെടുത്തിയിട്ടില്ല. എന്നാല്‍ അന്വേഷണം ശരിയായ ദിശയിലാണ് പോകന്നതെന്നും അറസ്റ്റ് എപ്പോഴുണ്ടാകുമെന്ന് പറയാനാകില്ലെന്നും എഡിജിപി പത്മകുമാര്‍ വ്യക്തമാക്കി.

Murder

മികച്ച ഉദ്യോഗസ്ഥരടങ്ങുന്ന സംഘമാണ് ജിഷയുടെ കൊലക്കേസ് അന്വേഷിക്കുന്നതെന്നും അന്വേഷണത്തില്‍ കാര്യമായ പുരോഗതി ഉണ്ടെന്നും ഡിജിപി സെന്‍കുമാര്‍ പറഞ്ഞു. ജിഷയുടെ മരണവുമായി ബന്ധപ്പെട്ട കേസ് അന്തിമഘട്ടത്തിലാണെന്ന് ആലുവ റൂറല്‍ എസ്പി യതീഷ് ചന്ദ്രയും മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

എന്നാല്‍ അന്വേഷണം തൃപ്തികരമല്ലെന്നും രാജ്യം നടുങ്ങിയ സംഭവമാണിതെന്നും ദേശീയ വനിതാ കമ്മീഷന്‍ അറിയിച്ചു. ഇക്കാര്യം ചര്‍ച്ചചെയ്യാന്‍ മുഖ്യമന്ത്രിയെയും ഡിജിപിയെയും കാണുമെന്നും വനിതാ കമ്മീഷന്‍ അധ്യക്ഷ പറഞ്ഞു. കൊലപാതകവുമായി ബന്ധപ്പെട്ട് പിണറായി വിജയനും നേരത്തെ രംഗത്തെത്തിയിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+