കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബസ് ചാർജ് വർദ്ധിപ്പിക്കാൻ ഇടതുമുന്നണിയുടെ പച്ചക്കൊടി! തീരുമാനം ഉടൻ, മിനിമം ചാർജ് ഇനി എട്ട് രൂപ...

ദിനംപ്രതി വർദ്ധിക്കുന്ന ഇന്ധനവിലയും, മറ്റ് ചെലവുകളും ചൂണ്ടിക്കാട്ടിയാണ് ബസുടമകൾ ചാർജ് വർദ്ധന ആവശ്യപ്പെട്ടിരുന്നത്.

Google Oneindia Malayalam News

തിരുവനന്തപുരം: സംസ്ഥാനത്ത് ബസ് ചാർജ് വർദ്ധിപ്പിക്കാൻ ഇടതുമുന്നണി അനുമതി നൽകി. നിലവിലുള്ള ഏഴ് രൂപയിൽ നിന്ന് മിനിമം ചാർജ് എട്ട് രൂപയാക്കാനാണ് ഇടതുമുന്നണി യോഗത്തിൽ അനുമതി നൽകിയത്. ഇതോടെ ചാർജ് വർദ്ധന സംബന്ധിച്ച് ബുധനാഴ്ച ചേരുന്ന മന്ത്രിസഭാ യോഗത്തിൽ തീരുമാനമെടുക്കും.

അസറ്റലൈൻ വാതകത്തിന് തീപിടിച്ച് പൊട്ടിത്തെറി! പുക ശ്വസിച്ച് അഞ്ചു പേരും പിടഞ്ഞു മരിച്ചു...അസറ്റലൈൻ വാതകത്തിന് തീപിടിച്ച് പൊട്ടിത്തെറി! പുക ശ്വസിച്ച് അഞ്ചു പേരും പിടഞ്ഞു മരിച്ചു...

അമ്മ മരിച്ചത് വിശ്വസിക്കാതെ അഞ്ച് വയസുകാരൻ മൃതദേഹത്തോടൊപ്പം കിടന്നുറങ്ങി! കണ്ണ് നിറയുന്ന കാഴ്ച... അമ്മ മരിച്ചത് വിശ്വസിക്കാതെ അഞ്ച് വയസുകാരൻ മൃതദേഹത്തോടൊപ്പം കിടന്നുറങ്ങി! കണ്ണ് നിറയുന്ന കാഴ്ച...

ദിനംപ്രതി വർദ്ധിക്കുന്ന ഇന്ധനവിലയും, മറ്റ് ചെലവുകളും ചൂണ്ടിക്കാട്ടിയാണ് ബസുടമകൾ ചാർജ് വർദ്ധന ആവശ്യപ്പെട്ടിരുന്നത്. ബസ് ചാർജ് വർദ്ധിപ്പിക്കാനായി ബസുടമകൾ അനിശ്ചിതകാല സമരവും പ്രഖ്യാപിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് വിഷയത്തിൽ ഉചിതമായ തീരുമാനമെടുക്കാൻ ഇടതുമുന്നണിയെ ചുമതലപ്പെടുത്തിയത്.

bus

ജനങ്ങൾക്ക് അമിതഭാരമാകാത്ത രീതിയിൽ ബസ് ചാർജ് വർദ്ധിപ്പിക്കാമെന്നായിരുന്നു ഇടതുമുന്നണിയുടെ നിർദേശം. ഇക്കാര്യം ഗതാഗത മന്ത്രിയടക്കമുള്ളവരെ അറിയിക്കുകയും ചെയ്തു.

ഇതൊന്നും മനസിലാക്കാതെ പോവുന്നതിൽ ഞാൻ ഒരാണിനെയും കുറ്റപ്പെടുത്തില്ല! വൈറലായി സബ് കലക്ടറുടെ പോസ്റ്റ്..ഇതൊന്നും മനസിലാക്കാതെ പോവുന്നതിൽ ഞാൻ ഒരാണിനെയും കുറ്റപ്പെടുത്തില്ല! വൈറലായി സബ് കലക്ടറുടെ പോസ്റ്റ്..

ബസ് ചാർജ് വർദ്ധനയ്ക്ക് ഇടതുമുന്നണി അനുമതി നൽകിയതോടെ ഇതുസംബന്ധിച്ച് ഉടൻ അന്തിമതീരുമാനമെടുക്കുമെന്ന് ഗതാഗത മന്ത്രി എകെ ശശീന്ദ്രൻ മാധ്യമങ്ങളോട് പറഞ്ഞു. ചാർജ് വർദ്ധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് എല്ലാവശങ്ങളും പരിശോധിച്ചതിന് ശേഷമേ തീരുമാനം പ്രഖ്യാപിക്കുകയുള്ളുവെന്നും അദ്ദേഹം വ്യക്തമാക്കി.

English summary
ldf allowed to increase bus fare in kerala.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X