എസ് ഡി പി ഐയുടെ പിന്തുണ തേടിയ എൽഡിഎഫും യുഡിഎഫും മാപ്പ് പറയണം; കെ സുരേന്ദ്രൻ
എസ് ഡി പി ഐ ദേശീയ അധ്യക്ഷൻ എംകെ ഫൈസിയുടെ അറസ്റ്റിന് പിന്നാലെ യുഡിഎിനേയും എൽ ഡിഎഫിനേയും വിമർശിച്ച് ബി ജെ പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. എസ്ഡിപിഐ ഭീകരപ്രവർത്തനം നടത്തുന്ന സംഘടനയാണെന്ന ഇഡി റിപ്പോർട്ട് പുറത്തു വന്ന സാഹചര്യത്തിൽ അവരുടെ പിന്തുണ തേടിയ യുഡിഎഫും എൽഡിഎഫും പരസ്യമായി ജനങ്ങളോട് മാപ്പു പറയണമെന്ന് സുരേന്ദ്രൻ ആവശ്യപ്പെട്ടു. പാലക്കാട് തിരഞ്ഞെടുപ്പിൽ ഉൾപ്പെടെ കോൺഗ്രസ് എസ്ഡിപിഐയുടെ പിന്തുണ വാങ്ങുകയും അവരോടൊപ്പം ആഹ്ലാദ പ്രകടനം നടത്തുകയും ചെയ്തിരുന്നു. യുഡിഎഫ്- എൽഡിഎഫ് നേതൃത്വം പിന്തുണ അഭ്യർത്ഥിച്ചതിൻ്റെ തെളിവുകൾ എസ്ഡിപിഐ നേരത്തെ പുറത്തുവിട്ടതാണെന്നും സുരേന്ദ്രൻ ആരോപിച്ചു.
യുഡിഎഫിൻ്റെയും എൽഡിഎഫിൻ്റെയും സ്ഥാനാർത്ഥി നിർണയത്തിൽ എസ്ഡിപിഐ ഇടപെടാറുണ്ടെന്ന് നേരത്തെ തന്നെ വ്യക്തമായതാണ്. സംസ്ഥാനത്തെ രാഷ്ട്രീയ പാർട്ടികളുടെ സ്ഥാനാർത്ഥികളെ വരെ ദേശവിരുദ്ധ ശക്തികൾ തീരുമാനിക്കുന്ന സാഹചര്യമാണുള്ളതെന്നും കെ.സുരേന്ദ്രൻ പറഞ്ഞു. അതേസമയം അതേസമയം എംകെ ഫൈസിയുടെ അറസ്റ്റ് അന്യായവും ദുരുപദിഷ്ഠിതവുമാണെന്ന് എസ് ഡി പി ഐ നേതൃത്വം പ്രതികരിച്ചു. വഖഫ് ഭേദഗതി ബില്ലിനെതിരെ എസ്ഡിപിഐ ഉയർത്തി കൊണ്ട് വന്ന ജനരോഷം കേന്ദ്ര ഭരണകൂടത്തെ വിറളി പിടിപ്പിച്ചിരിക്കുകയായണെന്നും അതിനാലാണ് ഫൈസിയെ അറസ്റ്റ് ചെയ്തതെന്നും എസ് ഡി പി ഐ ദേശീയ ജനറൽ സെക്രട്ടറി അബ്ദുൾ മജീദ് ഫൈസി പറഞ്ഞു.

'കോടതിയിൽ ഹാജറാകുന്നതിന് വേണ്ടി ഡൽഹിയിൽ എത്തിയപ്പോഴാണ് വഴിയിൽ വെച്ച് അദ്ദേഹത്തെ അറസ്റ്റ് ചെയ്യുന്നത്. നിയമത്തിന് മുന്നിൽ നിന്ന് ഒളിച്ചോടുകയല്ല, മറിച്ച് കോടതിയിൽ വിശ്വാസമർപ്പിക്കുകയാണ് അദ്ദേഹം ചെയ്തതെന്ന് ഇതിൽ നിന്ന് വ്യക്തമാണ്.
ഞങ്ങൾ പിടിച്ചുവെന്ന് വീര്യം പറയാനുള്ള ഒരുപായം മാത്രമായിരുന്നു ഈ അറസ്റ്റ്.
രണ്ട് വർഷം മുമ്പ് രജിസ്റ്റർ ചെയ്ത കേസാണിത്. അതിൽ എം.കെ. ഫൈസിയെ സമൻസ് അയച്ച് വരുത്തി ചോദ്യം ചെയ്യുന്നത് ഒരു വർഷത്തിന് ശേഷം മാത്രം. (2024 ജനുവരി 3 ന് ) തുടർച്ചയായി മൂന്ന് ദിവസം അദ്ദേഹം ED യുടെ മുന്നിൽ ഹാജറായി. മൊഴിയെടുത്ത് അന്വേഷണം അവസാനിച്ചുവെന്ന രീതിയിൽ വിട്ടയച്ചതാണ്.
അത് കഴിഞ്ഞ് ഒരു വർഷത്തിന് ശേഷം പ്രതിയാക്കി അറസ്റ്റ് ചെയ്യുന്നതിൽ ദുരൂഹതയും ഗൂഢാലോചനയും വ്യക്തമല്ലെ.
ഇക്കാലയളവിൽ അദ്ദേഹം പൊതുരംഗത്ത് സജീവമായുണ്ടായിരുന്നു. നാട്ടിലും വീട്ടിലും എല്ലാം ഉണ്ടായിരുന്നു. ED ഉദ്യോഗസ്ഥർ ഇതൊന്നും അറിയാത്തവരല്ല. എന്നിട്ടും എന്ത് കൊണ്ടിപ്പോൾ നാടകീയമായ ഒരറസ്റ്റ് എന്നതിന് ഒറ്റ ഉത്തരമേയുള്ളൂ. 'കിരാതമായ വഖഫ് ഭേദഗതി ബില്ലിനെതിരെ എസ്ഡിപിഐ ഉയർത്തി കൊണ്ട് വന്ന ജനരോഷം കേന്ദ്ര ഭരണകൂടത്തെ വിറളി പിടിപ്പിച്ചിരിക്കുന്നു',
-
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
പുതിയ വീട് വാങ്ങാൻ സാധിക്കും, സാമ്പത്തിക ഇടപാടുകൾ സൂക്ഷിക്കുക, തൊഴിലിൽ നഷ്ടം, സാമ്പത്തിക വാരഫലം -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
സ്വർണ വില ഇനി പരമാവധി പോയാൽ 1.10 ലക്ഷം വരെ..ഈ വർഷം 2 ലക്ഷമൊന്നും ആകില്ല; പ്രവചനം -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
'ഒറ്റയ്ക്ക് വഴി വെട്ടി വന്നവളാണ്, അതിന്റെ അഹങ്കാരം നല്ലോണമുണ്ട്', തെറിവിളികളോട് നടി ലക്ഷ്മി പ്രിയ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ












Click it and Unblock the Notifications