Get Updates
Get notified of breaking news, exclusive insights, and must-see stories!

'രാജ്യസഭാ സീറ്റ് മുസ്ലീമിനും ക്രൈസ്തവനും വിളമ്പി'; ഭൂരിപക്ഷ സമുദായം പടിക്ക് പുറത്തായെന്ന് വെള്ളാപ്പള്ളി

തിരുവനന്തപുരം: കേരളത്തിലെ രാജ്യസഭാ സീറ്റുകള്‍ വീതം വെച്ചതില്‍ എല്‍ഡിഎഫും യുഡിഎഫും ന്യൂനപക്ഷ പ്രീണനം നടത്തി എന്നാരോപിച്ച് എസ് എന്‍ ഡി പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ഇടതുപക്ഷവും ന്യൂനപക്ഷ പ്രീണനം പ്രധാന അജണ്ടയാക്കിയിരിക്കുകയാണ് എന്നും അദ്ദേഹം കുറ്റപ്പെടുത്തി. കേരള കൗമുദി പത്രത്തിലെഴുതിയ ലേഖനത്തില്‍ ആണ് അദ്ദേഹത്തിന്റെ പ്രതികരണം.

'സിപിഎമ്മും സിപിഐയും ഇപ്പോള്‍ നേരിടുന്നത് ഗുരുതരമായ അസ്തിത്വപ്രശ്‌നമാണ്. എന്നാല്‍ അവര്‍ അത് ഇനിയും മനസിലാക്കിയിട്ടില്ല. അതിന്റെ തെളിവാണ് എല്‍ഡിഎഫിന്റെ രാജ്യസഭാ സ്ഥാനാര്‍ത്ഥി നിര്‍ണയം. രാജ്യസഭാ സ്ഥാനാര്‍ത്ഥിത്വം ന്യൂനപക്ഷങ്ങള്‍ക്ക് സംവരണം ചെയ്തത് പോലെയുള്ള നയങ്ങളുമായി സിപിഎമ്മും സിപിഐയും മുന്നോട്ടു പോകുകയാണെങ്കില്‍ കാര്യങ്ങള്‍ കൈവിടും,' അദ്ദേഹം പറഞ്ഞു.

Rajya Sabha Election 2024

ഇക്കാര്യം മനസിലാക്കി പ്രവര്‍ത്തിച്ചാല്‍ പിന്നാക്ക വിഭാഗങ്ങളുടെ വോട്ട് ഫിക്‌സഡ് ഡെപ്പോസിറ്റ് ആയി അവരുടെ പക്കലുണ്ടാകും എന്നും ഇല്ലെങ്കില്‍ കരുവന്നൂര്‍ ബാങ്കിന്റെ അവസ്ഥയില്‍ ആകുമെന്നും വെള്ളാപ്പള്ളി നടേശന്‍ മുന്നറിയിപ്പ് നല്‍കി. കേരളത്തിലെ ന്യൂനപക്ഷ വോട്ട് യുഡിഎഫില്‍ നിന്ന് പിടിച്ചെടുക്കാനുള്ള ആവേശത്തില്‍ എല്‍ഡിഎഫ് പിന്നാക്കവിഭാഗങ്ങളെ അവഗണിച്ചെന്നും അദ്ദേഹം പറഞ്ഞു.

എല്ലാ കാലവും ഈഴവരടക്കമുള്ള പിന്നാക്ക സമൂഹവും പട്ടികജാതി, വര്‍ഗ വിഭാഗങ്ങളും കാല്‍ക്കീഴില്‍ കിടക്കുമെന്ന ധാരണ ഈ ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലത്തോടെ പൊളിഞ്ഞു എന്നും വെള്ളാപ്പള്ളി പറഞ്ഞു. 'സിപിഐയുടെ സീറ്റ് മുസ്ലീമിനും സിപിഎമ്മിന്റേത് ക്രൈസ്തവനും വിളമ്പി. യുഡിഎഫ് ആണെങ്കില്‍ പതിവു പോലെ തന്നെ മുസ്ലീം ലീഗിന് സമര്‍പ്പിച്ചു,' എന്നായിരുന്നു വെള്ളാപ്പള്ളിയുടെ പ്രതികരണം.

രണ്ട് മുന്നണിയിലും ഭൂരിപക്ഷ സമുദായം പടിക്കുപുറത്തായി എന്നും ഈ യാഥാര്‍ത്ഥ്യം തുറന്നുപറഞ്ഞതിനാണ് ഇപ്പോള്‍ ചില മുസ്ലീം സംഘടനകളും നേതാക്കളും എസ്എന്‍ഡിപി യോഗത്തെയും തന്നെയും വര്‍ഗീയപട്ടം ചാര്‍ത്തി ഒറ്റതിരിഞ്ഞ് ആക്രമിക്കാന്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഈഴവരാദി പിന്നാക്കക്കാരും പട്ടികജാതി, പട്ടികവര്‍ഗക്കാരുമായിരുന്നു കുറച്ചുകാലം മുമ്പുവരെ ഇടത് പാര്‍ട്ടികളുടെ രക്തവും മാംസവും മജ്ജയും മസ്തിഷ്‌കവുമെല്ലാം.

ജീവിതകാലം മുഴുവന്‍ പാര്‍ട്ടിക്കു വേണ്ടി പ്രവര്‍ത്തിച്ചവരെ അവഗണിച്ച് ഇന്നലെ വന്ന ന്യൂനപക്ഷ വിഭാഗക്കാര്‍ക്ക് പാര്‍ട്ടി പദവികളില്‍ ഡബിള്‍, ട്രിപ്പിള്‍ പ്രൊമോഷനുകള്‍ നല്‍കി എന്നും വെള്ളപ്പള്ളി കുറ്റപ്പെടുത്തി. അതേസമയം ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലം കൊണ്ട് കേരളത്തിലെ ഇടതുപക്ഷത്തെ എഴുതിത്തള്ളാനുമാകില്ലെന്നും വെള്ളാപ്പള്ളി നടേശന്‍ കൂട്ടിച്ചേര്‍ത്തു.

ഇത്തവണ ബി ജെ പി ശക്തമായ നിലയിലെത്തിയെങ്കിലും എല്‍ ഡി എഫിന് ഇനിയും തിരിച്ചുവരവിന് സമയമുണ്ട്. പിന്നാക്ക വിഭാഗങ്ങളുടെ വിശ്വാസം വീണ്ടെടുക്കുക എന്ന ഒറ്റമൂലിയാണ് അതിനുള്ള ഏക പ്രതിവിധിയെന്നും വെള്ളാപ്പള്ളി അവകാശപ്പെട്ടു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+