കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കുമരകത്ത് ബുധനാഴ്ച എല്‍ഡിഎഫ് ഹര്‍ത്താല്‍

Google Oneindia Malayalam News

കോട്ടയം: കുമരകം പഞ്ചായത്തില്‍ ബുധനാഴ്ച (09-03-2016) എല്‍ഡിഎഫ് ഹര്‍ത്താല്‍. മെത്രാന്‍ കായല്‍ നികത്താനുള്ള സര്‍ക്കാര്‍ നീക്കത്തില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍. രാവിലെ ആറുമുതല്‍ വൈകിട്ട് ആറുവരെയാണ് ഹര്‍ത്താല്‍. എസ്എസ്എല്‍സി പരീക്ഷ നടക്കുന്ന സ്ഥാപനങ്ങളെയും സ്‌കൂളുകളെയും ഹര്‍ത്താലില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.

സിപിഎമ്മിന്റെയും കെഎസ്‌കെടിയുവിന്റെയും നേതൃത്വത്തില്‍ കായലില്‍ കൊടികുത്തി സമരവും നടക്കുന്നുണ്ട്. അതേസമയം മെത്രാന്‍ കായല്‍ നികാത്താനുള്ള ഉത്തരവ് സര്‍ക്കാര്‍ പുറപ്പെടുവിച്ചത് കലക്ടറുടെ ഉത്തരവ് മറികടന്നാണെന്നും റിപ്പോര്‍ട്ടുണ്ട്. കൃഷി ഭൂമിയാണെന്നും നികത്താന്‍ അനുവദിക്കരുതെന്നും രണ്ടു തവണ ജില്ലാ ഭരണ കൂടം റിപ്പോര്‍ട്ട് നല്‍കിയിരുന്നു എന്ന് കോട്ടയം മുന്‍ ജില്ലാ കലക്ടറായ മിനി ആന്റണിയും നിലവിലെ കലക്ടര്‍ യുവി ജോസും പറയുന്നു.

Harthal

മെത്രാന്‍ കായല്‍ കൃഷിഭൂമിയാണെന്നത് സംബന്ധിച്ച് കോട്ടയം ലാന്‍ഡ് അക്വസിഷന്റെ ഡെപ്യൂട്ടി ഡയറക്ടറുടെ പക്കല്‍ രേഖകള്‍ ഉണ്ട്. അതിന്റെ അടിസ്ഥാനത്തിലാണ് അന്ന് അനുമതി നല്‍കാനുള്ള നീക്കത്തില്‍ നിന്നും സര്‍ക്കാര്‍ പിന്‍വാങ്ങിയത്.

കായല്‍ കൃഷി ഭൂമിയാണെന്ന് ഡാറ്റ ബാങ്കില്‍ രേഖപ്പെടുത്തിയിട്ടും വീണ്ടും നികത്താന്‍ അനുമതി നേടിയതിനു പിന്നില്‍ ദുരൂഹത ഉണ്ടെന്നും ആരോപണമുണ്ട്. കായല്‍ കൃഷിഭൂമിയാണെന്നും നികത്താന്‍ പാടില്ലെന്നായിരുന്നു തന്റെ റിപ്പോര്‍ട്ടെന്നും ഇപ്പോഴത്തെ കലക്ടര്‍ യുവി ജോസ് പറഞ്ഞു. സര്‍ക്കാര്‍ നിര്‍ദേശ പ്രകാരം ഇനി ഇക്കാര്യത്തില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

English summary
LDF calls hartal Kumarakom on Wednesday.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X