കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

താനൂര്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയെ അക്രമിച്ചു; പിന്നില്‍ മുസ്ലീം ലീഗ്?

  • By Anwar Sadath
Google Oneindia Malayalam News

താനൂര്‍: തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ താനൂരില്‍ എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ഥിയായ വി അബ്ദുറഹ്മാനും പ്രവര്‍ത്തകര്‍ക്കും നേരെ ഒരുസംഘം അക്രമം നടത്തി. അക്രമത്തില്‍ ഇടതു സ്ഥാനാര്‍ഥി വി അബ്ദു റഹ്മാനും ഒപ്പമുണ്ടായിരുന്നവര്‍ക്കും പരിക്കേറ്റു. സ്ഥാനാര്‍ഥിയുടെ കാര്‍ തല്ലിത്തകര്‍ക്കുകയും ചെയ്തിട്ടുണ്ട്.

മുന്നൂറോളം മുസ്ലീം ലീഗ് പ്രവര്‍ത്തകര്‍ കമ്പിയും കല്ലും വടികളുമായി അക്രമം നടത്തുകയായിരുന്നെന്ന് എല്‍ഡിഎഫ് ആരോപിച്ചു. ചൊവ്വാഴ്ച വൈകിട്ട് അഞ്ചിന് താനൂര്‍ ചാപ്പപ്പടിയിലാണ് സംഭവം. സ്ഥലത്ത് തെരഞ്ഞെടുപ്പ് പ്രചരണവുമായി ബന്ധപ്പെട്ട് എല്‍ഡിഎഫ് മുഖാമുഖം പരിപാടിയും നാടകവും സംഘടിപ്പിച്ചിരുന്നു.

muslim-league

താനൂരില്‍ മുഖ്യമന്ത്രി പങ്കെടുക്കുന്ന തെരഞ്ഞെടുപ്പ് പൊതുയോഗത്തിന്റെ പ്രചാരണവാഹനം ശബ്ദമുണ്ടാക്കിയതിനെ തുടര്‍ന്ന് നാടകം തുടര്‍ന്നു നടത്താതെ പ്രചരണം മാത്രം നടത്തി അബ്ദുറഹ്മാനും സംഘവും പിരിഞ്ഞുപോകുമ്പോഴായിരുന്നു സംഭവമെന്ന് പറയുന്നു. ഇതിനുമുന്‍പ് ഇരുവിഭാഗങ്ങളും തമ്മില്‍ കടുത്ത വാക്കേറ്റം നടത്തിയിരുന്നു.

താനൂര്‍ നഗരസഭാ കൗണ്‍സിലറായ എം പി അഷ്‌റഫ് അക്രമത്തിന് നേതൃത്വം നല്‍കിയതായി ഇടതുമുന്നണി ആരോപിച്ചു. അക്രമത്തില്‍ മൂന്നു കാറുകളും പൂര്‍ണമായി തകര്‍ത്തു. എം പി ഹംസക്കോയ, കെ പി ഉദൈഫ് എന്നിവര്‍ക്ക് തലയ്ക്ക് പരിക്കേലല്‍ക്കുകയും ചെയ്തു. പ്രതിഷേധ സൂചകമായി എല്‍ഡിഎഫ് നേതാക്കളും താനൂര്‍ പൊലീസ് സ്‌റ്റേഷന്‍ ഉപരോധിച്ചു.

English summary
LDF-backed Thanoor candidate V Abdurahman attacked
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X