കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിസിലടിക്കും മുന്‍പ് ചെന്നിത്തല ഗോളടിക്കരുത്; ഗവര്‍ണര്‍ക്കെതിരായ പ്രമേയത്തെ തള്ളി എല്‍ഡിഎഫ്

Google Oneindia Malayalam News

തിരുവനന്തപുരം: ഗവർണർക്കെതിരായ പ്രതിപക്ഷത്തിന്‍റെ പ്രമേയ നീക്കത്തെ തളളി എൽഡിഎഫ്. പിണറായി സർക്കാരിനെ കുരുക്കാനാണ് യുഡിഎഫ് ശ്രമമെന്ന് എൽഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്‍ പറഞ്ഞു. കേരളത്തില്‍ ഭരണ പ്രതിസന്ധിയില്ല. വിസിലടിക്കുമ്പോള്‍ ഗോളടിക്കാനാണ് ചെന്നിത്തല ശ്രമിക്കുന്നതെന്നും എ വിജയരാഘവന്‍ പറഞ്ഞു.

hennithalavijay

വിഷയത്തില്‍ പ്രതികരിച്ച് മന്ത്രി എകെ ബാലനും രംഗത്തെത്തിയിരുന്നു. പ്രതിപക്ഷത്തിന്‍റേത് കലക്കുവെള്ളത്തില്‍ മീന്‍പിടിക്കാനുള്ള ശ്രമമാണെന്നും ഗവര്‍ണറും സര്‍ക്കാരും തമ്മില്‍ അഭിപ്രായ ഭിന്നതകള്‍ ഇല്ലെന്നും എകെ ബാലന്‍ പറഞ്ഞു.സര്‍ക്കാരിനെ സംരക്ഷിക്കാനുള്ള നീക്കത്തില്‍ തങ്ങളാണ് മുന്‍പന്തിയില്‍ എന്നൊരു ധാരണ ആര്‍ക്കും വേണ്ട. സര്‍ക്കാരും ഗവര്‍ണറും തമ്മിലുള്ള ബന്ധം വഷളാക്കാന്‍ ആരേയും അനുവദിക്കില്ലെന്നും എകെ ബാന്‍ വ്യക്തമാക്കി.

അതേസമയം ഗവര്‍ണര്‍ ആരിഫ് ഖാനെ തിരിച്ചുവിളിക്കണമെന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ നോട്ടീസ് സ്പീക്കര്‍ തള്ളിയിട്ടില്ല. ചട്ടം 130 പ്രകാരം പ്രതിപക്ഷ നേതാവിന്റെ നോട്ടീസ് നിയമപരമായി നിലനില്‍ക്കുമെന്ന്‌ സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍ പറഞ്ഞിരുന്നു. പ്രമേയത്തിന് അനുമതി നല്‍കണമോയെന്ന് തിരുമാനിക്കാന്‍ വെള്ളിയാഴ്ച നിയമസഭയുടെ കാര്യോപദേശക സമിതി യോഗം ചേരും.

മുഖ്യമന്ത്രിയെ പിന്തുണച്ച് ഗവർ‌ണർ; പിണറായിയുടെ നേതൃത്വത്തില്‍ കേരളം മികച്ച പുരോഗതി കൈവരിച്ചു!മുഖ്യമന്ത്രിയെ പിന്തുണച്ച് ഗവർ‌ണർ; പിണറായിയുടെ നേതൃത്വത്തില്‍ കേരളം മികച്ച പുരോഗതി കൈവരിച്ചു!

ഒമർ അബ്ദുള്ളയുടെ ചിത്രമാണിത്; രാജ്യത്തിന് അഭിമാനിക്കാവുന്ന ഒരു ചിത്രമായി ഇത് അനുഭവപ്പെടുന്നില്ലഒമർ അബ്ദുള്ളയുടെ ചിത്രമാണിത്; രാജ്യത്തിന് അഭിമാനിക്കാവുന്ന ഒരു ചിത്രമായി ഇത് അനുഭവപ്പെടുന്നില്ല

കൂടത്തായി കൊലപാതക പരമ്പര; സിലികേസിൽ നിർണ്ണായക തെളിവ് ലഭിച്ചു, രാസപരിശോധന ഫലം പുറത്ത്!കൂടത്തായി കൊലപാതക പരമ്പര; സിലികേസിൽ നിർണ്ണായക തെളിവ് ലഭിച്ചു, രാസപരിശോധന ഫലം പുറത്ത്!

English summary
LDF against Ramesh Chennithala's resolution against the governor
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X