Get Updates
Get notified of breaking news, exclusive insights, and must-see stories!

ശബരിമലയ്ക്കും ദേവസ്വം ബോർഡുകൾക്കും കോടികൾ, കണക്ക് നിരത്തി എംവി ഗോവിന്ദൻ

കണ്ണൂർ: വിശ്വാസി സമൂഹത്തിന് ഒപ്പമാണ് ഇടതുപക്ഷ സർക്കാർ എന്ന് സിപിഎം സംസ്ഥാന സമിതി അംഗവും തളിപ്പറമ്പ് മണ്ഡലത്തിലെ ഇടത് സ്ഥാനാർത്ഥിയുമായ എംവി ഗോവിന്ദൻ. സമൂഹത്തെ തെറ്റിദ്ധരിപ്പിക്കാൻ ബിജെപിയും യുഡിഎഫും കൈ കോർക്കുകയാണ് എന്ന് ആരോപിച്ച എംവി ഗോവിന്ദൻ ഇടത് സർക്കാർ വിശ്വാസി സമൂഹത്തിന് വേണ്ടി ചെയ്ത കാര്യങ്ങൾ അക്കമിട്ട് നിരത്തിയിട്ടുമുണ്ട്.

എംവി ഗോവിന്ദന്റെ കുറിപ്പ് വായിക്കാം: ചില കാര്യങ്ങൾ വിശദമായി പറഞ്ഞു തന്നെ പോകേണ്ടതുണ്ട്. വിശ്വാസി സമൂഹത്തെയും ജനങ്ങളെയാകെയും തെറ്റിദ്ധരിപ്പിക്കാൻ യു ഡി എഫും ബി ജെ പിയും കൈകോർക്കുമ്പോൾ വസ്തുതകൾ ജനസമക്ഷം അവതരിപ്പിച്ച് ബോധ്യപ്പെടുത്തുക എന്നതാണ് ജനാധിപത്യത്തിൻ്റെ രീതിശാസ്ത്രം. ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാർ വിശ്വാസി സമൂഹത്തിനോടൊപ്പവുമാണ്. ദേവസ്വം ബോർഡ് വക ക്ഷേത്രങ്ങളുടെ ഇന്നോളമുള്ള ചരിത്രത്തിൽ 19 പട്ടികജാതിക്കാർ അടക്കം 133 അബ്രാഹ്മണ ശാന്തിമാരെ നിയമിച്ചതും, അന്യാധീനപ്പെട്ട ക്ഷേത്രഭുമി തിരിച്ചെടുക്കാൻ നടപടി സ്വികരിച്ചതും, ജീർണാവസ്ഥയിലുള്ള പുരാതന ക്ഷേത്രങ്ങൾ തനത് രൂപത്തിൽ സംരക്ഷിക്കാൻ 2020- 21 ലെ ബഡ്ജറ്റിൽ 5 കോടി വകയിരുത്തിയതും ഈ സർക്കാരാണ്.

mv

തെയ്യങ്ങളുടെ നാടായ ഉത്തര മലബാറിൻ്റെ വിശ്വാസധാരയെ ഇടതുപക്ഷമാണ് നെഞ്ചോട് ചേർത്ത് പിടിച്ചിട്ടുള്ളത്. യു ഡി എഫിന്റെ കാലത്ത് ആചാരസ്ഥാനികര്‍ക്കും കോലധാരികള്‍ക്കും യഥാക്രമം പ്രതിമാസം 800 രൂപയും 750 രൂപയും അനുവദിച്ചിരുന്നത് ഈ സര്‍ക്കാര്‍ അത് 1400 രൂപയായി വര്‍ദ്ധിപ്പിച്ചു. പിണറായി സര്‍ക്കാര്‍ ഈ പദ്ധതിയില്‍ 420 ആചാരസ്ഥാനികരേയും 105 കോലധാരികളെയും പുതിയതായി ഉള്‍പ്പെടുത്തുകയും ചെയ്തു. ഭരണ തുടർച്ചയുണ്ടാവുമ്പോൾ ഇനിയും വിപുലീകരിക്കും. തിരുവിതാംകൂർ ദേവസ്വം ബോർഡിന് സംസ്ഥാന ഖജനാവിൽ നിന്ന് 100 കോടി രൂപയുടെ ചരിത്രത്തിലേ ഏറ്റവും ഭീമമായ ധനസഹായം അനുവദിച്ചതും, പുതിയ ബഡ്ജറ്റിൽ ദേവസ്വം ബോർഡുകൾക്ക് 150 കോടി രൂപ സഹായധനം പ്രഖ്യാപിച്ചതും, ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിന് 20 ലക്ഷമായി നൽകിയിരുന്ന ധനസഹായം 2 കോടി രൂപയായി വർധിപ്പിച്ചതും പിണറായി സർക്കാരാണ്.

