കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജനങ്ങളെ അപമാനിച്ച എംഎല്‍എയുടെ നടപടി അപഹാസ്യമെന്ന് എല്‍ഡിഎഫ്

  • By Sreejith Kk
Google Oneindia Malayalam News

വടകര: തിങ്കളാഴ്ച ആരംഭിച്ച നിയമസഭ വര്‍ഷകാല സമ്മേളനത്തില്‍ മാസ്കും കൈയുറയും ധരിച്ച് പങ്കെടുക്കാനെത്തിയ പാറക്കല്‍ എംഎല്‍എ അബ്ദുള്ളയുടെ നടപടിക്കതിരെ എല്‍‍ഡിഎഫ്. എംഎല്‍എയുടെ നടപടി നാടിനെ അപമാനിക്കുന്നതും അങ്ങേയറ്റം അപഹാസ്യവുമാണെന്ന് എല്‍ഡിഎഫ് കുറ്റ്യാടി മണ്ഡലം കമ്മറ്റി പ്രസ്താവനയില്‍ പറഞ്ഞു. സ്വജീവന്‍ പോലും തൃണവല്‍ഗണിച്ച് നിപ്പാ വൈറസ് ബാധിതരായ മനുഷ്യരെ രക്ഷിക്കാന്‍ പ്രവര്‍ത്തിക്കുകയും രോഗം വ്യാപിക്കാതിരിക്കാന്‍ അതീവ ജാഗ്രതയോടെ പ്രതിരോധ നടപടികള്‍ ഇടപെടുകയും ചെയ്ത എല്ലാവരെയും അപമാനിക്കാനാണ് ഈ നടപടിയിലൂടെ എംഎല്‍എ ശ്രമിച്ചത്.

മന്ത്രി കെ കെ ശൈലജയുടെ നേതൃത്വത്തില്‍ ആരോഗ്യപ്രവര്‍ത്തകരും ഉദ്യോഗസ്ഥരും ജനപ്രതിനിധികളും സാമൂഹ്യ രാഷ്ടീയ പ്രസ്ഥാനങ്ങളും സംഘടിതമായി നടത്തിയ പ്രതിരോധ പ്രവര്‍ത്തനത്തില്‍ ജനങ്ങള്‍ ഒന്നാകെ ഐക്യപ്പെട്ട ഘട്ടമാണിത്. ഇതത്തേുടര്‍ന്ന് രോഗത്തെ പ്രതിരോധിക്കുന്നതില്‍ നല്ലോരളവില്‍ വിജയിക്കാനും ജനങ്ങളുടെ ഭയാശങ്കകള്‍ ദൂരീകരിക്കാനും സാധിച്ചിട്ടുണ്ട്. നാടാകെ പഴയനിലയിലേക്ക് തിരിച്ചുവരുന്ന സാഹചര്യത്തില്‍ കേവലമായ രാഷ്ടീയ മുതലെടുപ്പിനും ശ്രദ്ധനേടാനും എംഎല്‍എ നടത്തിയ നീക്കം ‌വിലകുറഞ്ഞ ഒന്നായിപ്പോയി.

mlaabdullah

നാടാകെ വിറങ്ങലിച്ചുനില്‍ക്കുമ്പോള്‍ പ്രതിരോധ പ്രവര്‍ത്തനത്തിന്‍റെ ഭാഗമായി മന്ത്രിമാരുടെയും ജനപ്രതിനിധികളുടെയും നേതൃത്വത്തില്‍ നടന്ന കൂടിയാലോചനാ യോഗങ്ങളിലെന്നിലും പങ്കെടുക്കാതെ ഇദ്ദേഹം ഓടിയൊളിക്കുകയായിരുന്നു. നിപ്പാ വൈറസ് ബാധിച്ച് നാദാപുരത്തും നരിപ്പറ്റയിലും മരണം സംഭവിച്ചപ്പോഴും അഴിയൂരില്‍ ജപ്പാന്‍ജ്വരം ബാധിച്ച് സ്ത്രീ മരണപ്പെട്ടപ്പോഴും പ്രദേശം സന്ദര്‍ശിക്കാന്‍ പോലും ഇദ്ദേഹം തയ്യാറായിട്ടില്ലെന്ന് മാത്രമല്ല കുറ്റ്യാടി മണ്ഡലത്തിലെ പ്രതിരോധ പ്രവര്‍ത്തനങ്ങളിലും പങ്കാളിയായില്ല. രോഗികളില്‍ നിന്നും വൈറസ് പടരാതിരിക്കാന്‍ മുന്‍കരുതലായി ഉപയോഗിക്കുന്ന മാസ്കിനെ രാഷ്ടീയ ഉപകരണമാക്കി ഇദ്ദേഹം നടത്തിയ നാടകത്തിലൂടെ നാടാകെ ലജ്ജിച്ച് ലതാഴ്ത്തേണ്ട അവസ്ഥയാണുണ്ടായത്.

നിപ്പാ വൈറസ് അക്രമണത്തിനിരയായി മരണപ്പെട്ടവരുടെയും പ്രതിരോധപ്രവര്‍ത്തനങ്ങളില്‍ മഹത്തായ സേവനം അനുഷ്ഠിച്ച ആരോഗ്യപ്രവര്‍ത്തകരെയും ജനങ്ങളെയും അപമാനിക്കാനാണ് ഈ നടപടിയിലൂടെ അദ്ദേഹം ശ്രമിച്ചത്. നിപ്പാ വൈറസ് പ്രതിരോധ പ്രവര്‍ത്തനത്തില്‍ ആരോഗ്യവകുപ്പ് പ്രശംസ ഏറ്റുവാങ്ങുമ്പോഴാണ് എംഎല്‍എ ഇത്തരം വിലകുറഞ്ഞ നടപടി സ്വീകരിച്ചത്. ജനങ്ങളുടെ ഭീതിയകറ്റാന്‍ നേതൃത്വം നല്‍കേണ്ട എംഎല്‍എയുടെ അപക്വമായ നടപടി പിന്‍വലിച്ച് ജനങ്ങളോട് ക്ഷമചോദിക്കണമെന്നും മണ്ഡലം കമ്മറ്റി ആവശ്യപ്പെട്ടു. യോഗത്തില്‍ പി സുരേഷ്ബാബു അധ്യക്ഷനായി. കെ കെ നാരായണന്‍, കെ കെ ദിനേശന്‍, കണ്ടിയില്‍ വിജയന്‍, ടി കെ രാഘവന്‍, പി രാധാകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.

English summary
LDF against MLA's act in Kerala assembly.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X