'മുരളീധരൻ പരാജയഭീതി കൊണ്ട് ഓടിപ്പോയതാണ്, ബലിയാടായിട്ടാണ് ഷാഫിയെ കൊണ്ടിട്ടത്': എളമരം കരീം
കോഴിക്കോട്: കോഴിക്കോട് വമ്പിച്ച വോട്ടോട് കൂടി ജയിക്കുമെന്ന് എൽ ഡി എഫ് സ്ഥാനാർത്ഥി എളമരം കരീം. ആവേശകരമായ പ്രകടനമാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വൺഇന്ത്യ മലയാളത്തോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. എന്തൊക്കെ വികസനം വേണമെന്ന് തിരഞ്ഞെടുപ്പിന് ശേഷം ജനങ്ങളുമായി ചർച്ച ചെയ്ത് തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.
മുരളീധരൻ പരാജയഭീതി കൊണ്ട് ഓടിപ്പോയതാണ്. പിന്നെ ഒരു ബലിയാട് വേണ്ടെ, ആ ബലിയാടായിട്ടാണ് ഷാഫിയെ കൊണ്ടിട്ടത്. ശൈലജ ടീച്ചർ വലിയ അംഗീകാരം ഉള്ള നേതാവാണ്. കേരളത്തിന്റെ മുൻ ആരോഗ്യമന്ത്രിയാണ്.അവിടെ നിഷ്പ്രയാസം ജയിക്കും. 20 സീറ്റും ജയിക്കനാണ് പ്രവർത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യയെ ഒരു മത അധിഷ്ഠിത രാജ്യമാക്കാനാണ് ബി ജെ പിയുടെ ആഗ്രഹമെന്നും ഈയടുത്ത് പാർലമെന്റ് പാസാക്കിയ പൗരത്വ നിയമ ഭേദഗതി അതിന് വേണ്ടിയിട്ടുള്ളതാണ്. പൗരത്വം നൽകാൻ മതത്തെ അടിസ്ഥാനമാക്കൽ, ഇത് ഭരണഘടന ലംഘനമാണ്. അത്തരം നിയമങ്ങളാണ് ഉണ്ടാക്കുന്നത്. തൊഴിലാളികളെ ദ്രോഹിക്കുന്ന നിയമങ്ങളാണ് ഉണ്ടാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. താെഴിലാളികൾക്ക് സമരം ചെയ്യാനുള്ള അവകാശം എടുത്തുകളഞ്ഞു.
ട്രേഡ് യൂണിയൻ രൂപികരിക്കാൻ നിവൃത്തിയില്ല. കൃഷിക്കാർക്ക് ന്യായവില നൽകുന്ന വ്യവസ്ഥയില്ല, വിലക്കയറ്റത്തിന് അറുതിയില്ല, പെട്രോൾ 50 രൂപയ്ക്ക്, ഡീസൽ 40 രൂപയ്ക്കും കൊടുക്കുമെന്നായിരു 2014 ൽ മോദിയുടെ പ്രഖ്യാപനം, എവിടെയെത്തി. റഷ്യ - ഉക്രൈൻ യുദ്ധം വന്ന ശേഷം അന്താരാഷ്ട്ര കമ്പോളത്തിൽ ക്രൂഡ് ഓയലിന്റെ വില കുറഞ്ഞു. എന്നിട്ടും ഇന്ത്യയിൽ പെട്രോൾ ഡീസൽ വില കുറയുന്നില്ല. ഈ പ്രശ്നങ്ങളെല്ലാം ഗൗരവമുള്ളതാണ്.
അതോടൊപ്പമാണ് നമ്മുടെ രാജ്യത്തിന്റെ ഐക്യം തകർക്കുന്ന കാര്യങ്ങളും ഇത്തരം ജനവിരുദ്ധ നയങ്ങളോട് കോൺഗ്രസിന് നിലപാട് അവസരവാദപരമാണെന്നും കോൺഗ്രസ് ഉറച്ചനിലപാട് എടുത്തിട്ടില്ലെന്നും കോൺഗ്രസ് ബി ജെ പിയിൽ ചേരാൻ അവസരം കാത്തിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു, വിശ്വസിക്കാൻ കൊള്ളില്ല, പൗരത്വ നിയമം നടപ്പാക്കാൻ നോട്ടിഫിക്കേഷൻ ഇറങ്ങിയിട്ട് അവർ ഒരക്ഷരം പറഞ്ഞില്ല.
ആ വിവാദ നിയമം കേരളത്തിൽ നടപ്പാക്കില്ലെന്ന് കേരളത്തിന്റെ മുഖ്യമന്ത്രി പറഞ്ഞു. കോൺഗ്രസിന്റെ മുഖ്യമന്ത്രി ഉണ്ടല്ലോ കർണാടകയിൽ പറഞ്ഞോ, തെലങ്കാനയിൽ മുഖ്യമന്ത്രി ഉണ്ട് പറഞ്ഞോ, എന്നിട്ട് ഇവിടെ ജനങ്ങളെ കബളിപ്പിക്കാൻ പ്രസംഗം നടത്തുകയാണ്. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പ്രസിഡന്റാണ് കോൺഗ്രസിന്റെ അഭിപ്രായം പറയേണ്ടത്. അദ്ദേഹത്തിനോട് പത്രക്കാര് ചോദിച്ചപ്പോൾ അദ്ദേഹം പറഞ്ഞത് ആലോചിട്ട് പറയാമെന്നാണ്, ആലോചന ഇതുവരെ കഴിഞ്ഞിട്ടില്ല, എളമരം കരീം പറഞ്ഞു.












Click it and Unblock the Notifications