ശബരിമലയിൽ 8 കോടി രൂപ ചിലവിൽ 50 ലക്ഷം ലിറ്ററിൻ്റെ 4 വാട്ടർ ടാങ്കുകളും, 12 കോടി ചിലവിൽ 54 മുറികളുള്ള ദർശൻ കോപ്ലക്സും, 4 കോടി രൂപ ചിലവിൽ വലിയ നടപ്പന്തലിൻ്റെ നവീകരണവും, 5.5 കോടി രൂപ ചിലവിൽ ആധുനിക സജ്ജീകരണമുള്ള പുതിയ ആശുപത്രി ആരംഭിച്ചതും, ശബരിമലയിലെ ആധുനിക അന്നദാന മണ്ഡപം, റസ്റ്റോറൻ്റ് ബ്ലോക്ക് എന്നിവ ആരംഭിച്ചതും, നിലക്കലെ കൺവെൻഷൻ ബ്ലോക്കും, നടപ്പന്തലും പൂർത്തികരിച്ചതും ബി ജെ പി, യു ഡി എഫ് ഗീബൽസുകൾ നുണ പ്രചരിപ്പിക്കുന്ന ഈ സർക്കാരാണ്. യു ഡി എഫുകാർ നുണകളുമായി വീടുകളിലേക്കെത്തുമ്പോൾ അവരോട് കഴിഞ്ഞ യു ഡി എഫ് സർക്കാരിനെയും ഇപ്പോഴത്തെ എൽ ഡി എഫ് സർക്കാരിനെയും താരതമ്യം ചെയ്ത് സംസാരിക്കാൻ വിശ്വാസി സമൂഹവും ജനതയാകെയും തയ്യാറാവണം

mv1

️ശബരിമല വികസനത്തിനായി യു.ഡി.എഫ് സര്‍ക്കാര്‍ 5 വര്‍ഷത്തില്‍ 341.216 കോടിരൂപ വകയിരുത്തിയപ്പോള്‍ എല്‍.ഡി.എഫ് സര്‍ക്കാര്‍ ഇതേവരെ 1255.32 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. ശബരിമല മാസ്റ്റര്‍ പ്ലാന്‍ വിഹിതമായി യു.ഡി.എഫ് സര്‍ക്കാര്‍ 115 കോടി രൂപ വകയിരുത്തിയപ്പോള്‍ ഈ സര്‍ക്കാര്‍ ഇതുവരെ 163.9 കോടി രൂപ വകയിരുത്തി. വിവിധ ഇനങ്ങളിലായി യു.ഡി.എഫ് സര്‍ക്കാര്‍ ആകെ 456.216 കോടി രൂപ വകയിരുത്തിയ സ്ഥാനത്ത് ഈ സര്‍ക്കാര്‍ KIIFB ഫണ്ട് ഉള്‍പ്പടെ 1519.22 കോടിരൂപ വകയിരുത്തി. ബി ജെ പിക്കാർ ശബരിമലയിൽ കാണിക്കയിടരുതെന്ന് പറഞ്ഞ് ക്യാമ്പയിൻ നടത്തിയപ്പോൾ ശബരിമലയിലെ വരുമാനക്കുറവ് നികത്തുന്നതിനായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് 100 കോടി രൂപ ഇടതുപക്ഷ സർക്കാർ നൽകി.

