കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അഞ്ച് ബൃഹദ് വിവിധോദ്ദേശ വ്യവസായ സോണുകള്‍

Google Oneindia Malayalam News

തിരുവന്നതപുരം: പിണറായി സര്‍ക്കാരിന്റെ ആദ്യ ബജറ്റില്‍ വ്യവസായ മേഖലകള്‍ക്കും പ്രതീക്ഷ. അഞ്ച് ബൃഹദ് വിവിധോദ്ദേശ വ്യവസായ സോണുകള്‍ ആരംഭിക്കും. കൊച്ചി-പാലക്കാട്-കോയമ്പത്തൂര്‍ വ്യവസായ ഇടനാഴി പദ്ധതിക്ക് തുടക്കമിടുമെന്ന് ധനമന്ത്രി തോമസ് ഐസക് പറഞ്ഞു.

കൊച്ചി-കോയമ്പത്തൂര്‍ വ്യവസായ ഇടനാഴിക്കായി എറണാകുളം, തൃശൂര്‍, പാലക്കാട് ജില്ലകളില്‍ 1500 ഏക്കര്‍ സ്ഥലം ഏറ്റെടുക്കും. പൊതു മേഖലാ സ്ഥാപനങ്ങള്‍ക്ക് 100 കോടി രൂപ വകയിരുത്തി. വ്യവസായ സോണുകള്‍ക്കായി 5100 ഏക്കര്‍ സ്ഥലം ഏറ്റെടുക്കും. ഇത്രയും സ്ഥലം ഏറ്റെടുക്കുന്നതിന് 5100 കോടി രൂപയാണ് പ്രതീക്ഷിക്കുന്നത്.

Thomas Isaac

ഉപഭോക്താക്കള്‍ക്ക് ബില്ലുകളും ഇന്‍വോയ്‌സുകളും അയച്ചു തരാന്‍ മൊബൈല്‍ ആപ്ലിക്കേഷന്‍ കൊണ്ട് വരും. വ്യാപാരികള്‍ക്ക് അക്രഡിറ്റേഷന്‍, നികുതി കൃത്യമായി അടക്കുന്നവര്‍ക്ക് ഗ്രീന്‍കാര്‍ഡ് എന്നിവയും കൊണ്ട് വരുമെന്ന് ബജറ്റില്‍ പറയുന്നു. വ്യാപാരി ക്ഷേമ നിധി അംഗത്വം സര്‍ക്കാര്‍ നിര്‍ബന്ധമാക്കും. എന്‍എച്ച് 47 നോട് ചേര്‍ന്നുള്ള പ്രദേശങ്ങളില്‍ വ്യവസായ പാര്‍ക്കുകള്‍ തുടങ്ങാനും പദ്ധതികള്‍ ആവിഷ്‌കരിച്ചു.

English summary
LDF dudget 2016; Huge expection in industries
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X