കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാപ്പനെ എൽഡിഎഫ് വഞ്ചിച്ചു; പാലായിൽ കാപ്പന്റെ വ്യക്തി സ്വാധീനം നിർണായകമെന്നും ചെന്നിത്തല

Google Oneindia Malayalam News

തിരുവനന്തപുരം; എൽഡിഎഫ് വിട്ടെന്ന എൻസിപി നേതാവ് മാണി സി കാപ്പന്റെ പ്രതികരണത്തിന് പിന്നാലെ എൽഡിഎഫിനെ വിമർശിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കാപ്പനെ ഇടതുമുന്നണി കബളിപ്പിച്ചുവെന്നും ജയിച്ച് സീറ്റ് പിടിച്ചുവാങ്ങാനാണ് എൽഡിഎഫ് ശ്രമിച്ചതെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.

ജയിച്ച സീറ്റ് തോറ്റയാള്‍ക്ക് വിട്ട് നല്‍കണം എന്നതില്‍ എന്ത് ധാര്‍മികതയാണുള്ളത്. പാലായിലെ വിജയം എൽഡിഎഫിന്റെ മാത്രം മികവല്ല. കാപ്പന്‍റെ വ്യക്തി സ്വാധീനവും ഇക്കാര്യത്തിൽ നിർണായകമാണെന്നും ചെന്നിത്തല പറഞ്ഞു. എൽഡിഎഫ് വഞ്ചിച്ചതോടെയാണ് ഉചിതമായ തിരുമാനം കാപ്പൻ എടുത്തത്. കാപ്പനുമായി നേരത്തേ ചർച്ച നടത്തിയിട്ടില്ലെന്നും ചെന്നിത്തല പറഞ്ഞു.

ramesh chennithala

മാണി സി കാപ്പൻ ഒറ്റയ്ക്ക് വന്നാലും പാലാ സീറ്റ് നൽകും. പിസി ജോർജിനെ മുന്നണിയിൽ എടുക്കുന്ന കാര്യത്തിൽ ഇപ്പോൾ തിരുമാനമെടുത്തിട്ടില്ലെന്നും ചെന്നിത്തല പറഞ്ഞു. ഇന്ന് രാവിലെയാണ് എൽഡിഎഫ് ബന്ധം അവസാനിപ്പിച്ചതായി മാണി സി കാപ്പൻ വ്യക്തമാക്കിയത്. ഞായറാഴ്ച രമേശ് ചെന്നിത്തലയുടെ ഐശ്വര്യ കേരളം യാത്ര കോട്ടയത്ത് എത്തുമ്പോൾ യുഡിഎഫിന്റെ ഘടകക്ഷിയായിട്ടാകും താൻ യാത്രയുടെ ഭാഗമാകുകയെന്നും കാപ്പൻ പറഞ്ഞു.

എൻസിപി കേന്ദ്ര നേതൃത്വം ഇന്ന് വൈകീട്ടോടെ മുന്നണി മാറ്റം സംബന്ധിച്ച് കാര്യത്തിൽ അന്തിമ തിരുമാനം പ്രഖ്യാപിക്കുമെന്നാണ് കണക്കാക്കപ്പെടുന്നത്. കേന്ദ്രത്തിന്റെ തിരുമാനം അനുകൂലമായില്ലേങ്കിലും ഇപ്പോൾ എംഎൽഎ സ്ഥാനം രാജിവെയ്ക്കില്ലെന്നും കാപ്പൻ വ്യക്തമാക്കിയിരുന്നു. അതേസമയം മാണി സി കാപ്പനല്ലെ എൻസിപിയാണ് പ്രധാനമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവൻ പ്രതികരിച്ചു. എന്‍സിപി എന്തെങ്കിലും പ്രയാസകരമായ നിലപാടൊ അഭിപ്രായമോ ഇടതുമുന്നണിയില്‍ വ്യക്തമാക്കിയിട്ടില്ലെന്നും വിജയരാഘവന്‍ കൂട്ടിച്ചേര്‍ത്തു

മാണി സി കാപ്പന്റേത്‌ മാന്യമല്ലാത്ത രാഷ്ട്രീയ നിലപാട്‌; വിമര്‍ശനവുമായി എ വിജയരാഘവന്‍മാണി സി കാപ്പന്റേത്‌ മാന്യമല്ലാത്ത രാഷ്ട്രീയ നിലപാട്‌; വിമര്‍ശനവുമായി എ വിജയരാഘവന്‍

മുട്ടുമടക്കില്ലെന്ന് ഉദ്യോഗാര്‍ഥികള്‍: സെക്രട്ടേറിയറ്റിന് മുമ്പില്‍ നടക്കുന്ന സമരത്തിന്റെ ചിത്രങ്ങള്‍

Recommended Video

cmsvideo
എല്‍ഡിഎഫ് മന്ത്രി സഭ ജനങ്ങളോട് കമ്മിറ്റഡാണ് | Oneindia Malayalam

 ചെന്നിത്തലയുടെ ഐശ്വര്യ കേരള യാത്രയ്ക്ക് പിന്തുണയുമായി എത്തി;പോലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍ ചെന്നിത്തലയുടെ ഐശ്വര്യ കേരള യാത്രയ്ക്ക് പിന്തുണയുമായി എത്തി;പോലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍

കോൺഗ്രസിന് ചിരി;പവാർ എതിർത്തിട്ടും കാപ്പൻ യുഡിഎഫിൽ ചേർന്നതിന് കാരണം ഇതാണ്, യുഡിഎഫിന് 2 ലക്ഷ്യംകോൺഗ്രസിന് ചിരി;പവാർ എതിർത്തിട്ടും കാപ്പൻ യുഡിഎഫിൽ ചേർന്നതിന് കാരണം ഇതാണ്, യുഡിഎഫിന് 2 ലക്ഷ്യം

English summary
LDF betrayed kappan; Ramesh Chennithala says personal influence kappan in pala is crucial
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X