ശബരിമല തീര്‍ത്ഥാടനത്തിനായി അനുവദിച്ച തുക നോക്കൂ...
UDF അനുവദിച്ചത്
2011-12 - 11.454
2012-13 - 3.542
2013-14 - 178.22
2014-15 - 38.23
2015-16 - 109.77
ആകെ - 341.216 കോടി
️LDF അനുവദിച്ചത്
2016-17 - 129.80
2017-18 - 186.22
2018-19 - 200.30
2019-20 - 739.00
ആകെ - 1255.32 കോടി
(2020- 21 ൽ നൽകിയ തുക ഇതിന് പുറമെയുണ്ട്.)
ശബരിമല മാസ്റ്റര്‍പ്ലാൻ നടപ്പിലാക്കാൻ അനുവദിച്ച തുക നോക്കൂ...
UDF അനുവദിച്ചത്
2011-12 - 15
2012-13 - 25
2013-14 - 25
2014-15 - 25
2015-16 - 25
ആകെ - 115 കോടി
️LDF അനുവദിച്ചത്
2016-17 - 25
2017-18 - 25
2018-19 - 28
2019-20 - 28
2020-21 - 29.9
2021-22 - 28
ആകെ - 163.9 കോടി

mv2

ഇതിന് പുറമെയാണ് കിഫ്ബി ഫണ്ട് വിനിയോഗിച്ചത്. അതും നിങ്ങൾ മനസ്സിലാക്കണം. ️ശബരിമല ഇടത്താവളസമുച്ചയം പദ്ധതിക്കായി 100 കോടി രൂപയുടെയും നിലയ്ക്കല്‍ ബേസ് ക്യാമ്പ് വികസനത്തിനായി 50 കോടി രൂപയുടെയും പ്രവൃത്തികള്‍ക്ക് KIIFB അനുമതി നല്‍കി. ബഡ്ജറ്റ് വിഹിതവും KIIFB ഫണ്ടും വിനിയോഗിച്ചുള്ള പ്രവൃത്തികളുടെ നിര്‍വ്വഹണ ഏജന്‍സിയായി NBCC-യെ (National Building Construction Corporation) ചുമതലപ്പെടുത്തി ടെണ്ടര്‍ നടപടികള്‍ പൂർത്തിയാക്കി. മലബാര്‍ ദേവസ്വം ബോര്‍ഡിനെയും എൽ ഡി എഫ് സർക്കാർ ശക്തിപ്പെടുത്തി. യു ഡി എഫിന്റെ ഭരണകാലത്ത് 71.458 കോടി രൂപ അനുവദിച്ച സ്ഥാനത്ത് എൽ ഡി എഫ് സര്‍ക്കാര്‍ ഇതേവരെ 201.97 കോടിരൂപ ഗ്രാന്റായി അനുവദിച്ചു.

മലബാർ ദേവസ്വം UDF അനുവദിച്ചത്
2011-12 - 19.80
2012-13 - 22.49
2013-14 - 17.168
2014-15 - __
2015-16 - 12.00
ആകെ - 71.458 കോടി
മലബാർ ദേവസ്വം ️LDF അനുവദിച്ചത്
2016-17 - 45.411
2017-18 - 26.78
2018-19 - 34.92
2019-20 - 15.61
2020-21 - 40.11
2021-22 - 39.14
ആകെ - 201.97 കോടി

