Get Updates
Get notified of breaking news, exclusive insights, and must-see stories!

'എൽഡിഎഫും യുഡിഎഫും സ്ത്രീശക്തിയെ അവഗണിച്ചു;മുത്തലാഖിൽ നിന്നും ഞങ്ങൾ മുസ്ലീം സ്ത്രീകളെ മോചിപ്പിച്ചു'

തൃശൂർ: നാടിന്റെ പുരോഗതിയിൽ പങ്കുവഹിച്ച നിരവധി പേർക്ക് ജൻമം നൽകിയ നാടാണ് കേരളമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സ്ത്രീകളുടെ ശക്തിയാണ് ഈ നാടിനെ വികസിത രാഷ്ട്രമാക്കുന്നതില്‍ പ്രാവര്‍ത്തികമാക്കുന്നതില്‍ ഏറ്റവും വലിയ ഉറപ്പ്. എന്നാൽ ഇടതുവലത് സർക്കാരുകൾ സ്ത്രീശക്തിയെ ദുർബലമായിട്ടാണ് കണക്കാക്കിയതെന്നും ബിജെപി സർക്കാരാണ് വനിതാ സംവരണം നടപ്പാക്കിയതെന്നും മോദി പറഞ്ഞു. തൃശ്ശൂര്‍ തേക്കിന്‍കാട് മൈതാനിയില്‍ സ്ത്രീശക്തി മോദിക്കൊപ്പം എന്ന പേരില്‍ നടക്കുന്ന മഹിളാ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

അമ്മമാരെ, സഹോദരിമാരെ എന്ന് മലയാളത്തിൽ അഭിസംബോധന ചെയ്തുകൊണ്ടാണ് മോദി പ്രസംഗം ആരംഭിച്ചത്. 'കേരളത്തിലെ എന്റെ അമ്മമാരെ, സഹോദരിമാരെ ഇത്രയും അധികം സ്ത്രീകൾ എന്നെ അനുഗ്രഹിക്കാൻ എത്തിയതിൽ സന്തോഷമുണ്ട്. കാശിയുടെ പാർലമെന്റ് അംഗമാണ് ഞാൻ. കാശി ഭഗവാൻ ശിവന്റെ മണ്ണാണ്. അവിടെനിന്നും വടക്കുംനാഥന്റെ മണ്ണിലേക്ക് എത്തിയത് അനുഗ്രഹമായി കാണുന്നു.

modi-kerala

കുട്ടിമാളു അമ്മ, അക്കാമ്മ ചെറിയാൻ, റോസമ്മ പുന്നൂസ് തുടങ്ങിയ സ്വാതന്ത്ര്യസമര പോരാളികളുടെ നാടാണ് കേരളം. കാർത്യായനി അമ്മ, ഭഗീരഥിയമ്മ തുടങ്ങി നിരവധിപ്പേർക്ക് ജന്മം നൽകിയ നാടാണ് കേരളം. ആദിവാസി നഞ്ചിയമ്മ, അവർ അദ്ഭുത കലാകാരിയാണ്. അവർ ദേശീയ അവാർഡ് വരെ നേടി. പിടി ഉഷയെപ്പോലെയുള്ളവരെയും സൃഷ്ടിച്ച നാടാണ് കേരളം.

നാട്ടിൽ മുഴുവൻ ചർച്ച മോദിയുടെ ഉറപ്പിനെ കുറിച്ചാണ്. നാടിന്റെ വികസനത്തിലേക്ക് നയിക്കുന്നതിൽ സ്ത്രീ ശക്തി നിർണായകമാണ്. ദൗർഭാഗ്യവശാൽ ഇടതുപക്ഷവും കോൺഗ്രസിന്റേയും നേതൃത്വത്തിലുള്ള സർക്കാരുകൾ സ്ത്രീ ശക്തിയെ ദുർബല ശക്തിയായിട്ടാണ് കണക്കാക്കിയത്. ലോക്സഭയിലും നിയമസഭയിലും സ്ത്രീകൾക്ക് സംവരണം നൽകാനുള്ള ബിൽ കോൺഗ്രസും ഇടതുപക്ഷവും വർഷങ്ങളായി തിരുമാനമെടുക്കാതെ വെച്ചിരിക്കുകയായിരുന്നു. എന്നാൽ മോദി സർക്കാർ സ്ത്രീകൾക്ക് ശക്തി നൽകുന്ന തീരാമാനം പ്രാവർത്തികമാക്കി. നാരി ശക്തി വന്ദൻ നിയമമായി.

കോൺഗ്രസും ഇടതുപക്ഷവും ഭരിച്ചിരുന്ന കാലങ്ങളിൽ ഒരിക്കലും മുസ്ലീം വനിതകളുടെ മുത്തലാഖ് നിർത്തലാക്കിയില്ല. നരേന്ദ്ര മോദി സർക്കാർ മുസ്ലീം സഹോദരിമാർക്ക് മോചനം നേടികൊടുത്തു. മോദിയുടെ ഉറപ്പ് നടപ്പാക്കി.

എൻഡിഎ സർക്കാരിന് നാല് ജാതികളാണ് ഉള്ളത്. ഈ നാട്ടിലെ ദരിദ്രർ, യുവാക്കൾ, കർഷകർ, സ്ത്രീകൾ. ഇവരുടെ വികസനം സാധ്യമാകുമ്പോൾ മാത്രമാണ് നാടിന്റെ വികസനം സാധ്യമാകുക. ഇവരുടെ വികസനമാണ് സർക്കാരിന്റെ ലക്ഷ്യം.അതുകൊണ്ട് ഈ നാല് ജാതിയിലുള്ളവര്‍ക്ക് ഈ സര്‍ക്കാരിന്റെ വിവിധ പദ്ധതികളുടെ പ്രയോജനം ലഭ്യമാക്കാനാണ് ഞങ്ങൾ പ്രവർത്തിക്കുന്നത്', മോദി പറഞ്ഞു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+