താനൂര്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയെ അക്രമിച്ചു; പിന്നില്‍ മുസ്ലീം ലീഗ്?
താനൂര്‍: തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ താനൂരില്‍ എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ഥിയായ വി അബ്ദുറഹ്മാനും പ്രവര്‍ത്തകര്‍ക്കും നേരെ ഒരുസംഘം അക്രമം നടത്തി. അക്രമത്തില്‍ ഇടതു സ്ഥാനാര്‍ഥി വി അബ്ദു റഹ്മാനും ഒപ്പമുണ്ടായിരുന്നവര്‍ക്കും പരിക്കേറ്റു. സ്ഥാനാര്‍ഥിയുടെ കാര്‍ തല്ലിത്തകര്‍ക്കുകയും ചെയ്തിട്ടുണ്ട്.
മുന്നൂറോളം മുസ്ലീം ലീഗ് പ്രവര്‍ത്തകര്‍ കമ്പിയും കല്ലും വടികളുമായി അക്രമം നടത്തുകയായിരുന്നെന്ന് എല്‍ഡിഎഫ് ആരോപിച്ചു. ചൊവ്വാഴ്ച വൈകിട്ട് അഞ്ചിന് താനൂര്‍ ചാപ്പപ്പടിയിലാണ് സംഭവം. സ്ഥലത്ത് തെരഞ്ഞെടുപ്പ് പ്രചരണവുമായി ബന്ധപ്പെട്ട് എല്‍ഡിഎഫ് മുഖാമുഖം പരിപാടിയും നാടകവും സംഘടിപ്പിച്ചിരുന്നു.

താനൂരില്‍ മുഖ്യമന്ത്രി പങ്കെടുക്കുന്ന തെരഞ്ഞെടുപ്പ് പൊതുയോഗത്തിന്റെ പ്രചാരണവാഹനം ശബ്ദമുണ്ടാക്കിയതിനെ തുടര്‍ന്ന് നാടകം തുടര്‍ന്നു നടത്താതെ പ്രചരണം മാത്രം നടത്തി അബ്ദുറഹ്മാനും സംഘവും പിരിഞ്ഞുപോകുമ്പോഴായിരുന്നു സംഭവമെന്ന് പറയുന്നു. ഇതിനുമുന്‍പ് ഇരുവിഭാഗങ്ങളും തമ്മില്‍ കടുത്ത വാക്കേറ്റം നടത്തിയിരുന്നു.
താനൂര്‍ നഗരസഭാ കൗണ്‍സിലറായ എം പി അഷ്റഫ് അക്രമത്തിന് നേതൃത്വം നല്‍കിയതായി ഇടതുമുന്നണി ആരോപിച്ചു. അക്രമത്തില്‍ മൂന്നു കാറുകളും പൂര്‍ണമായി തകര്‍ത്തു. എം പി ഹംസക്കോയ, കെ പി ഉദൈഫ് എന്നിവര്‍ക്ക് തലയ്ക്ക് പരിക്കേലല്ക്കുകയും ചെയ്തു. പ്രതിഷേധ സൂചകമായി എല്‍ഡിഎഫ് നേതാക്കളും താനൂര്‍ പൊലീസ് സ്റ്റേഷന് ഉപരോധിച്ചു.
-
സുഖസൗകര്യം വര്‍ധിക്കും; സാമ്പത്തിക വഞ്ചന സൂക്ഷിക്കണം, വിദേശത്തുള്ളവര്‍ക്കു ഭാഗ്യാനുഭവം, നാൾഫലം -
ചൊവ്വ മാറിയാൽ ജീവിതവും മാറും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും, പുതിയ ജോലി തേടിയെത്തും..! -
സര്‍വീസില്‍ സ്ഥിരമാകും, വാഹനം വാങ്ങാനുള്ള ആഗ്രഹം സഫലമാകും, ഭൂമിയില്‍ നിന്ന് കൂടുതല്‍ വരുമാനം, നാൾഫലം -
ഖത്തര്‍ ആണ് എട്ടിന്റെ പണി തന്നത്; ആ തീരുമാനം ഇന്ത്യ പ്രതീക്ഷിച്ചില്ല, എല്‍എന്‍ജി ബദല്‍ നോക്കി കേന്ദ്രം -
ബെംഗളൂരു നിവാസികൾക്ക് ആശങ്ക; യെലഹങ്ക പവർ പ്ലാന്റ് അടച്ചു, നഗരത്തിലെ വൈദ്യുതി വിതരണത്തെ ബാധിച്ചേക്കും -
സ്വർണ വില ഇന്നും താഴേക്ക്; 75,000 രൂപ വരെയെങ്കിലും പവന് വരുമോ? പഴയ സ്വർണം വിൽക്കേണ്ടവർ അറിയാൻ -
മീനാക്ഷി തന്റെ ഏറ്റവും വലിയ ബലമാണെന്ന് ദിലീപ്; ''ആ പ്രശ്നങ്ങൾ ഒക്കെ നടക്കുമ്പോൾ അവർ ചെറിയ കുട്ടി -
ഭക്ഷണം ശ്വാസകോശത്തിൽ കുടുങ്ങി, പിന്നാലെ കുഴഞ്ഞു വീണു; കാർത്തിക് സൂര്യയ്ക്ക് സംഭവിച്ചത് -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
സ്വർണ വില ഉച്ചയ്ക്കും ഇടിഞ്ഞു; മഞ്ഞലോഹത്തിൻ്റെ കുതിപ്പ് തീർന്നോ? ഇനി വിലക്കുറവിൻ്റെ നാളുകളോ? -
മോണാലിസയ്ക്ക് പ്രായം പതിനേഴോ പതിനെട്ടോ? സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച: മറുപടിയുമായി ദമ്പതികള്‍












Click it and Unblock the Notifications