ദേവസ്വങ്ങൾക്ക് 2020-21ൽ ഇതുവരെ 118 കോടി രൂപ നൽകിയിട്ടുണ്ട്. 2021-22ലേക്ക് 150 കോടി രൂപ അനുവദിച്ചു. 1949ൽ ദേവസ്വം ബോർഡ് രൂപീകൃതമായപ്പോൾ സർക്കാർ ഏറ്റെടുത്ത വസ്തുക്കളുടെ വാർഷിക ആന്വിറ്റിയായി 46 ലക്ഷം നിശ്ചയിച്ചു. ഇക്കാലമത്രയുംകൊണ്ട് 80 ലക്ഷമായിട്ടാണ് വർദ്ധിച്ചത്. വാർഷിക ആന്വിറ്റിയായി 10 കോടി രൂപ പ്രത്യേകം അനുവദിച്ചു. മലബാര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള മാടായിക്കാവ് ക്ഷേത്രകലാ അക്കാദമിക്ക് ഈ സര്‍ക്കാരാണ് ആദ്യമായി 2017-18 മുതല്‍ 5 ലക്ഷം രൂപ ഗ്രാന്‍റായി അനുവദിച്ചത്. സാംസ്കാരിക വകുപ്പ് അക്കാദമിക്ക് 2018-19-ല്‍ 50 ലക്ഷം രൂപയും അനുവദിച്ചിട്ടുണ്ട്.

മലബാര്‍ ദേവസ്വം ബോര്‍ഡില്‍ നിന്നും വിരമിച്ച എക്സിക്യൂട്ടീവ് ആഫീസര്‍മാരുടെ പെന്‍ഷന്‍ തുക 3000 രൂപയില്‍ നിന്നും ഈ സര്‍ക്കാര്‍ 2017 മുതല്‍ പ്രാബല്യത്തില്‍ വരത്തക്കവണ്ണം 6000 രൂപയായി വര്‍ദ്ധിപ്പിച്ചു. 2009-ല്‍ അന്നത്തെ എല്‍ ഡി എഫ് സര്‍ക്കാര്‍ ആണ് മലബാര്‍ ദേവസ്വം ബോര്‍ഡ് ജീവനക്കാര്‍ക്ക് ശമ്പള പരിഷ്കരണം നടത്തിയത്. കഴിഞ്ഞ യു ഡി എഫ് സര്‍ക്കാര്‍ ഇവർക്ക് ശമ്പള പരിഷ്കരണം നടത്തുകയുണ്ടായില്ല. ഈ സര്‍ക്കാര്‍ ശമ്പള പരിഷ്കരണത്തിന് കമ്മീഷനെ വയ്ക്കുകയും കമ്മീഷന്‍ ലഭ്യമാക്കിയ റിപ്പോര്‍ട്ട് സര്‍ക്കാര്‍ പരിശോധിച്ച് വരികയുമാണ്. ഇടക്കാലാശ്വാസമായി 2000 രൂപ ഓരോ ജീവനക്കാരനും അനുവദിച്ചിട്ടുണ്ട്.

Recommended Video

cmsvideo
    Pinarayi vijayan's warning to ldf workers

    തമിഴ്നാട് ഭരണം പിടിക്കാൻ ഡിഎംകെ, തിരഞ്ഞെടുപ്പ് പ്രചാരണ ചിത്രങ്ങൾ കാണാം

    ഇതൊക്കെയാണ് വസ്തുതകൾ. ഞങ്ങൾ ഈ സത്യം ഉയർത്തിപ്പിടിച്ച് ജനങ്ങളെ അഭിമുഖീകരിക്കുമ്പോൾ യു ഡി എഫും ബി ജെ പിയും നുണകൾ പ്രചരിപ്പിച്ച് നടപ്പാണ്. ജനങ്ങൾ വിഡ്ഢികളല്ല എന്നത് അവർ മറന്നുപോകുന്നു. എല്ലാ കാലത്തും എല്ലാവരേയും പറ്റിക്കാൻ സാധിക്കില്ല എന്ന് യു ഡി എഫും ബി ജെ പിയും മനസ്സിലാക്കാൻ തയ്യാറാവണം. നുണ ജനാധിപത്യത്തിൽ ഭൂഷണമായ ഒന്നല്ല'' .

    വിവാദങ്ങളില്‍ നിന്ന് ഒഴിഞ്ഞ് റിയ ചക്രവര്‍ത്തി വീണ്ടും സജീവമാകുന്നു: നടിയുടെ പുതിയ ചിത്രങ്ങള്‍

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+